ആറ്റിങ്ങൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ വ്യാജ പ്രചാരണവുമായി ബിജെപി-കോൺഗ്രസ് പ്രവർത്തകർ
ആറ്റിങ്ങൽ എൽഡിഎഫ് സ്ഥാനാർത്ഥി ഒ.എസ് അംബികക്ക് നേരെ ഫേസ്ബുക്കിലും വാട്സാപ്പിലും വ്യാജ പ്രചാരണവുമായി ബിജെപി-കോൺഗ്രസ് പ്രവർത്തകർ. ശബരിമലയുമായി ബന്ധപ്പെട്ട പോടോ വച്ചാണ് വ്യാജ പ്രചരണം. 2019 ഏപ്രിൽ 12 ന് O.S അംബിക ഇട്ട ഫേസ്ബുക്ക് പോസ്റ്റ് എന്ന വ്യാജേന ആണ് സമൂഹത്തിൽ മത ധ്രുവീകരണം നടത്തും വിധം ഉള്ള പ്രചരണം നടത്തുന്നത്. 2020 നവംബർ 29 നാണ് O. S അംബിക ഫെയ്സ്ബുക്കിൽ പേജ് തുടങ്ങുന്നത് എന്ന് ഫേസ്ബുക്കിലൂടെ തന്നെ വ്യക്തമാകുന്നത് ആണ് എന് മനസിലായിട്ടുണ്ട്.
ആറ്റിങ്ങലിൽ UDF ഉം BJP യും പരാജയഭീതിയിൽ വ്യാജപ്രചരണം നടത്തുകയാണ് എന്നാണ് എൽഡിഎഫ് ആരോപണം.ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും, ബഹു:ഡി. ജി.പി ക്കും പരാതി നൽകിയതായും ഒ.എസ് അംബിക തന്നെ അറിയിച്ചിട്ടുണ്ട്.