അരുണ്‍ ജെയ്റ്റ്ലിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ജെയ്റ്റ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ജനുവരിയില്‍ ജെയ്റ്റ്ലി അമേരിക്കയില്ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അര്‍ബുദത്തെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒന്നാം മോദി സര്‍ക്കാറിന്‍െറ അവസാന ബജറ്റ് അവതരിപ്പിച്ചത് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലായിരുന്നു.