കേരളത്തിലൂടെയുള്ള 44 ട്രെയിന്‍ സര്‍വ്വീസുകള്‍ കൂടി റദ്ദാക്കി
കൊച്ചി: ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉള്‍പ്പെടെ കേരളത്തില്‍ ഓടുന്ന 44 ട്രെയിനുകള്‍ കൂടി റദ്ദാക്കി. ഇതോടെ 62 ട്രെയിന്‍ സര്‍വ്വീസുകളാണ് രണ്ടാഴ്ചയില്‍ റദ്ദാക്കിയത്. ഈ മാസം അവസാനം വരെയാണ് റദ്ദാക്കല്‍. പരശുറാം, മലബാര്‍ എക്സ്പ്രെസ്, മാവേലി, അമൃത എന്നിങ്ങനെ വിരലിലെണ്ണാവുന്ന പ്രതിദിന ട്രെയിനുകള്‍ മാത്രമാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നത്.
തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള രണ്ട് സൂപ്പര്‍ ഫാസ്റ്റ് തീവണ്ടികള്‍, മംഗലാപുരം- ചെന്നൈ, എണറാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോര്‍ബന്തര്‍, കൊച്ചുവേളി-ഇന്‍ഡോര്‍, വഞ്ചിനാട്-എക്സ്പ്രസ്, എണറാകുളം - ഷൊര്‍ണൂര്‍, എണറാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂര്‍-ഷൊര്‍ണൂര്‍ തുടങ്ങിയ മെമു സര്‍വ്വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്.
സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനത്തിന് ലോക്ഡൗണുമായും ബന്ധമില്ലെന്നും യാത്രക്കാരുടെ എണ്ണം കുറഞ്ഞത് പരിഗണിച്ചാണ് നടപടിയെന്നും നേരത്തെ ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചപ്പോള്‍ റെയില്‍വേ അറിയിച്ചിരുന്നു. കണ്ണൂര്‍-ജനശതാബ്ദി, വഞ്ചിനാട് എക്സ്പ്രസ്, പാലരുവി എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ്, ഏറനാട്, ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം -തിരുവനന്തപുരം, നിസാമുദ്ദീന്‍ -തിരുവനന്തപുരം വീക്കിലി തുടങ്ങിയവയാണ് നേരത്തെ റദ്ദാക്കിയത്.