Friday, May 03, 2024
 
 
⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ
News

കുഴല്‍കിണറില്‍ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതം

28 October 2019 09:49 AM

ചെന്നൈ: തമിഴ്‌നാട്ടില്‍ കുഴല്‍കിണറില്‍ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ദൗത്യം ദുഷ്‌കരമാവുന്നു. വീണ് 65 മണിക്കൂര്‍ പിന്നിടുമ്ബോള്‍ കുട്ടിക്ക് ചലനമില്ലെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണര്‍ നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്. കാഠിന്യമേറിയ പാറക്കെട്ട് കിണര്‍ നിര്‍മ്മാണത്തിന് തടസമായതോടെ പ്രവര്‍ത്തനങ്ങള്‍ രാവിലെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. താഴ്ചയിലേക്ക് പോകും തോറും കാഠിന്യമേറിയ പാറകളാണെന്നതാണ് രക്ഷാപ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കുന്നത്.

നിലവില്‍ 92 അടിയിലാണ് കുട്ടിയുള്ളത്. കുട്ടിയെ കൂടുതല്‍ താഴ്ചയിലേക്ക് പോവാതിരിക്കാന്‍ ആങ്കര്‍ ചെയ്ത് വെച്ചിരിക്കുകയാണ്. പാറയുള്ളതിനാല്‍ കുഴിയെടുക്കല്‍ വളരെ സാവധാനത്തിലാണ്‌നടക്കുന്നത്.പ്രതീക്ഷിച്ച വേഗം ദൗത്യത്തിനില്ല.. 45 അടി കഴിഞ്ഞാല്‍ മണ്ണ് കാണാന്‍ കഴിയുമെന്ന പ്രതീക്ഷയും രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കുന്നവര്‍ പങ്കുവെക്കുന്നുണ്ട്.

ഇന്നലെ കുട്ടിയുടെ കൈകള്‍ ഇളകുന്നത് കണ്ടെങ്കിലും പ്രതീക്ഷാ നിര്‍ഭരമല്ല കാര്യങ്ങള്‍. കുഞ്ഞിന്റെശരീരത്തിന്റെ താപനില സംബന്ധിച്ച്‌ ലഭിക്കുന്ന വിവരങ്ങളും പ്രതീക്ഷ നല്‍കുന്നില്ല. കുഞ്ഞ് കുഴല്‍ കിണറില്‍ വീണിട്ട് 65 മണിക്കൂര്‍ കഴിഞ്ഞു. 75 മണിക്കൂര്‍ വരെ കുഞ്ഞിന്റെ ജീവന് ഭീഷണിയാവുന്ന തരത്തില്‍ ആരോഗ്യനില വഷളാകില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വരുന്ന പത്ത് മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ പുറത്തെടുക്കാനുള്ള സാധ്യത തുലോം കുറവായതിനാല്‍ ആശങ്കയിലാണ് എല്ലാവരും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration