അഞ്ചുതെങ്ങില്‍ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് 18 കാരന് മരിച്ചു
തിരുവനന്തപുരം : അഞ്ചുതെങ്ങില്‍ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് 18 കാരന് മരിച്ചു. പഴയനട സ്വദേശി സതീഷ് ആണ് മരിച്ചത്. രാത്രി ഒന്‍പതരയോടെ അഞ്ചുതെങ്ങ് മണ്ണാക്കുളം തീരത്ത് നിന്നും 2 കിലോ മീറ്റര്‍ പടിഞ്ഞാറ് കടലില്‍ വെച്ചായിരുന്നു അപകടം.
ഒപ്പമുണ്ടായിരുന്ന ജോഷി ക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇയാളെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സതീഷിന്്റെ മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.