ബിവറേജസ് ഗോഡൗണില്‍ നിന്ന് ആവശ്യക്കാര്‍ക്ക് മദ്യം നല്‍കാം, അബ്കാരി നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ അബ്കാരി നിയമ ഭേദഗതി ചെയ്ത് സര്‍ക്കാര്‍. ബിവറേജസ് ഗോഡൗണില്‍ നിന്ന് ആവശ്യക്കാര്‍ക്ക് മദ്യം നല്‍കാനാണ് നിയമഭേദഗതി. മാര്‍ച്ച് 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. നിയമപരമായ അളവില്‍ മദ്യം നല്‍കാമെന്ന് ഭേദഗതിയില്‍ പറയുന്നു. മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇതുവരെ ഗോഡൗണുകളില്‍നിന്ന് വ്യക്തികള്‍ക്ക് മദ്യം നല്കാന് അനുവാദം ഉണ്ടായിരുന്നില്ല. ഇതിലാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഓണ്‍ലൈന്‍ മദ്യവിതരണം ഉള്‍പ്പെടെയുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്ത്, എറണാകുളത്ത് രണ്ട് ഗോഡൗണുകളാണുള്ളത്. മറ്റ് എല്ലാ ജില്ലകളിലും ഓരോ ഗോഡൗണുകളുമാണുള്ളത്. ഗോഡൗണുകളില്‍ നിന്ന് വ്യക്തികള്‍ക്ക് മദ്യം ഇതുവരെ നല്‍കിയിരുന്നില്ല. ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്കും ബാറുകള്‍ക്കുമാണ് ഇവിടെനിന്ന് മദ്യം നല്‍കിയിരുന്നത്.
ഏപ്രില്‍ 24ലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അതേസമയം, ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാല്‍ ഇപ്പോള്‍ മദ്യം വില്‍ക്കില്ലെന്ന് എക്സൈസ് അറിയിച്ചു.