തദ്ദേശ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർക്കുള്ള പരിശീലനം 3ന്
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ആദ്യ ഘട്ട പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയാത്ത പ്രിസൈഡിംഗ് ഓഫീസർമാർക്കും ഫസ്റ്റ് പോളിംഗ് ഓഫീസർമാർക്കും കൂടുതൽ പരിശീലനം ആവശ്യമുള്ളവർക്കുമായി ഡിസംബര്‍ 03 ന് രാവിലെ 10 മണി മുതൽ കളക്ടറേറ്റ് കോമ്പൗണ്ടിലെ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളില്‍ ജില്ലാതലപരിശീലനം നല്‍കും. നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു.

