തദ്ദേശ തിരഞ്ഞെടുപ്പ്: തോക്കുകൾ നവംബര്‍ 26 നകം സമർപ്പിക്കണം
ആലപ്പുഴ ജില്ലയിലെ ദേശസാല്‍കൃത ബാങ്കുകളുടെ മാനേജര്‍മാരുടെ പേരിലുള്ള ആയുധ ലൈസന്‍സുകള്‍ ഒഴികെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതുമായ എല്ലാ ആയുധലൈസന്‍സികളുടെ കൈവശമുളള തോക്കുകളും നവംബര്‍ 26 നകം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ മുമ്പാകെയോ അംഗീകൃത ആര്‍മറികളിലോ സമർപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരടങ്ങിയ സ്‌ക്രീനിംഗ് കമ്മിറ്റി അറിയിച്ചു. ജില്ലയില്‍ സ്ഥിരതാമസമായിട്ടുള്ള വ്യക്തികള്‍ ജില്ലയ്ക്ക് പുറത്ത് നിന്നും നേടിയിട്ടുള്ളതും ജില്ലയിലേയ്ക്ക് റീ-രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തുമായ ലൈസന്‍സുകള്‍ എത്രയും വേഗം റീ-രജിസ്റ്റര്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും സ്‌ക്രീനിംഗ് കമ്മിറ്റി അറിയിച്ചു.

