Saturday, March 07, 2026
 
 
⦿ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട് ഇറാന്റെ പടക്കപ്പൽ ⦿ സിൽവർ ലൈൻ സാധ്യത സജീവമാക്കി കേന്ദ്രം; ഡിപിആർ പുതുക്കാൻ നിർദേശം ⦿ ഖമയനിയുടെ ഭൂ​ഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ ⦿ ‘ശസ്ത്രക്രിയയ്ക്കിടെ തുണി വയറിനുള്ളില്‍ തുന്നിക്കെട്ടി’; കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെ പരാതി ⦿ സഞ്ജു നയിച്ചു; ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ⦿ പശ്ചിമേഷ്യൻ സംഘർഷം; കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും കുടുങ്ങി ⦿ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രാജിവെച്ചു ⦿ പി കെ ശശിയെ സിപിഐഎം പുറത്താക്കി ⦿ യുഎസ് ടോർപ്പിഡോ ആക്രമണം; യുദ്ധക്കപ്പൽ തകർന്ന് 80 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടു ⦿ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി ⦿ ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാർ ജയിൽ മോചിതനായി ⦿ 'പെരുംകളളന്‍' തീവെട്ടിബാബു പിടിയിൽ ⦿ നാലുപേർക്ക് പുതുജീവനേകി 19 വയസ്സുകാരി ജാസ്ലിയ വിടവാങ്ങി ⦿ മധ്യപൂർവ്വേഷ്യൻ സംഘർഷം; മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം ⦿ ജിപ്‌സം ബോര്‍ഡ് ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം ⦿ അനിൽ അംബാനിക്ക് തിരിച്ചടി, 3700 കോടിയുടെ മുംബൈ വസതി ഇഡി കണ്ടുകെട്ടി ⦿ മന്ത്രി വീണാ ജോര്‍ജിനെതിരായ അക്രമം; കോൺഗ്രസിന്റേത് ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ⦿ ഇരിട്ടിയിൽ പുലിയുടെ ആക്രമണം; ഫോറസ്റ്റ് ഗാർഡിന് പരുക്കേറ്റു ⦿ KSU പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു ⦿ ആറ്റുകാൽ പൊങ്കാല; ജില്ലയിലെ ബെവ്കോ ഔട്ട്‌ലെറ്റുകള്‍ മുഴുവന്‍ അടക്കണം'; എംപ്ലോയീസ് സംഘ് ⦿ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ ⦿ ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ച് ഹണി ട്രാപ്പ് സംഘം ⦿ കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം ⦿ അച്ഛന്റെ വെട്ടിമാറ്റിയ തലയുമായി യുവാവ് വണ്ടിയോടിച്ചത് 21 കിലോമീറ്റർ ⦿ പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി ⦿ നവ കേരള സർവേക്ക് സുപ്രീം കോടതിയുടെ പച്ചകൊടി ⦿ വ്യവസ്ഥ ലംഘിച്ച് രാഹുൽ മാങ്കൂട്ടത്തിൽ‌, ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ⦿ വയനാടിനുള്ള കേന്ദ്രസഹായം; മറുപടിയില്ലാതെ ബിജെപി ⦿ വയനാട് മാതൃകാ ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിന് ⦿ അനില്‍ അംബാനിക്ക് വീണ്ടും ഇ ഡി സമന്‍സ് ⦿ ESI ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവം; ഡോക്ടർമാരെ സ്ഥലംമാറ്റി ⦿ ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ ⦿ ശബരിമലയിൽ ആടിയ നെയ്യ് വിൽപ്പനയിലെ ക്രമക്കേട്: 33 പേർ പ്രതികൾ ⦿ കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; നഷ്ടം 50 കോടി ⦿ വയനാട്ടില്‍ ലൈംഗിക പീഡനം നേരിട്ട പതിനാറുകാരി മരിച്ച നിലയില്‍

വികസന നേട്ടങ്ങൾ അവതരിപ്പിച്ച് കൊട്ടിയൂർ പഞ്ചായത്ത്‌ വികസന സദസ്സ്

03 October 2025 02:50 PM

ഭാവി കൊട്ടിയൂരിനായി സുസ്ഥിര വികസന സാധ്യതകൾ ചർച്ച ചെയ്തും വിനോദ സഞ്ചാരം, കാർഷിക-ക്ഷീര- മൃഗസംരക്ഷണം ഉൾപ്പെടെയുള്ള മേഖലകളിലെ നേട്ടങ്ങൾ അവതരിപ്പിച്ചും കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത്‌ വികസന സദസ്സ്. പഞ്ചായത്ത്‌ പ്രസിഡന്റ് റോയി നമ്പുടാകം വികസന സദസ്സ് ഉദ്ഘാടനം ചെയ്തു. മനുഷ്യ- വന്യജീവി സംഘർഷം നേരിടുന്നതിന് കൂടുതൽ കർമ്മപദ്ധതികൾ ആവിഷ്‌ക്കരിച്ചും വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ച് കൂടുതൽ പദ്ധതികൾ യഥാർത്ഥ്യമാക്കിയും കൊട്ടിയൂരിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രസിഡന്റ് പറഞ്ഞു.


മാലിന്യ നിർമാർജനത്തിൽ ജില്ലയിൽ ഒന്നാമതാണ് കൊട്ടിയൂർ പഞ്ചായത്ത്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി 3.2 ടൺ മാലിന്യം 2025 ജൂൺ രണ്ടു മുതൽ ഹരിതസേന അംഗങ്ങൾ മുഖേന നീക്കം ചെയ്തു. പഞ്ചായത്തിൽ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തീകരിച്ചു. സോളാർ ഹാങ്ങിഗ് ഫെൻസിംഗ് മാതൃകാപരമായി നടപ്പാക്കി. മിനി – ഹൈമാസ്റ്റ് ലൈറ്റുകൾക്കൊപ്പം 800 ലധികം സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് മികച്ച രീതിയിൽ ശ്രദ്ധ നൽകി. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും മാനസിക പിന്തുണ നൽകി. വിവിധ ഭവന നിർമാണ പുനരുദ്ധാരണ പദ്ധതികൾ, അതിദാരിദ്ര്യ നിർമാർജനം, ആരോഗ്യ മേഖലയിലെ മുന്നേറ്റം തുടങ്ങിയ നേട്ടങ്ങളും പഞ്ചായത്ത്‌ പ്രസിഡന്റ് വികസന സദസ്സിൽ അവതരിപ്പിച്ചു.


പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പതുരുത്തിയിൽ അധ്യക്ഷയായി. പഞ്ചായത്തിൻ്റെ വികസന നേട്ടങ്ങൾ ഉൾകൊള്ളിച്ച പ്രോഗ്രസ് റിപ്പോർട്ട് ആസൂത്രണ സമിതി ഉപാധ്യക്ഷൻ തങ്കപ്പൻ മാസ്റ്ററിനു നൽകി പഞ്ചായത്ത്‌ പ്രസിഡന്റ് പ്രകാശനം ചെയ്തു. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനായി സ്ഥലം വിട്ടുനൽകിയ പന്തപ്ലാക്കൽ ജോണിയെ പരിപാടിയിൽ ആദരിച്ചു. വികസന സദസ്സ് സംബന്ധിച്ച സംസ്ഥാനതല റിപ്പോർട് കില ബ്ലോക്ക് കോ ഓർഡിനേറ്റർ പി.എം രമണൻ അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ പഞ്ചായത്ത് സെക്രട്ടറി റെജി പി മാത്യു അവതരിപ്പിച്ചു. തുടർന്ന് പഞ്ചായത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ആശയങ്ങളും നിർദേശങ്ങളും പൊതു ജനങ്ങൾ അവതരിപ്പിച്ചു.


കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.ജെ ഷാജി, ഉഷ അശോക് കുമാർ, ജീജ ജോസഫ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇന്ദിര ശ്രീധരൻ, കെ സുനീന്ദ്രൻ, കൊട്ടിയൂർ പഞ്ചായത്ത് അംഗങ്ങളായ മിനി പൊട്ടങ്കൽ, ബാലൻ പുതുശേരി, ഷേർലി പടിയാനിക്കൽ, ബാബു കാരിവേലിൽ, എ.റ്റി തോമസ്, ജെസ്സി റോയി, ലൈസ ജോസ്, ബാബു മാങ്കോട്ടിൽ, തോമസ് പൊട്ടനാനിയിൽ, അസിസ്റ്റൻ്റ് സെക്രട്ടറി എം ജി സുബാഷ് എന്നിവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration