Monday, December 22, 2025
 
 
⦿ കെ സ്മാർട്ട്‌ സേവനങ്ങൾ രണ്ടുദിവസം തടസ്സപ്പെടും ⦿ പ്രസിദ്ധ സസ്യശാസ്ത്രജ്ഞൻ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു ⦿ എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ ⦿ എലപ്പുള്ളി ബ്രൂവറിയ്ക്ക് സർക്കാർ നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി ⦿ ശബരിമല സ്വർണക്കൊള്ള ഇനി ഇ ഡി അന്വേഷിക്കും ⦿ ശബരിമല സ്വര്‍ണക്കടത്ത്; എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി ⦿ കിഫ്ബി മസാലബോണ്ട് കേസ്; ഇഡി നോട്ടീസിന് സ്റ്റേ ⦿ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലെ വിലക്ക് ജനുവരി 7വരെ നീട്ടി ⦿ ദിലീപിന് പാസ്പോർട്ട് തിരിച്ചു നൽകും ⦿ ഗർഭിണിയുടെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു; പൊലീസ് സ്‌റ്റേഷനിൽ പൊലീസ് മർദ്ദനം ⦿ കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ്; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി ⦿ ബോണ്ടി ബീച്ച് കൂട്ടക്കൊല, മരണം 16 ആയി ⦿ കേന്ദ്രം പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും; മുഖ്യമന്ത്രി ⦿ സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന ⦿ കിഫ്ബിയുടെ മസാല ബോണ്ടിലെ ഇ ഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ ⦿ പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ⦿ ഡൽഹി വായുമലിനീകരണം രൂക്ഷം, നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി ⦿ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം ⦿ ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂരമർദ്ദനം ⦿ നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല ⦿ നടിയെ ആക്രമിച്ച കേസ് : എല്ലാ പ്രതികൾക്കും 20 വർഷത്തെ കഠിനതടവും 50000 രൂപ പിഴയും ⦿ പാസ്പോർട്ട് വിട്ടുനൽകണം; കോടതിയെ സമീപിച്ച് ദിലീപ് ⦿ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി ആത്മഹത്യ ചെയ്തു ⦿ ക്രിസ്മസ് അവധി പുനക്രമീകരിച്ചു; ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി ⦿ 6 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി ⦿ പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ ⦿ അരുണാചലിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു: 17 മരണം ⦿ മൂന്നര കോടിയിലധികം രൂപയുടെ നിരോധിത നോട്ടുകളുമായി നാലുപേർ അറസ്റ്റില്‍ ⦿ റൺവേയ്ക്കരികിൽ പുല്ലിന് തീ പിടിച്ചു; വിമാനം ഇറക്കാതെ പറന്നുയർന്നു ⦿ കോൺഗ്രസിലെ 'സ്ത്രീലമ്പടന്മാർ' എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി ⦿ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു ⦿ വിഴിഞ്ഞം തുറമുഖം: രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം ജനുവരിയിൽ ⦿ ചവർ കൂനയിൽ നിന്ന് തീ പടർന്നു; വർക്കല ക്ലിഫിന് സമീപം വൻ തീപിടുത്തം ⦿ രാഹുലിന്റേത് ലൈംഗിക വൈകൃതക്കാരന്റെ നടപടി; മുഖ്യമന്ത്രി പിണറായി വിജയൻ ⦿ റഷ്യയുമായി കപ്പൽ നിർമ്മാണ കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യ

ജർമ്മനിയിൽ ഇലക്ട്രീഷ്യൻ ഒഴിവുകൾ

14 February 2025 09:50 PM

*നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം


ജർമ്മനിയിലെ ഇലക്ട്രീഷ്യൻമാരുടെ 20 ഓളം ഒഴിവുകളിലേയ്ക്ക് സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം. ജർമൻ സർക്കാറിന്റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്‌സ് (HiH) പ്രോഗ്രമിന്റെ ഭാഗമായി ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ചാണ് റിക്രൂട്ട്‌മെന്റ്. ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്‌സിൽ അംഗീകൃത ഡിപ്ലോമ / ഐ.ടി.ഐ / ബി.ടെക്ക് വിദ്യാഭ്യസയോഗ്യതയും രണ്ടു മുതൽ അഞ്ചു വർഷം വരെ പ്രവൃത്തിപരിചയവും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഉളളവർക്ക് അപേക്ഷിക്കാം. 10 വർഷത്തിലധികം പ്രവൃത്തിപരിചയമുളളവർ അപേക്ഷിക്കേണ്ടതില്ല. ഇലക്ട്രിക്കൽ ആന്റ് കൺട്രോൾ എഞ്ചിനീയറിംഗ്, മെഷിൻ സേഫ്റ്റി മേഖലകളിൽ തൊഴിൽ നൈപുണ്യമുളളവരുമാകണം അപേക്ഷകർ.


ജർമ്മൻ ഭാഷാ യോഗ്യതയുളളവർക്ക് (A1,A2,B1,B2) മുൻഗണന ലഭിക്കുന്നതാണ്. വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്‌പോർട്ട്, ഭാഷായോഗ്യത പരിക്ഷയുടെ ഫലം (ബാധകമെങ്കിൽ) എന്നിവയുടെ പകർപ്പുകൾ സഹിതം www.norkaroots.orgwww.nifl.norkaroots.org വെബ്സൈറ്റുകളിൽ ഫെബ്രുവരി 24 നകം അപേക്ഷ നൽകണം. 12 മാസത്തോളം നീളുന്ന ബി-വൺ (B1) വരെയുളള ജർമ്മൻ ഭാഷാപഠനത്തിനും, കുറഞ്ഞത് അഞ്ച് വർഷത്തേക്കെങ്കിലും ജർമനിയിൽ താമസിക്കാനും തയ്യാറാകുന്നവരുമാകണം അപേക്ഷകർ. ബി-വൺ വരെയുളള ജർമ്മൻ ഭാഷാപരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങൾ, വിസ പ്രോസസ്സിംഗ്, ജോബ് മാച്ചിങ്ങ്, അഭിമുഖങ്ങൾ, ജർമ്മനിയിലേക്കെത്തിയശേഷമുളള ഇന്റഗ്രേഷൻ, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്സ്  പദ്ധതിയിലൂടെ ഉദ്യോഗാർഥികൾക്ക് ലഭിക്കും. റിക്രൂട്ട്‌മെന്റ് ഉദ്യോഗാർത്ഥികൾക്ക് സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471-2770536, 539, 540, 577, ടോൾ ഫ്രീ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്).


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration