Sunday, July 13, 2025
 
 
⦿ പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരുക്ക് ⦿ സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ‘സ്റ്റാർ ലിങ്കിന്’ പ്രവര്‍ത്തനാനുമതി ⦿ സെൻസർ ബോർഡിന് വഴങ്ങി ജെഎസ്‌കെ നിർമാതാക്കൾ; പേര് മാറ്റും ⦿ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു ⦿ പീച്ചി ഡാമിൽ വീണ് കരാർ ജീവനക്കാരൻ മരിച്ചു ⦿ രാമനും ശിവനും വിശ്വാമിത്രനുമെല്ലാം ജനിച്ചത് നേപ്പാളിലെന്ന് കെ.പി ശർമ ഒലി ⦿ ഗുജറാത്തിൽ പാലം തകർന്ന് മരണം 10 ആയി ⦿ കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി ⦿ ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു ⦿ തലസ്ഥാനത്ത് ഹോട്ടൽ ഉടമ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് ⦿ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് ⦿ ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം ⦿ മലപ്പുറത്തെ 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം ⦿ വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ⦿ ‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍ ⦿ കൊക്കെയ്‌ൻ കേസ്: നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല ⦿ ക്യാപ്റ്റൻ ഗില്ലിന് ഡബിൾ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587ന് ഓൾഔട്ട് ⦿ ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം ⦿ ജെഎസ്‌കെ സിനിമ കാണാൻ ഹൈക്കോടതി ⦿ ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല ⦿ ഭാരതാംബ വിവാദം; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി ⦿ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ ⦿ നിലംപരിശായി സിംബാബ്‌വെ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം ⦿ മലപ്പുറത്ത്‌ തോട്ടില്‍ നിന്ന്‌ മൃതദേഹം കണ്ടെത്തി ⦿ കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം ⦿ കൊച്ചിയിൽ വൻ ലഹരിവേട്ട, ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി ⦿ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി ⦿ കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്; മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി ⦿ മലപ്പുറത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു ⦿ കീം 2025 റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; 76,230 പേര്‍ യോഗ്യത നേടി ⦿ നജീബ് അഹമ്മദ് തിരോധാനം: അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐയ്ക്ക് കോടതിയുടെ അനുമതി ⦿ വയനാട് ഉരുൾപൊട്ടൽ: യൂത്ത് കോൺഗ്രസ് പിരിച്ചത് 83 ലക്ഷം; ഒരു വീട് പോലും നിർമ്മിച്ചില്ല ⦿ കെഎസ്ആർടിസി ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു ⦿ പാമ്പാടിയിൽ തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു

സ്‌കൂൾ ലീഡർഷിപ് അക്കാദമി-കേരളയ്ക്ക് നാഷണൽ എക്‌സലൻസ് അവാർഡ്

04 February 2025 12:30 PM

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്‌മെന്റ് ആന്റ് ട്രെയിനിംഗ്- കേരളയിൽ (സീമാറ്റ്-കേരള) NIEPA (National Institute of Educational Planning and Administration) ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്‌കൂൾ ലീഡർഷിപ് അക്കാദമി – കേരളയ്ക്ക് (SLA-K) 2023-24 ലെ പ്രവർത്തനങ്ങൾക്ക് നാഷണൽ എക്‌സലൻസ് അവാർഡ് ലഭിച്ചു. ലഡാക്ക് അടക്കമുളള വിവിധ കേന്ദ്രഭരണപ്രദേശങ്ങളിലെയും 29 സംസ്ഥാനങ്ങളിലെയും സ്‌കൂൾ ലീഡർഷിപ് അക്കാദമികളുടെ പ്രവർത്തനം വിലയിരുത്തിയാണ് NIEPA വൈസ് ചാൻസലറും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പ്രതിനിധികളും അടങ്ങുന്ന ജൂറി അവാർഡ് പ്രഖ്യാപിച്ചത്.


NIEPA ഗൈഡ് ലൈൻ പ്രകാരം SLA-K തയ്യാറാക്കിയ സ്‌കൂൾ ലീഡർഷിപ്പിന്റെ വിവിധ തലങ്ങളുമായി ബന്ധപ്പെട്ട ഇന്ററാക്ടീവ് മൊഡ്യൂളുകളും ഡോക്യുമെന്ററികളും യുട്യൂബ് ചാനൽ വീഡിയോകളും ഉന്നതനിലവാരം പുലർത്തുന്നവയാണെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. വിവിധ ലക്ഷ്യവിഭാഗങ്ങൾക്കായി സീമാറ്റ്-കേരള നടപ്പിലാക്കി വരുന്ന BEYOND, ABSOLUTE, INFUSION, EVOLVE, PATH, INSPIRE തുടങ്ങിയ നേതൃത്വ പരിശീലന പരിപാടികളിലെ SLA-K ന്റെ നിർവഹണ പങ്കാളിത്തവും അവാർഡിന് പരിഗണിക്കപ്പെട്ടു. ഇവ യഥാക്രമം വിദ്യാഭ്യാസ ഓഫീസർമാർ, ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽമാർ, ഹൈസ്‌കൂൾ പ്രഥമാധ്യാപകർ, എൽ.പി./യു.പി. സ്‌കൂൾ തലവൻമാർ, വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂൾ കരിയർ മാസ്റ്റർമാർ, പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അനധ്യാപക ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങൾക്കായി ചിട്ടപ്പെടുത്തിയിട്ടുളള ശേഷിവികസന പ്രോഗ്രാമുകളാണ്.


സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സീമാറ്റ്-കേരള മുന്നോട്ടുവെച്ച സഹ്യകിരണം എന്ന ആശയവും ഗോത്ര മേഖലയിലെ വിദ്യാഭ്യാസ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകാൻ ആവിഷ്‌ക്കരിച്ചിരിക്കുന്ന RAAP ഉം (Recalibration of Approach and Attitude Programme) അനുകരണീയ മാതൃകകളാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. സമഗ്രശിക്ഷാ കേരളയുമായി സഹകരിച്ച് സീമാറ്റ്-കേരള വിദ്യാഭ്യാസ പ്രവർത്തകർക്കായി രൂപം നൽകിയിട്ടുളള CPFSL ന്റെ (Certificate Programme in Functional School Leadership) നിർവഹണത്തിൽ SLA-K നുളള പങ്കും അവാർഡിന് പരിഗണിക്കപ്പെട്ടു.


സീമാറ്റ്-കേരള ആവിഷ്‌ക്കരിച്ചിരിക്കുന്ന നൂതന പ്രവർത്തനാശയങ്ങളായ Progressive Edulead Programme (PEP), Data Based Insight (D-Sight)), National Concept Fair (NCF), National Leadership Exchange Programme (NLEP), State Constellation of Visionaries (SCV), INSTIL, ENRICH, KINDLE, SOAR, KSGF (Kerala School Grading Famework) തുടങ്ങിയവ മറ്റ് സംസ്ഥാനങ്ങളിലും ദേശീയതലത്തിലും അനുകരിക്കപ്പെടേണ്ട മാതൃകകളാണെന്നും അവാർഡ് കമ്മിറ്റി വിലയിരുത്തി.


ന്യൂഡൽഹിയിൽ സംഘടിപ്പിച്ച നാഷണൽ റിവ്യൂ ആന്റ് പ്ലാനിംഗ് വർക്ക്‌ഷോപ്പിൽ വെച്ചാണ് അവാർഡ് പ്രഖ്യാപിക്കപ്പെട്ടത്. സീമാറ്റ്-കേരള ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ. യ്ക്കു വേണ്ടി റിസർച്ച് ഓഫീസറും SLA-K ന്റെ നോഡൽ ഓഫീസറുമായ ഡോ. അനന്തകുമാർ എസ്. NIEPA വൈസ് ചാൻസലർ പ്രൊഫ. ശശികല വഞ്ചാരിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration