Friday, May 15, 2026
 
 
⦿ അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തിൽ റെയ്ഡ്; 91 സിലിണ്ടറുകൾ പിടിച്ചെടുത്തു ⦿ ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ⦿ ഗവർണറെ കണ്ട് വി ഡി സതീശൻ; സത്യപ്രതിജ്ഞ തിങ്കളാഴ്ച ⦿ സതീശനെ നേരിടാൻ പിണറായി തന്നെ; പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ⦿ 'എല്ലാവർക്കും നന്ദി, എന്നെ ഞാനാക്കിയത് ടീം യുഡിഎഫ്'; വി ഡി സതീശന്‍ ⦿ ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ; എന്നും പാർട്ടിക്കൊപ്പം; കെ സുധാകരൻ ⦿ ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു ⦿ യുപിയില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും 33 പേര്‍ക്ക് ദാരുണാന്ത്യം ⦿ വി ഡി സതീശൻ കേരള മുഖ്യമന്ത്രി ⦿ മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം ⦿ സെപ്റ്റംബര്‍ 30 വരെ പഞ്ചസാര കയറ്റുമതി നിരോധിച്ച് കേന്ദ്രം ⦿ സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3 മണിയ്ക്ക് ⦿ കൊച്ചിയിൽ നിന്ന് രണ്ട് മണിക്കൂറിൽ ലക്ഷദ്വീപിലെത്താം; സീ പ്ലെയിനിൻ്റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരം ⦿ അമൂൽ പാലിന് വില കൂട്ടി ; ലിറ്ററിന് 2 രൂപ വർധിക്കും, നാളെ മുതൽ പ്രാബല്യത്തിൽ ⦿ അസമില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ്മ ⦿ സ്കൂളുകളിലെ ഹിജാബ് നിരോധനം പിന്‍വലിച്ച് കർണാടക സർക്കാർ ⦿ കേരളത്തിന്റെ സ്വന്തം 'മിന്നൽ മാജിക്' ബ്രാ‍ൻഡി ഈ മാസം ⦿ ജ്യോത്സ്യന് സർക്കാർ പദവി; കടുത്ത എതിർപ്പിനൊടുവിൽ നിയമനം റദ്ദാക്കി ⦿ CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം; തിരുവനന്തപുരം മുന്നിൽ ⦿ ടിവികെ എംഎൽഎ സീനിവാസ സേതുപതിയെ തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു ⦿ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ തിരുവനന്തപുരം ​മുൻ മേ​യ‍ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെതിരെ അന്വേഷണം ⦿ തീരുവ ചതിച്ചു; പവന് ഒറ്റയടിക്ക് പതിനായിരത്തിലേറെ രൂപ കൂടി ⦿ എം എ യൂസഫലി യുഎഇയിലെ സമ്പന്നനായ മലയാളി; ഫോബ്സ് മിഡില്‍ഈസ്റ്റ് പട്ടികയില്‍ 5 മലയാളികള്‍ ⦿ മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക് ⦿ ബെംഗളുരുവിൽ പ്രധാനമന്ത്രി സഞ്ചരിച്ച പാതയിൽ ജലാറ്റിൻ സ്റ്റിക്കുകൾ ⦿ സ്‌കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന ബസുകൾ കത്തിനശിച്ചു, ഒഴിവായത് വൻ ദുരന്തം ⦿ മെയ് മൂന്നിന് നടത്തിയ നീറ്റ് UG പരീക്ഷ റദ്ദാക്കി ⦿ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി ⦿ എഐഎഡിഎംകെ പിളർപ്പിലേക്ക്; സിവി ഷൺമുഖവും സംഘവും ടിവികെയിലേക്ക് ⦿ 717 വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ് ⦿ ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിലെ വിള്ളൽ ⦿ പരാതി നല്‍കാനെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസ്; ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാന്‍ അറസ്റ്റില്‍ ⦿ ബംഗാൾ മുഖ്യമന്ത്രിയുടെ പിഎയുടെ കൊലപാതകികൾ പിടിയിൽ ⦿ രാഹുൽ ഗാന്ധി വിളിപ്പിച്ചു, മുരളീധരനും സുധാകരനും ഡൽഹിക്ക്

കുരുന്നുകൾക്കിത് അക്ഷരവിരുന്ന്

10 January 2025 03:30 PM

ചൂടേറിയ രാഷ്ട്രീയ സാംസ്‌കാരിക ചർച്ചകളുടെ നിയമസഭാങ്കണം കുട്ടികളുടെയും പ്രിയപ്പെട്ട ഇടമായി മാറുകയാണ്. പുസ്തകോത്സവ സ്റ്റാളുകളിൽ കുട്ടികൾക്ക് വിരുന്നായി കുട്ടിക്കഥകളും ബാലകവിതകളും കോമിക്കുകളും ക്ലാസിക്കുകളും ശാസ്ത്ര നോവലുകളും പസിൽ പുസ്തകങ്ങളും നിരന്നതോടെ കുരുന്നുവായനക്കാരുടെ തിരക്കേറി. സ്‌കൂൾ അധികൃതർക്കൊപ്പം കൂട്ടമായും അച്ഛനമ്മമാർക്കൊപ്പവും കുട്ടികളെത്തുന്നുണ്ട്.\"\" \"\"


ആറ്റുകാൽ ചിന്മയ വിദ്യാലയത്തിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥി ഗൗരീനാഥിന് പ്രിയം കുറ്റാന്വേഷണ കഥകളോടും കോമിക്കുകളോടുമാണ്. നിയമസഭാ പുസ്തകോത്സവത്തിന്റെ മൂന്ന് പതിപ്പുകൾക്കും അച്ഛനോടൊപ്പം മുടങ്ങാതെയെത്തിയ ഗൗരീനാഥിന് അടുത്ത വർഷവും വരണമെന്നാണ് ആഗ്രഹം. കോമിക്കുകളും പൊതുവിജ്ഞാന പുസ്തകങ്ങളുമാണ് ഗൗരീനാഥ് സ്വന്തമാക്കിയത്. പേയാട് ഗ്രീൻ വാലി ഇന്റർനാഷണൽ സ്‌കൂളിൽ വിദ്യാർത്ഥിയായ മിഖായേലിന് താല്പര്യം സയൻസ് ഫിക്ഷനിലാണ്. റോബോട്ടുകളുടെ കഥ പറയുന്ന പുസ്തകവും അനുജത്തിക്ക് ബാലകഥകളുടെ സമാഹാരവുമായാണ് മിഖായേൽ വീട്ടിലേക്ക് മടങ്ങിയത്. സെന്റ് തോമസ് സ്‌കൂളിൽ അഞ്ചാം ക്ലാസ്സ് വിദ്യാർഥിനിയായ ദിയയ്ക്ക് പ്രിയം കഥകളോടും കോമിക്കുകളോടും പസിൽ പുസ്തകങ്ങളോടുമാണ്. അടുത്ത വർഷം വീണ്ടുമെത്തുമെന്ന് പറഞ്ഞ് ഇരുകൈയിലും പുസ്തകങ്ങളും നിറഞ്ഞ പുഞ്ചിരിയുമായാണ് ദിയയുടെ മടക്കം.


വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്ന സ്റ്റുഡന്റസ് കോർണറിലും കുട്ടികളെ ആകർഷിച്ചും അതിശയിപ്പിച്ചും വിവിധ പരിപാടികളാണ് അരങ്ങേറുന്നത്. മാജിക്ക് ഷോ, പപ്പറ്റ് ഷോ, സംവേദനാത്മക സെഷനുകൾ തുടങ്ങി വിവിധ പരിപാടികൾ സ്റ്റുഡന്റസ് കോർണറിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നു. അതോടൊപ്പം കുട്ടികൾ അവതരിപ്പിക്കുന്ന കവിതാലാപനം, ലളിതഗാനം, ചെറുനാടകങ്ങൾ, ഗെയിമുകൾ, കഥകളും അനുഭവങ്ങളും പങ്കുവയ്ക്കൽ, മാജിക് ഷോ തുടങ്ങിയ കലാപരിപാടികളും അരങ്ങേറുന്നു. കുട്ടികൾക്കായി കെ എസ് ആർ ടി സി സജ്ജമാക്കിയ സിറ്റി റൈഡിൽ ഒട്ടേറെ വിദ്യാർഥികൾ നഗരം ചുറ്റി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration