Tuesday, December 16, 2025
 
 
⦿ കേന്ദ്രം പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും; മുഖ്യമന്ത്രി ⦿ സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന ⦿ കിഫ്ബിയുടെ മസാല ബോണ്ടിലെ ഇ ഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ ⦿ പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ⦿ ഡൽഹി വായുമലിനീകരണം രൂക്ഷം, നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി ⦿ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം ⦿ ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂരമർദ്ദനം ⦿ നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല ⦿ നടിയെ ആക്രമിച്ച കേസ് : എല്ലാ പ്രതികൾക്കും 20 വർഷത്തെ കഠിനതടവും 50000 രൂപ പിഴയും ⦿ പാസ്പോർട്ട് വിട്ടുനൽകണം; കോടതിയെ സമീപിച്ച് ദിലീപ് ⦿ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി ആത്മഹത്യ ചെയ്തു ⦿ ക്രിസ്മസ് അവധി പുനക്രമീകരിച്ചു; ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി ⦿ 6 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി ⦿ പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ ⦿ അരുണാചലിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു: 17 മരണം ⦿ മൂന്നര കോടിയിലധികം രൂപയുടെ നിരോധിത നോട്ടുകളുമായി നാലുപേർ അറസ്റ്റില്‍ ⦿ റൺവേയ്ക്കരികിൽ പുല്ലിന് തീ പിടിച്ചു; വിമാനം ഇറക്കാതെ പറന്നുയർന്നു ⦿ കോൺഗ്രസിലെ 'സ്ത്രീലമ്പടന്മാർ' എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി ⦿ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു ⦿ വിഴിഞ്ഞം തുറമുഖം: രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം ജനുവരിയിൽ ⦿ ചവർ കൂനയിൽ നിന്ന് തീ പടർന്നു; വർക്കല ക്ലിഫിന് സമീപം വൻ തീപിടുത്തം ⦿ രാഹുലിന്റേത് ലൈംഗിക വൈകൃതക്കാരന്റെ നടപടി; മുഖ്യമന്ത്രി പിണറായി വിജയൻ ⦿ റഷ്യയുമായി കപ്പൽ നിർമ്മാണ കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യ ⦿ സ്വര്‍ണവില ഇന്നും കൂടി ⦿ മുൻകൂർജാമ്യം തേടി രാഹുൽ ഹൈക്കോടതിയിൽ ⦿ അസിം മുനീര്‍ ഇനി പാകിസ്താന്റെ സംയുക്ത സൈനിക മേധാവി ⦿ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം കേസ്; ജി പൂങ്കുഴലി ഐപിഎസി അന്വേഷിക്കും ⦿ രണ്ടുദിവസത്തിനിടെ ഇന്‍ഡിഗോയുടെ 300ലധികം ഫ്‌ളൈറ്റുകള്‍ റദ്ദാക്കി ⦿ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണൽ സ്റ്റാഫും ഡ്രൈവറും കസ്റ്റഡിയിൽ ⦿ രാഹുല്‍ മാങ്കൂട്ടത്തിൽ പുറത്തേക്ക്; കോൺഗ്രസ് പുറത്താക്കി ⦿ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല ⦿ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; 8 പേർ അറസ്റ്റിൽ ⦿ എ പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍ ⦿ രാഹുൽ മാങ്കൂട്ടത്തിലിനെ ബെം​ഗളൂരുവിൽ എത്തിച്ച ഡ്രൈവർ അറസ്റ്റിൽ ⦿ രാഹുൽ ഈശ്വറിനെ നാളെ വൈകീട്ട് 5 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പൊതുശുചിമുറികളുടെ ശുചിത്വം മുൻഗണനാ വിഷയം : മന്ത്രി എം.ബി.രാജേഷ്

28 November 2024 03:05 PM

*ശുചിത്വ മിഷന്റെ ടോയലറ്റ് കാമ്പയിൻ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവ്വഹിച്ചു


        പൊതു ശുചിമുറികളുടെ ശുചിത്വ, സേവന ഗുണനിലവാരം മെച്ചപ്പെടുത്തി പൊതുജന സൗഹൃദമാക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ മുൻഗണനാ വിഷയമാണെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. അന്താരാഷ്ട്ര ശുചിമുറി ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിൽ ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന  ടോയിലറ്റ് ക്യാമ്പയിന്റെ ഉദ്ഘാടനം കാമ്പയിൻ പോസ്റ്റർ പുറത്തിറക്കി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വീടുകൾ, പൊതുസ്ഥാപനങ്ങൾ, പൊതുവിടങ്ങൾ എന്നിവിടങ്ങളിൽ വൃത്തിയുളളതും ശാസ്ത്രീയമായ വിസർജ്യ സംസ്‌കരണ സംവിധാനത്തോട് കൂടിയതുമായ  ശുചിമുറി എല്ലാ വിഭാഗം ജനങ്ങൾക്കും ഉറപ്പാക്കുവാൻ ലക്ഷ്യമിട്ടുള്ളതാണ് കാമ്പയിൻ. ഗാർഹിക ശുചിമുറികൾ ഇല്ലാത്തവരായി ആരും അവശേഷിക്കുന്നില്ല എന്നുറപ്പാക്കുന്നതോടൊപ്പം സാനിറ്റേഷൻ മേഖലയിലെ രണ്ടാം തലമുറ വിഷയങ്ങളായ കക്കൂസ് മാലിന്യ സംസ്‌കരണ പദ്ധതികൾ എല്ലാ ജില്ലകളിലും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.


        സംസ്ഥാനത്തെ പബ്ലിക്ക് ടോയിലറ്റുകളുടെ ശുചിത്വ – സേവന നിലവാരം മെച്ചപ്പെടുത്തി പൊതുജന സൗഹൃദമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊതുശുചിമുറി ഗുണനിലവാര വിലയിരുത്തൽ സർവ്വേ നടപടികൾക്കും തുടക്കമായി. ഇതിനായി  ശുചിത്വ മിഷന് വേണ്ടി WASH ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ കൈപുസ്തകത്തിന്റെ പ്രകാശനം മന്ത്രി നിർവ്വഹിച്ചു.


        സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും ഗാർഹിക ശുചിമുറി ലഭ്യത ഉറപ്പാക്കുവാൻ ശുചിത്വ മിഷൻ ലക്ഷ്യമിടുന്നു. ഇതിനായി അർഹതപ്പെട്ടവർക്ക് 15400/-രൂപ ശുചിമുറി നിർമ്മാണത്തിനുളള പ്രോൽസാഹനമായി നൽകും. ഗുണഭോക്താക്കളെ  കണ്ടെത്തുന്നതിനുളള നടപടികൾ ടോയിലറ്റ് കാമ്പയിന്റെ ഭാഗമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ സംഘടിപ്പിക്കും. ഡിസംബർ 25 വരെയാണ് കാമ്പയിൻ.


        നിലവിലുളള ശുചിമുറികളുടെ നിലവാരം വർദ്ധിപ്പിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും അവ ഓൺലൈൻ സംവിധാനത്തിലൂടെ ജനങ്ങൾക്ക് ട്രാക്ക് ചെയ്യുന്നതിനുമുളള സംവിധാനങ്ങൾ ഉടൻ നിലവിൽ വരും. ഏറ്റവും  അടുത്തുളളതും  വൃത്തിയുളളതുമായ ശുചിമുറി എവിടെയാണുളളതെന്ന് മനസ്സിലാക്കി  അവ ഉപയോഗപ്പെടുത്തുന്നതിനും ശുചിമുറി ഗുണനിലവാരത്തെപ്പറ്റി പ്രതികരണം അറിയിക്കുന്നതിനും ഇതിലൂടെ സാധിക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration