തൊഴിലധിഷ്ഠിത ടൂറിസം / ഹോസ്പിറ്റാലിറ്റി കോഴ്സുകളിൽ സീറ്റൊഴിവ്
സംസ്ഥാന ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) – ൽ തൊഴിലധിഷ്ഠിത ടൂറിസം/ ഹോസ്പിറ്റാലിറ്റി കോഴ്സുകൾക്ക് സീറ്റൊഴിവ്. കേരള സർക്കാരിന്റെ സ്‌കോളർഷിപ്പോടുകൂടി പെൺകുട്ടികൾക്ക് പഠിക്കാനാകുന്ന മൾട്ടി – സ്‌കിൽഡ് ഹോസ്പിറ്റാലിറ്റി കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബിരുദ ധാരികൾക്ക് ഉതകുന്ന പി.ജി.ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി കോഴ്സിനും പി.ജി ഡിപ്ലോമ ഇൻ പബ്‌ളിക് റിലേഷൻ ഇൻ ടൂറിസം കോഴ്‌സിനും സീറ്റുകൾ ഒഴിവുണ്ട്.
ഉടൻ ആരംഭിക്കുന്ന കേന്ദ്രസർക്കാരിന്റെ എച്ച്.എസ്.ആർ.ടി പദ്ധതിക്ക് കീഴിൽ സൗജന്യമായി പഠിക്കാവുന്ന മൾട്ടി ക്യൂസിൻ കുക്ക്, ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് എന്നീ കോഴ്സുകളിലും സീറ്റ് ഒഴിവുണ്ട്. എല്ലാ കോഴ്സുകൾക്കും ഇന്റേൺഷിപ്പ് നൽകും. പ്ലെയ്സ്മെന്റ് ലഭ്യമാകുന്നതിനുള്ള സൗകര്യവും ഒരുക്കും. വിശദവിവരങ്ങൾക്ക് www.kittsedu.org സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ ഏഴിനകം ഡയറക്ടർ, കിറ്റ്‌സ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിൽ ലഭിക്കണം.