Wednesday, March 11, 2026
 
 
⦿ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി ⦿ സൗദയില്‍ മിസൈല്‍ അവശിഷ്ടം വീണ് മരിച്ചത് ഇന്ത്യക്കാരനല്ല; വ്യക്തമാക്കി ഇന്ത്യന്‍ എംബസി ⦿ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് കളറടിക്കാം ⦿ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട് ഇറാന്റെ പടക്കപ്പൽ ⦿ സിൽവർ ലൈൻ സാധ്യത സജീവമാക്കി കേന്ദ്രം; ഡിപിആർ പുതുക്കാൻ നിർദേശം ⦿ ഖമയനിയുടെ ഭൂ​ഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ ⦿ ‘ശസ്ത്രക്രിയയ്ക്കിടെ തുണി വയറിനുള്ളില്‍ തുന്നിക്കെട്ടി’; കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെ പരാതി ⦿ സഞ്ജു നയിച്ചു; ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ⦿ പശ്ചിമേഷ്യൻ സംഘർഷം; കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും കുടുങ്ങി ⦿ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രാജിവെച്ചു ⦿ പി കെ ശശിയെ സിപിഐഎം പുറത്താക്കി ⦿ യുഎസ് ടോർപ്പിഡോ ആക്രമണം; യുദ്ധക്കപ്പൽ തകർന്ന് 80 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടു ⦿ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി ⦿ ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാർ ജയിൽ മോചിതനായി ⦿ 'പെരുംകളളന്‍' തീവെട്ടിബാബു പിടിയിൽ ⦿ നാലുപേർക്ക് പുതുജീവനേകി 19 വയസ്സുകാരി ജാസ്ലിയ വിടവാങ്ങി ⦿ മധ്യപൂർവ്വേഷ്യൻ സംഘർഷം; മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം ⦿ ജിപ്‌സം ബോര്‍ഡ് ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം ⦿ അനിൽ അംബാനിക്ക് തിരിച്ചടി, 3700 കോടിയുടെ മുംബൈ വസതി ഇഡി കണ്ടുകെട്ടി ⦿ മന്ത്രി വീണാ ജോര്‍ജിനെതിരായ അക്രമം; കോൺഗ്രസിന്റേത് ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ⦿ ഇരിട്ടിയിൽ പുലിയുടെ ആക്രമണം; ഫോറസ്റ്റ് ഗാർഡിന് പരുക്കേറ്റു ⦿ KSU പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു ⦿ ആറ്റുകാൽ പൊങ്കാല; ജില്ലയിലെ ബെവ്കോ ഔട്ട്‌ലെറ്റുകള്‍ മുഴുവന്‍ അടക്കണം'; എംപ്ലോയീസ് സംഘ് ⦿ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ ⦿ ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ച് ഹണി ട്രാപ്പ് സംഘം ⦿ കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം ⦿ അച്ഛന്റെ വെട്ടിമാറ്റിയ തലയുമായി യുവാവ് വണ്ടിയോടിച്ചത് 21 കിലോമീറ്റർ ⦿ പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി ⦿ നവ കേരള സർവേക്ക് സുപ്രീം കോടതിയുടെ പച്ചകൊടി ⦿ വ്യവസ്ഥ ലംഘിച്ച് രാഹുൽ മാങ്കൂട്ടത്തിൽ‌, ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ⦿ വയനാടിനുള്ള കേന്ദ്രസഹായം; മറുപടിയില്ലാതെ ബിജെപി ⦿ വയനാട് മാതൃകാ ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിന് ⦿ അനില്‍ അംബാനിക്ക് വീണ്ടും ഇ ഡി സമന്‍സ് ⦿ ESI ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവം; ഡോക്ടർമാരെ സ്ഥലംമാറ്റി ⦿ ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

‘സ്പീഡ്’ പദ്ധതി പ്രഖ്യാപിച്ചു

03 September 2024 11:40 PM

ഓട്ടിസമുള്ള കുട്ടികളുടെ സാമൂഹ്യവല്കരണം കടമ : മന്ത്രി ഡോ:ആർ.ബിന്ദു




സ്റ്റേറ്റ് പ്രോഗ്രാം ഫോർ എഡ്യൂക്കേഷൻ ആൻഡ് എംപവർമെന്റ് ഇൻ ഡിസെബിലിറ്റീസ് (SPEED) പദ്ധതിയുടെ പ്രഖ്യാപനവും കോംപ്രിഹെൻസീവ് റിസോഴ്സ് ബുക്ക് ഓൺ ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ പുസ്തക പ്രകാശനവും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവ്വഹിച്ചു.


സർക്കാരിന്റെ നാലാമത് നൂറുദിന പരിപാടികളോടനുബന്ധിച്ചാണ് ഭിന്നശേഷി മേഖലയിലെ പരിശീലന ബോധവത്കരണ പരിപാടികൾ ഉൾക്കൊള്ളിച്ചു കൊണ്ട് സ്റ്റേറ്റ് പ്രോഗ്രാം ഫോർ എഡ്യൂക്കേഷൻ ആൻഡ് എംപവർമെന്റ് ഇൻ ഡിസെബിലിറ്റീസ് (SPEED) എന്ന പദ്ധതി പ്രഖ്യാപിച്ചത്. ഓട്ടിസവുമായി ബന്ധപ്പെട്ട് കുറെയേറെ കാര്യങ്ങൾ ചെയ്യാൻ  സർക്കാരിന് സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പലയിടങ്ങളിലായി ഓട്ടിസം കേന്ദ്രങ്ങൾ ആരംഭിക്കുവാനും നിപ്മർ കേന്ദ്രീകരിച്ച് ഓട്ടിസം സംബന്ധിച്ച് ശാസ്ത്രീയ ഗവേഷണങ്ങൾ  മുന്നോട്ടുകൊണ്ടുപോകുന്ന കരുത്തുറ്റ  കേന്ദ്രം സ്ഥാപിക്കുവാനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.\"\"


ഓട്ടിസമുള്ള കുട്ടികളെ സമ്പൂർണ്ണമായും സാമൂഹ്യവല്കരിക്കുന്നതിന് വിശാലമായ മാനവികതയോടു കൂടിയുള്ള സമീപനം  സമൂഹത്തിൽ നിന്നുണ്ടാകണം. ഓട്ടിസം സ്‌പെക്ട്രം ഡിസോഡേഴ്‌സിന്റെ പ്രത്യേകതകളെക്കുറിച്ച് സമഗ്രതയോടെ ഉള്ള പഠനങ്ങൾ അനിവാര്യമാണ്. ഇത്തരം പഠനങ്ങൾ നിരവധി കുടുംബങ്ങൾക്ക് ആശ്വാസകരമാവും.\"\"


കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിനായി സർക്കാർ നിരവധിയായ പദ്ധതികളും പ്രവർത്തനങ്ങളും നടത്തി വരികയാണ്. മറ്റു മേഖലകളിൽ എന്ന പോലെ ഭിന്നശേഷി മേഖലയിലും മാതൃകാപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സർക്കാരിന് സാധിച്ചിട്ടുണ്ട്. ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളും ആവശ്യമായ ഇടപെടലും സാധ്യമാക്കുന്ന രീതിയിൽ പ്രവർത്തനമാർഗ്ഗ രേഖകളുണ്ടാക്കാനും പരിശീലന പരിപാടികൾ സംഘടിപ്പിക്കാനുമുള്ള ഇടപെടൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ, സ്റ്റേറ്റ് ഇൻഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് മുഖേന നടപ്പാക്കുന്നതായി മന്ത്രി പറഞ്ഞു.


നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) നടന്ന പരിപാടിയിൽ സാമൂഹ്യനീതി ഡയറക്ടർ എച്ച്. ദിനേശൻ സ്വാഗതം പറഞ്ഞു. മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. തോമസ് മാത്യു അധ്യക്ഷനായി. വാർഡ് കൗൺസിലർ നാജ ബി., സി.ഡി.സി ഡയറക്ടർ ഡോ. ദീപ ഭാസ്‌ക്കരൻ, നിഷ് എക്‌സിക്യൂട്ടിവ് ഡയറക്ടർ സുജ കുന്നത്ത്, ഡോ. മീനാക്ഷി, ഡോ. വിജയലക്ഷമി എന്നിവർ സംസാരിച്ചു. സാമൂഹ്യ സുരക്ഷാമിഷൻ അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് ജേക്കബ് നന്ദി പറഞ്ഞു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration