ഗവേഷണ പഠനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് കേരള വനിത കമ്മിഷൻ പ്രൊപ്പോസലുകൾ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങൾ, അപേക്ഷകർക്ക് വേണ്ട യോഗ്യത, പ്രൊപ്പോസൽ തയ്യാറാക്കേണ്ട രീതി, നിബന്ധനകൾ തുടങ്ങിയ വിശദാംശങ്ങൾ www.keralawomenscommission.gov.in ൽ ലഭ്യമാണ്. പ്രൊപ്പോസലുകൾ ആഗസ്റ്റ് 30 ന് വൈകുന്നേരം അഞ്ച് മണിക്കകം വനിതാ കമ്മിഷന്റെ ഓഫീസിൽ ലഭിക്കണം.