വാസ്തുശാസ്ത്രത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്
സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലം നടത്തുന്ന ആറുമാസ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിക്കുന്നു. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായപരിധിയില്ല. അപേക്ഷാഫീസ് 200 രൂപ. 10,000 രൂപയും ജിഎസ്ടിയുമാണ് കോഴ്സ് ഫീസ്. തിരുവനന്തപുരത്താണ് കോഴ്സ് നടത്തുന്നത്. വിശദ വിവരങ്ങൾക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി നേരിട്ട് ബന്ധപ്പെടണം. ഫോൺ : 0468 – 2319740, 9188089740, 9446134419, 9605046982.