Wednesday, May 06, 2026
 
 
⦿ ടിവികെയുമായുള്ള സഖ്യ തീരുമാനം തമിഴ്‌നാട് കോൺഗ്രസിന് വിട്ടു ⦿ ‘പാർട്ടി അതിന്റെ വേരുകളിലേക്ക് തിരിച്ച് പോകേണ്ട സമയം അതിക്രമിച്ചു’: പരോക്ഷ വിമർശനവുമായി വി എ അരുൺ കുമാർ ⦿ വി ഡി സതീശന് എറണാകുളത്ത് വൻ വരവേൽപ്പ് ⦿ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല; പാണക്കാട് സാദിഖലി തങ്ങള്‍ ⦿ നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു ⦿ മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’; വി ഡി സതീശന്‍ ⦿ കേരളത്തിൽ യുഡിഎഫ് തരംഗം; മൂന്നിടത്ത് ബിജെപി ⦿ ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു ⦿ പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ റീ പോളിങ് ⦿ രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപയും ഗാർഹിക സിലിണ്ടറിന് 50 രൂപ വരെയും കൂടിയേക്കും ⦿ നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് ഒരുങ്ങുന്നു; സിപിഐഎം നിര്‍മ്മിച്ചു നല്‍കുന്ന വീടിന് തറക്കല്ലിട്ടു ⦿ സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരായ പോക്‌സോ കേസ് ⦿ നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് ⦿ അനില്‍ അംബാനിയുടെ 3034 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി ⦿ കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു ⦿ മില്‍മ പാലിന് 4 രൂപ കൂടും; വിലവര്‍ധന ഉടന്‍ നിലവില്‍ വരില്ല ⦿ ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി മന്ത്രി കെ കൃഷ്ണന്‍കുട്ടി ⦿ പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിക്കില്ല; ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ ⦿ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു ⦿ സംസ്ഥാനത്ത് ലോഡ് ഷെഡിങ് വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ⦿ നെടുങ്കണ്ടം ഇരട്ട കൊലപാതകം: പിടിയിലായ സജി കുറ്റം സമ്മതിച്ചു ⦿ കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം ⦿ മുണ്ടത്തിക്കോട് ദുരന്തം: നാലുപേരുടെ ശരീരഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു ⦿ സംസ്ഥാനത്ത് വേനൽ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് ⦿ ഇടുക്കിയിൽ അമ്മയും മകനും കൊല്ലപ്പെട്ടെന്ന് സംശയം; പറമ്പിൽ രണ്ട് മൃതദേഹഭാഗങ്ങൾ ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം ⦿ സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം ⦿ 65 ലക്ഷം തട്ടി, നഗ്‌നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി'; ഷിയാസ് കരീമിനെതിരെ പരാതി ⦿ മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ⦿ ആന്റണി രാജുവിന് തിരിച്ചടി, ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി ⦿ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; ഗുരുതരമായി പൊള്ളലേറ്റ ലൈസൻസി സതീശൻ മരിച്ചു ⦿ എഎപിയുടെ പത്തില്‍ ഏഴ് രാജ്യസഭാംഗങ്ങളും ബിജെപിയിലേക്ക് ⦿ മുണ്ടത്തിക്കോട് അപകടം; കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി ⦿ ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു ⦿ ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ; കേസെടുത്ത് പമ്പ പൊലീസ്

കൈത്തറി ദിനാഘോഷം സംഘടിപ്പിച്ചു

08 August 2024 11:55 PM

ദേശീയ കൈത്തറി ദിനത്തിന്റെ ഭാഗമായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ആഗസ്റ്റ് ഏഴിന് പള്ളിച്ചൽ സൗപർണിക ഓഡിറ്റോറിയത്തിൽ കൈത്തറി ദിനാഘോഷവും, മികച്ച കൈത്തറി സംഘങ്ങൾക്കുള്ള അവാർഡ് വിതരണവും സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ കൈത്തറി സഹകരണ സംഘം അസോസിയേഷൻ പ്രസിഡന്റും പാറശാല മണ്ഡലം എം.എൽ.എയുമായ സി കെ ഹരീന്ദ്രൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ കൈത്തറി ദിനാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനവും നെയ്ത്തുകാർക്കുള്ള കണ്ണട വിതരണവും വ്യവസായ, കയർ, നിയമ വകപ്പ് മന്ത്രി പി രാജീവ് നിർവഹിക്കുകയും ചെയ്തു.\"\"


പരമ്പരാഗത നെയ്ത്ത്- വ്യവസായം നടത്തുന്ന സംഘങ്ങൾക്ക് നൂൽ വാങ്ങുന്നതിനുള്ള പ്രവർത്തന മുലധനമായി രണ്ടു കോടി രൂപ അനുവദിച്ചെന്ന് മന്ത്രി അറിയിച്ചു. കൂടാതെ സ്‌കൂൾ യൂണിഫോം പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പിലൂടെയല്ലാതെ നേരിട്ട് കൈത്തറി ഡയറക്ടർ വഴി ഫണ്ട് അനുവദിക്കുമെന്നും വ്യവസായ മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ ദേശീയ കൈത്തറി ദിനാചരണ വേദിയിൽ തൊഴിലാളികൾ ആവശ്യപ്പെട്ടതനുസരിച്ച് കണ്ണട അനുവദിക്കുന്നതിന് 15 ലക്ഷം രൂപ അനുവദിക്കുകയും വേദിയിൽ മുതിർന്ന നെയ്ത്തുകാർക്ക് കണ്ണട വിതരണം നടത്തുകയും ചെയ്തു. എം.എൽ.എ സി. കെ. ഹരീന്ദ്രൻ മുതിർന്ന നെയ്ത്തുകാരെ പൊന്നാടയണിച്ച് ആദരിച്ചു. നൂൽക്ഷാമം പരിഹരിക്കുന്നതിന് കൈത്തറി ഡയറക്ടറുടെ ചുമതലയിൽ നേരിട്ട് നൂൽ വിതരണം നടത്തുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.


മികച്ച കൈത്തറി സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന തല അവാർഡുകൾ വേദിയിൽ മന്ത്രി വിതരണം ചെയ്തു.


തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ ഡി, പത്മശ്രീ ഗോപിനാഥൻ, കൈത്തറി തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സുബോധൻ ജി, കൈത്തറി സഹകരണ സംഘം അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എം.ബഷീർ, സഹകരണ സംഘം അസോസിയേഷൻ വൈസ് പ്രസിഡന്റ് ബാഹുലേയൻ ഡി, കൈത്തറി വസ്ത്ര ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ എസ്. അജിത്, കണ്ണുർ ഐ.ഐ.എച്ച്.റ്റി എക്‌സിക്യൂട്ടിവ് ഡയറക്ടർ ധന്യൻ എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ് ഷിറാസ് നന്ദി രേഖപ്പെടുത്തി.


പൊതുവിഭാഗത്തിൽ തൃശൂർ ജില്ലയിലെ എരവത്തോടി WCS Ltd No. 449 നും എസ്.സി/എസ്.ടി വിഭാഗത്തിൽ കണ്ണൂർ ജില്ലയിലെ കൈരളി (എസ്.സി) WI (W/S) CS Ltd No. HL IND©46 നും വനിതാ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ വനിതാ HWCS Ltd. No. T 331 നും ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും തറിയുടെ മാതൃകയിലുള്ള ഫലകവും സമ്മാനിച്ചു. ജില്ലാതല കൈത്തറി അവാർഡുകൾക്ക് അർഹരായവർക്ക് 50,000 രൂപയും ഫലകവും സമ്മാനിച്ചു. സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടർ കെ.എസ്. അനിൽകുമാർ സ്വാഗതം പറഞ്ഞു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration