Wednesday, November 13, 2024
 
 
⦿ ഐഎസ്ആർഒയ്ക്ക് വേണ്ടി ചെലവാക്കിയ ഓരോ രൂപയും 2.50 രൂപയായി സമൂഹത്തിൽ തിരിച്ചെത്തി: എസ് സോമനാഥ് ⦿ ഖലിസ്ഥാനി ഭീകരന്‍ അര്‍ഷ് ദല്ല കാനഡയില്‍ അറസ്റ്റില്‍ ⦿ ടൂറിസം വികസനത്തിലേക്ക് പുതിയ ചുവടുവയ്‌പ്പ്; സീപ്ലെയിൻ ഫ്ലാഗ് ഓഫ് ചെയ്തു ⦿ ചരിത്രം കുറിച്ച് സഞ്ജു; ദക്ഷിണാഫ്രിക്കക്കെതിരെ 47 പന്തില്‍ സെഞ്ച്വറി ⦿ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു ⦿ സ്റ്റൈലിഷ് ലുക്കിൽ മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്‍യുവി ⦿ ആമസോൺ, ഫ്ലിപ്‌കാർട് കമ്പനികളുടെ ഓഫീസുകളിൽ ഇ ഡി റെയ്‌ഡ്; ദില്ലിയടക്കം 19 ഇടത്ത് ഒരുമിച്ച് പരിശോധന ⦿ ‘ഞാന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറില്‍, കുറച്ച് ദൂരം പോയി, പിന്നീട് മാറി കയറി’: രാഹുല്‍ മാങ്കൂട്ടത്തില്‍ ⦿ പി പി ദിവ്യക്കെതിരെ സിപിഐഎം നടപടി, പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി ⦿ മറവിരോഗമുണ്ട്, പൊതുജീവിതം അവസാനിപ്പിക്കുന്നു: കെ സച്ചിദാനന്ദന്‍ ⦿ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു; ഡബ്ല്യുസിസി ⦿ നീല ട്രോളി ബാഗുമായി ഫെനി നൈനാന്‍ ഹോട്ടലിലെത്തുന്ന ദൃശ്യങ്ങൾ പുറത്ത് ⦿ ആദ്യ മിസ് വേൾഡ് കികി ഹകാൻസൺ അന്തരിച്ചു ⦿ പീഢനപരാതി നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി ⦿ ‘പോലീസുകാർ ചെവിയിൽ നുള്ളിക്കോളൂ; റെയ്ഡ് CPIM-BJP നേതാക്കളുടെ അറിവോടെ’; വി.ഡി സതീശൻ ⦿ ബിജെപിക്ക് തലവേദനയായി കൊഴിഞ്ഞുപോക്ക്; കർഷകമോർച്ച മുൻ ഷൊർണൂർ മണ്ഡലം പ്രസിഡന്റ് പി.രാംകുമാർ പാർട്ടി വിട്ടു ⦿ 2000 രൂപ നോട്ടുകളില്‍ 98 ശതമാനവും തിരിച്ചെത്തിയെന്ന് ആര്‍ബിഐ; ഇനി കിട്ടാനുള്ളത് 6,970 കോടി രൂപ മൂല്യം വരുന്ന നോട്ടുകള്‍ ⦿ റെയിൽവേയുടെ കടുംവെട്ട്; കൊല്ലം എറണാകുളം മെമു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു ⦿ ‘പറഞ്ഞതെല്ലാം സത്യങ്ങൾ; ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറഞ്ഞില്ല’; തിരൂർ സതീഷ്‌ ⦿ സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു ⦿ സ്വിഗിയുടെ തട്ടിപ്പ്, ദൂരം കൂട്ടി കാണിച്ച് ഉപഭോക്താവിൽ നിന്ന് ഡെലിവറി ചാർജ് ഈടാക്കി: കമ്പനിക്ക് പിഴ ശിക്ഷ ⦿ പാലക്കാട് വോട്ടെടുപ്പ് മാറ്റി; ⦿ അവതാരകരുടെ ക്ഷേമത്തിനായി ‘അവതാര്‍’ ⦿ അദാനിക്ക് ബംഗ്ളാദേശ് നൽകാനുള്ളത് 846 ദശലക്ഷം ഡോളർ; വൈദ്യുതി പ്രതിസന്ധിയിൽ രാജ്യം ⦿ കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണം ⦿ നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യ പൊലീസ് കസ്റ്റഡിയില്‍ ⦿ ധോണി ചെന്നൈയിൽ തുടരും, രോഹിത് മുംബൈയിൽ, സഞ്ജുവിനെ നിലനിർത്തി രാജസ്ഥാൻ റോയൽസ് ⦿ ബൈക്കിൽ കൊണ്ടുപോകുകയായിരുന്ന ‘ഒനിയൻ ബോംബ്’ പൊട്ടിത്തെറിച്ച് 1 മരണം ⦿ യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു ⦿ നീലേശ്വരം വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും ⦿ പാലക്കാട് 10, വയനാട് 16, ചേലക്കര 6; സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞു ⦿ ADM നവീൻ ബബുവിന്റെ മരണം; പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ⦿ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; നാല് മാസം കൊണ്ട് ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപ ⦿ 'ഡീസന്റ് അപ്രോച്ച്, ഡീസന്റ് അറ്റാക്ക്'; നയം പ്രഖ്യാപിച്ച് വിജയുടെ പാർട്ടിയുടെ മഹാ സമ്മേളനം ⦿ അൻവറിന്‍റെ ഡിഎംകെ ജില്ലാ സെക്രട്ടറി ബി ഷമീർ പാർട്ടി വിട്ടു, പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു

30 July 2024 12:10 PM

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.


റെഡ് അലർട്ട്


മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഇന്ന് (ജൂലൈ 30) കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ  204.4 mm യിൽ കൂടുതൽ മഴ ലഭിക്കുന്നതാണ്. അതിതീവ്രമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.


ഓറഞ്ച് അലർട്ട്


ജൂലൈ 30ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ജൂലൈ 31നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നതാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.


മഞ്ഞ അലർട്ട്


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ജൂലൈ 30നും ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ ജൂലൈ 31നും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഓഗസ്റ്റ് ഒന്നിനും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.


അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.


പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ



  • ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.

  • സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.

  • ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

  • സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

  • വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.

  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

  • മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.

  • ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം.

  • റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റെവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞു വെക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസ്സിലാക്കി വെക്കേണ്ടതുമാണ്.

  • ദുരന്ത സാധ്യത മേഖലയിലുള്ളവർ എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

  • ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

  • മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

  • കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.

  • വൈദ്യതി ലൈനുകൾ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന കുട്ടികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ  അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ KSEB യെ അറിയിക്കുക.


കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.


റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2023  ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2023/06/Orange-Book-of-Disaster-Management-2023-2.pdf എന്ന ലിങ്കിൽ ലഭ്യമാണ്.


കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration