Sunday, October 06, 2024
 
 
⦿ ടി20 ലോകകപ്പില്‍ പാകിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഹര്‍മന്‍പ്രീതും സംഘവും ⦿ ADGP അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി ⦿ കൊച്ചി വ്യവസായ മേഖലയില്‍ പൊട്ടിത്തെറി; ഒരാള്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക് ⦿ മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് മനുഷ്യൻ കടന്നു കയറരുത്: മന്ത്രി ജെ.ചിഞ്ചുറാണി ⦿ തദ്ദേശ അദാലത്ത്; 17799  പരാതികളിൽ 16767 എണ്ണം തീർപ്പാക്കി : മന്ത്രി എം ബി രാജേഷ് ⦿ വനിതാ ടി20 ലോകകപ്പ്; ഇന്ത്യൻ വനിതകൾക്ക് തോൽവിയോടെ തുടക്കം; കിവീസിനോട് 58 റൺസിനു തോറ്റു ⦿ ഛത്തീസ്ഗഡിൽ വൻ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകളെ വധിച്ചു, തിരച്ചിൽ തുടരുന്നു ⦿ ഹിസ്ബുള്ള കമ്മ്യൂണിക്കേഷൻസ് കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ ⦿ മലപ്പുറത്ത് 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, അതിഥി തൊഴിലാളി പിടിയിൽ ⦿ തൃശ്ശൂര്‍ പൂരം കലക്കിയത് ആര്‍എസ്എസ്; എഡിജിപിക്ക് വീഴ്ച സമ്മതിച്ച് എം വി ഗോവിന്ദന്‍ ⦿ ഡിവൈഎഫ്ഐ പ്രവർത്തകൻഷിബിന്‍ വധക്കേസ്; പ്രതികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകർ കുറ്റക്കാർ; വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി ⦿ വയനാട് ദുരന്തം: മോഡൽ ടൗൺഷിപ്പിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി ⦿ കേരള സർവകലാശാലയിൽ 58 കോടിയുടെ വികസന പ്രവർത്തനങ്ങൾ ഉടൻ നടപ്പിലാക്കും : മന്ത്രി ഡോ ആർ ബിന്ദു ⦿ തൃശൂർ പൂരം: വിശദമായ അന്വേഷണവും നിയമനടപടിയും സ്വീകരിക്കും ⦿ പശ്ചിമേഷ്യയിലെ സംഘർഷം: ജാഗ്രതാ നിർദ്ദേശം പാലിക്കണം ⦿ സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത് ⦿ മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ വാഹനങ്ങളിലിടിച്ചു ⦿ പി വി അൻവറിന് പി ശശി വക്കീൽ നോട്ടീസ് അയച്ചു ⦿ ആദ്യത്തെ എആർ ഗ്ലാസ് അവതരിപ്പിച്ച് മെറ്റ: ഓറിയോൺ വിപണിയിലെത്താൻ വൈകും

വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷിക്കാം

07 July 2024 05:20 PM

കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററിൽ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  6 മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേർക്കാണ് പ്രവേശനം. നൂതന സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നൽകും. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 34,500 രൂപയാണ് ഫീസ്. പട്ടികജാതി / പട്ടികവർഗ / ഒ.ഇ.സി വിദ്യാർത്ഥികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കും.


പ്ലസ് ടു യോഗ്യതയുള്ളവർക്ക് www.keralamediaacademy.org വെബ്സൈറ്റിലൂടെ ഓൺലൈനായോ, ശാസ്തമംഗലത്തുള്ള അക്കാദമി സെന്ററിൽ നേരിട്ടോ 2024 ജൂലൈ 25 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ / ബാങ്ക് മുഖേന അടച്ച രേഖയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2726275, 6282692725.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration