Thursday, July 04, 2024
 
 
⦿ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു ⦿ കിക്മ എം.ബി.എ അഭിമുഖം ⦿ ട്രെയിൻ ഗതാഗതം: ആവശ്യങ്ങൾ പരിഗണിക്കുമെന്ന് റെയിൽവേ ⦿ ഡെന്റൽ മെക്കാനിക് ഒഴിവ് ⦿ തിരുവനന്തപുരം ഡെന്റൽ കോളേജിൽ ‘ഡോറ’ ഒഴിവ് ⦿ ജില്ലാ ശിശു ക്ഷേമ സമിതി കരിയര്‍ ഗൈഡന്‍സ് പരിപാടിക്ക് തുടക്കം ⦿ മണി ഓർഡർ പെൻഷൻ വൈകും ⦿ ഐ.ടി.ഐ പ്രവേശനം: തീയതി നീട്ടി ⦿ റോഡ് കൺസ്ട്രക്ഷൻ എഞ്ചിനീയർ കോഴ്‌സ് പഠിക്കാം അസാപ് കേരളയിലൂടെ ⦿ ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ⦿ അതിഥി അധ്യാപക ഒഴിവ് ⦿ മന്ത്രിസഭായോഗ തീരുമാനങ്ങൾ (03.07.2024) ⦿ വിവാ ക്യാമ്പയിൻ – പരിശോധന പൂർത്തീകരിച്ച ആദ്യ പഞ്ചായത്ത് പിലിക്കോട് ⦿ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലെ കോഴ്സുകൾക്ക് അപേക്ഷിക്കാം ⦿ ഭിന്നശേഷി തിരിച്ചറിയൽ കാർഡ്: പ്രത്യേക രജിസ്‌ട്രേഷൻ ക്യാമ്പയിൻ ഊർജിതമാക്കും : ഡോ:ആർ.ബിന്ദു ⦿ വനിതാ എൻജിനീയറിങ് കോളജിൽ എൻ.ആർ.ഐ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു ⦿ മാന്നാർ കൊലപാതകം; മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചു; കലയെ കൊലപ്പെടുത്തിയത് കാറിനകത്ത് വെച്ച് ⦿ സിഇടി; 85-ാം വാർഷികം ആഘോഷിച്ചു ⦿ കരുവന്നൂർബാങ്ക് : 124 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകി ; പുനരുദ്ധാരണത്തിന് കൂടുതൽ തുക അനുവദിച്ചു ⦿ ഇറാനിലേക്കുള്ള അവയവക്കടത്ത് കേസ് ഏറ്റെടുത്ത് NIA; എഫ്ഐആർ സമർപ്പിച്ചു ⦿ യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗ ഡിപ്ലോമ പ്രവേശന തീയതികൾ നീട്ടി ⦿ എം.എസ്.സി.(എം.എൽ.റ്റി.) സ്‌പോട്ട് അലോട്ട്‌മെന്റ് ⦿ മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു ⦿ പെൻഷൻ മസ്റ്ററിങ് ⦿ പ്രോജക്ട് ഫെലോ ഒഴിവ് ⦿ സംസ്ഥാന സ്‌കൂൾ കലോത്സവം തിരുവനന്തപുരത്ത് ⦿ ഐപിഎസ് തലപ്പത്ത് അഴിച്ചുപണി ⦿ ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ ഈ മാസം തുടങ്ങും ⦿ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഡപ്യൂട്ടേഷൻ നിയമനം ⦿ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയൽ തീർപ്പാക്കാൻ മേഖല അദാലത്ത് നടത്തും : മന്ത്രി  ⦿ സര്‍ക്കാര്‍ ഓഫീസിലെ റീല്‍സ് ചിത്രീകരണത്തില്‍ ശിക്ഷാ നടപടിയില്ല ⦿ എൻഡോസൾഫാൻ മെഡിക്കൽ ബോർഡ് ക്യാമ്പിൽ 1,031 പേരെ കൂടി പങ്കെടുപ്പിക്കും ⦿ ഇന്റർനാഷണൽ ക്വിസിങ് അസോസിയേഷൻ : ഏഷ്യയിലെ പ്രവർത്തനങ്ങൾക്ക്  കേരളത്തിൽ തുടക്കം ⦿ സംസ്ഥാനത്ത് സിവിൽ സർവീസ് പരീക്ഷ വിജയികളുടെ എണ്ണം വർധിക്കുന്നത് അഭിമാനകരം :  മുഖ്യമന്ത്രി
News

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

01 July 2024 05:25 PM

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2023-24 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.


സർക്കാർ, എയ്ഡഡ് സ്കൂളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവരും പരീക്ഷ ആദ്യ അവസരത്തിൽ പാസായവരുമായ വിദ്യാർഥികളായിരിക്കണം. 2023-24 വർഷത്തെ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75 ശതമാനവും അതിൽ കൂടുതലും എസ്.സി / എസ്.റ്റി വിഭാഗത്തിൽപ്പെട്ടവർക്ക് 70 ശതമാനവും നേടിയവരും  ഹയർ സെക്കൻഡറി  വി.എച്ച്.എസ്.സി അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരും എസ്.സി. / എസ്.റ്റി വിഭാഗത്തിൽപ്പെട്ടവർക്ക് 80 ശതമാനം നേടിയവരുമായ വിദ്യാർഥികളാണ് അപേക്ഷിക്കേണ്ടത്.


കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ജൂലൈ 31 ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. അപേക്ഷകൾ യൂണിയൻ പ്രതിനിധികൾ മുഖേനയാണ് സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, (അപേക്ഷ നൽകുമ്പോൾ ഡിജി ലോക്കർ സർട്ടിഫിക്കറ്റ് ആദ്യഘട്ടത്തിൽ നൽകുക, സർട്ടിഫിക്കറ്റ് കിട്ടുന്ന മുറയ്ക്ക് ആയത് ഹാജരാക്കുക) സ്കൂളിൽ നിന്നും ലഭിക്കുന്ന ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, അംഗത്തിന്റെ ആധാർ കാർഡിന്റെ പകർപ്പ്, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് (ജോയിന്റ് അക്കൗണ്ട് സ്വീകാര്യമല്ല), റേഷൻ കാർഡിന്റെ പകർപ്പ്, കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം, എസ്.സി / എസ്.റ്റി വിഭാഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ് അപേക്ഷയിലോ രജിസ്ട്രേഷൻ രേഖയിലോ പേര്, വിലാസം എന്നിവയിൽ വ്യത്യാസമുണ്ടെങ്കിൽ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കണം.


പരീക്ഷാ തീയതിക്ക് തൊട്ടു മുമ്പുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വം പൂർത്തീകരിച്ചിരിക്കണം. പരീക്ഷാ തീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശിക ഉണ്ടാകാൻ പാടില്ല. കുടിശിക നിവാരണം വഴി അംഗത്വം പുനഃസ്ഥാപിച്ചു അംഗങ്ങൾക്ക് കുടിശിക കാലഘട്ടത്തിൽ നടന്ന പരീക്ഷയിൽ ആനുകൂല്യം ലഭ്യമല്ല. അപേക്ഷാ ഫോം www.agriworkersfund.org യിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 – 2729175, 8075649049.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration