Sunday, July 07, 2024
 
 
⦿ സഹകരണസംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്‌വേർ അടുത്തമാസം മുതൽ: മന്ത്രി ⦿ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്കായുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും: ആരോഗ്യമന്ത്രി ⦿ K സ്റ്റോറിന്റെ പ്രവര്‍ത്തനം ജില്ലയില്‍ വിപുലമാക്കും; മന്ത്രി ജി.ആര്‍ അനില്‍ ⦿ സപ്ലൈകോയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാനത്ത് പുതിയ 50 മാവേലി സ്റ്റോറുകള്‍ ആരംഭിക്കും; മന്ത്രി ⦿ ഇന്ത്യ പ്രതീക്ഷകളുടെയും സാധ്യതകളുടെയും നാട് : ഉപരാഷ്ട്രപതി ⦿ കരാർ നിയമനം ⦿ സ്പോർട്സ് കൗൺസിൽ ക്വാട്ട അഡ്മിഷൻ ⦿ ഐ.ടി.ഐ അഡ്മിഷൻ ⦿ വനമഹോത്സവം: താങ്ങും തണലും പരിപാടി സംഘടിപ്പിച്ചു ⦿ നിർമിത ബുദ്ധിയുടെ നേട്ടം തിരിച്ചറിഞ്ഞ് ഉപയോഗിക്കാൻ കഴിയണം: മുഖ്യമന്ത്രി ⦿ കെ സ്പേസ് – വി.എസ്.എസ്.സി ധാരണാപത്രം ഒപ്പിട്ടു ⦿ വായന സാമൂഹിക മാറ്റങ്ങൾക്ക് വഴിതെളിക്കും: മന്ത്രി റോഷി അഗസ്റ്റിൻ ⦿ കേരള മീഡിയ അക്കാദമിയിൽ സ്‌പോട്ട് അഡ്മിഷൻ ജൂലൈ 11ന് ⦿ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ അഭിഭാഷക ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു ⦿ ബി.ടെക് (എൻ.ആർ.ഐ) പ്രവേശനം ⦿ വിവരാവകാശനിയമം 2005 – ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് രജിസ്ട്രേഷൻ ⦿ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ⦿ പെയിന്റിംഗ് വിഭാഗത്തിൽ ലക്ചറർ നിയമനം ⦿ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി ⦿ എം പിമാരുടെ കോൺഫറൻസ് 15ന് ⦿ സേവനങ്ങൾ തടസ്സപ്പെടും ⦿ പസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൽട്ട്  ജൂലൈ 8 ന് ⦿ ഉപരാഷ്ട്രപതി ഇന്ന് (ജൂലൈ 6) കേരളത്തിലെത്തും ⦿ സംസ്കൃത കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ് ⦿ പി.ജി. ഡെന്റൽ (എം.ഡി.എസ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ⦿ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം ⦿ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിൽ സീറ്റൊഴിവ് ⦿ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് സിറ്റിംഗ് ⦿ സ്പോർട്സ് ക്വാട്ട സീറ്റൊഴിവ് ⦿ വാക്ക് ഇൻ ഇന്റർവ്യൂ ⦿ റീജിയണൽ കാൻസർ സെന്ററിൽ കാർഡിയോളജിസ്റ്റ് ⦿ ഐ.ടി.ഐ പ്രവേശനം : തീയതി നീട്ടി ⦿ പരിശീലന പരിപാടി സംഘടിപ്പിച്ചു ⦿ നാഷണല്‍ സര്‍വ്വീസ് സ്‌കീം നടത്തുന്ന ഭവന നിര്‍മ്മാണം മാതൃകാപരം : ധനമന്ത്രി
News

വിവാ ക്യാമ്പയിൻ – പരിശോധന പൂർത്തീകരിച്ച ആദ്യ പഞ്ചായത്ത് പിലിക്കോട്

04 July 2024 10:20 AM




അനീമിയ അഥവാ വിളർച്ച എന്ന രോഗത്തിനെതിരെ ജനകീയ പങ്കാളിത്തത്തോടെയുള്ള  പ്രതിരോധ ഇടപെടലാണ് സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കിവരുന്ന വിവാ ക്യാമ്പയിൻ .സ്ത്രീകൾക്കിടയിലെ രക്തക്കുറവ് അഥവാ അനീമിയയെ  നേരത്തെ  കണ്ടെത്താനും ചികിത്സകൾ ലഭ്യമാക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിവരുന്ന പദ്ധതിയിൽ 15 നും 59 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് ഹീമോഗ്ലോബിൻ പരിശോധനയ്ക്ക് വിധേയരാക്കുന്നത്.


   ഈ പദ്ധതി ജനകീയ പങ്കാളിത്തത്തോടെ കൃത്യമായ ആസൂത്രണത്തോടെ സമയബന്ധിതമായി നടപ്പിലാക്കിയിരിക്കുകയാണ് പിലിക്കോട് ഗ്രാമപഞ്ചായത്ത് . വിളർച്ച പരിശോധന നൂറു ശതമാനം പൂർത്തിയാക്കിയ ജില്ലയിലെ ആദ്യ പഞ്ചായത്ത് എന്ന പ്രഖ്യാപനവും ഇതിനായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർക്കുളള ആദരവും കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തിൽ  നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.





ആരോഗ്യപ്രവർത്തകരെ ഉപഹാരം നൽകി ആദരിച്ചത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി.രാംദാസ് മുഖ്യാതിഥിയായി . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ ലക്ഷ്മി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കൃഷ്ണൻ,ഗ്രാമപഞ്ചായത്ത് സ്ഥിരം അധ്യക്ഷന്മാരായ സി.വി.ചന്ദ്രമതി, കെ.വി. വിജയൻ , സുലോചന .വി.വി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത. എം. വി , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രേഷ്ണ . പി , രവീന്ദ്രൻ മാണിയാട്ട്, റഹീന പി. കെ , ജില്ലാ എഡ്യുകേഷൻ & മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ എന്നിവർ സംസാരിച്ചു.സി.വി.സുരേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.



ഹെൽത് ഇൻസ്പെക്ടർ പി.വി മഹേഷ് കുമാർ സ്വാഗതവും പബ്ലിക്ക് ഹെൽത്ത് നഴ്സ് വിനോദിനി.കെ. ര നന്ദിയും പറഞ്ഞു.


ജനകീയ കൂട്ടായ്മയിലൂടെ  മുൻകാലങ്ങളിൽ ശുചിത്വ മേഖലയിലും ഊർജ്ജ സംരക്ഷണ മേഖലയിലും രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ മേഖലയിൽ നടത്തിവരുന്ന സമഗ്ര ഇടപെടലുകളുടെ തുടർച്ച തന്നെയാണ്  വിവ ക്യാമ്പയിനിലൂടെയും നടത്തിയത്.


   15 നും 59 നും ഇടയിൽ പ്രായമുള്ള 8453 സ്ത്രീകളാണ് പിലിക്കോട് ഗ്രാമപഞ്ചായത്തിൽ ഉള്ളത്. ഇവരെ എല്ലാവരെയും Hb പരിശോധന നടത്തുവാനും വിളർച്ച ബാധിതർ എന്ന് കണ്ടെത്തുന്നവർക്ക് ചികിത്സ നൽകുവാനുമാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്.


   ഇതിനായി പഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണായും മെഡിക്കൽ ഓഫീസർ കൺവീനറായും ജനപ്രതിനിധികൾ ആരോഗ്യപ്രവർത്തകർ , സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ കമ്മിറ്റി രൂപീകരിച്ചു..വാർഡ് തലത്തിൽ വാർഡ് തല ശുചിത്വ പോഷണ സമിതികൾ ഈ പ്രവർത്തനം ഏറ്റെടുക്കുന്നതിന് പഞ്ചായത്ത് തല സമിതി നിർദ്ദേശം നൽകി.


ഓരോ വാർഡിലും 50 വീടുകൾ കേന്ദ്രീകരിച്ച് “വിവാ അയൽ സഭകൾ “രൂപീകരിക്കുകയും ബോധവൽക്കരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി സംഘടിപ്പിക്കുകയും ചെയ്തു.തുടർന്ന് എല്ലാ വാർഡുകളിലും സന്നദ്ധ സംഘടനകൾ ,ക്ലബ്ബുകൾ എന്നിവയുടെ സഹകരണത്തോടെ ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുടെ  നേതൃത്വത്തിൽ ഹീമോഗ്ലോബിൻ പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചു .


ജനങ്ങളുടെ സൗകര്യാർത്ഥം രാത്രികളിൽ പോലും ക്യാമ്പുകൾ സംഘടിപ്പിക്കുന്ന പ്രവർത്തനം ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും ഏറ്റെടുത്തു.നിരന്തരമായ ബോധവൽക്കരണത്തിലൂടെയും മറ്റ് ഇടപെടലുകളിലൂടെയും 15 നും 59 നും ഇടയിൽ പ്രായമുള്ള 8453 പേരിൽ 8318 പേരുടെ ഹീമോഗ്ലോബിൻ പരിശോധന ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുകയും പഠന റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു.അനീമിയ  കണ്ടെത്തിയവർക്ക് ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം വഴി അയൺ ഗുളികകൾ ലഭ്യമാക്കുകയും അവരുടെ തുടർ പരിശോധന ഉറപ്പാക്കുകയും ചെയ്തു വരുന്നു.

   കൃഷി വകുപ്പുമായി സഹകരിച്ചുകൊണ്ട് ഇലക്കറികളുടെ അടുക്കളത്തോട്ടം എന്ന പദ്ധതി വിളർച്ച വിമുക്ത പഞ്ചായത്ത് എന്നതിന്റെ ഭാഗമായി നടപ്പിലാക്കാനാണ് തുടർപ്രവർത്തനം എന്നുള്ള അർത്ഥത്തിൽ ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്.



Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration