Saturday, October 05, 2024
 
 
⦿ തദ്ദേശ അദാലത്ത്; 17799  പരാതികളിൽ 16767 എണ്ണം തീർപ്പാക്കി : മന്ത്രി എം ബി രാജേഷ് ⦿ വനിതാ ടി20 ലോകകപ്പ്; ഇന്ത്യൻ വനിതകൾക്ക് തോൽവിയോടെ തുടക്കം; കിവീസിനോട് 58 റൺസിനു തോറ്റു ⦿ ഛത്തീസ്ഗഡിൽ വൻ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകളെ വധിച്ചു, തിരച്ചിൽ തുടരുന്നു ⦿ ഹിസ്ബുള്ള കമ്മ്യൂണിക്കേഷൻസ് കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ ⦿ മലപ്പുറത്ത് 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, അതിഥി തൊഴിലാളി പിടിയിൽ ⦿ തൃശ്ശൂര്‍ പൂരം കലക്കിയത് ആര്‍എസ്എസ്; എഡിജിപിക്ക് വീഴ്ച സമ്മതിച്ച് എം വി ഗോവിന്ദന്‍ ⦿ ഡിവൈഎഫ്ഐ പ്രവർത്തകൻഷിബിന്‍ വധക്കേസ്; പ്രതികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകർ കുറ്റക്കാർ; വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി ⦿ വയനാട് ദുരന്തം: മോഡൽ ടൗൺഷിപ്പിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി ⦿ കേരള സർവകലാശാലയിൽ 58 കോടിയുടെ വികസന പ്രവർത്തനങ്ങൾ ഉടൻ നടപ്പിലാക്കും : മന്ത്രി ഡോ ആർ ബിന്ദു ⦿ തൃശൂർ പൂരം: വിശദമായ അന്വേഷണവും നിയമനടപടിയും സ്വീകരിക്കും ⦿ പശ്ചിമേഷ്യയിലെ സംഘർഷം: ജാഗ്രതാ നിർദ്ദേശം പാലിക്കണം ⦿ സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത് ⦿ മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ വാഹനങ്ങളിലിടിച്ചു ⦿ പി വി അൻവറിന് പി ശശി വക്കീൽ നോട്ടീസ് അയച്ചു ⦿ ആദ്യത്തെ എആർ ഗ്ലാസ് അവതരിപ്പിച്ച് മെറ്റ: ഓറിയോൺ വിപണിയിലെത്താൻ വൈകും

നിർമിത ബുദ്ധിയുടെ നേട്ടം തിരിച്ചറിഞ്ഞ് ഉപയോഗിക്കാൻ കഴിയണം: മുഖ്യമന്ത്രി

06 July 2024 08:50 PM

നിർമിത ബുദ്ധിയുടെ നേട്ടങ്ങൾ തിരിച്ചറിഞ്ഞ് അവയെ പുരോഗമനോൻമുഖമായി ഉപയൊഗിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ജില്ലാ അവാർഡുകളുടെ വിതരണവും യുനിസെഫ് തയ്യാറാക്കിയ പഠന റിപ്പോർട്ടിന്റെ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.\"\"


വരും കാലം നിർമിത ബുദ്ധിയുടെ കാലഘട്ടമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അവയുടെ കോട്ടങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ വരും തലമുറയെ പ്രാപ്തരാക്കേണ്ടതുണ്ട്. ഗുണകരമായവയെ പരിചയപ്പെടുത്തുക, ദോഷകരമായവരെ തിരസ്‌ക്കരിക്കുക എന്ന കാഴ്ചപ്പാടിലൂന്നിയാണ് നൂതന സാങ്കേതിക വിദ്യയുടെ പഠനവും പ്രയോഗവും സ്‌കൂളുകളിൽ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിർമിത ബുദ്ധി എങ്ങനെ പ്രവർത്തിക്കുന്നുവെന്നല്ല കുട്ടികൾ പഠിക്കുന്നത്.\"\"


എ ഐയുടെ അടിസ്ഥാന കോഡിംഗ് അവർ പഠിക്കുന്നു. അതുപോലെ സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങൾ അവർ മനസിലാക്കുന്നു. നൂതന സാങ്കേതിക വിദ്യയുടെ ഈ യുഗത്തിൽ കുട്ടികൾക്ക് പഠന സൗകര്യങ്ങൾ ലഭ്യമാക്കിയാൽ മാത്രം പോര. അത് വിവേചന ബുദ്ധിയോടെ ഉപയോഗിക്കുന്നതിനുള്ള അറിവുകൾ പകർന്നു നൽകുകയും വേണം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രൈമറി തലത്തിലുള്ള വിവര സാങ്കേതിക വിദ്യ പാഠപുസ്തകങ്ങളിൽ പ്രോഗ്രാമിങ് അഭിരുചി വളർത്തൽ, യുക്തിചിന്ത എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.\"\"


സാങ്കേതിക വിദ്യയിൽ വരുന്ന മാറ്റം ആദ്യം ഉൾക്കൊള്ളുക കുട്ടികളാണ്. കുട്ടികൾക്ക് രസകരമായ പഠനത്തിനുള്ള അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സ്‌കൂളുകളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന മാറ്റങ്ങളും അദ്ദേഹം വിശദീകരിച്ചു.\"\"


കേരളത്തിലെ 80,000 അധ്യാപകർക്ക് എ ഐ പരിശീലനം ആരംഭിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 2025 ഓടെ മുഴുവൻ അധ്യാപകർക്കും എ. ഐ പരിശീലനം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. യൂണിസെഫ് ഇന്ത്യ എഡ്യൂക്കേഷണൽ സ്പെഷ്യലിസ്റ്റ് പ്രമീള മനോഹരൻ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, യുണിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണൻ, ഐടി ഫോർ ചെയ്ഞ്ച് ഡയറക്ടർ ഗുരുമൂർത്തി കാശിനാഥൻ എന്നിവർ സംബന്ധിച്ചു.


പി.എൻ.എക്സ്. 2790/2024


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration