Sunday, July 07, 2024
 
 
⦿ സഹകരണസംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്‌വേർ അടുത്തമാസം മുതൽ: മന്ത്രി ⦿ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്കായുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും: ആരോഗ്യമന്ത്രി ⦿ K സ്റ്റോറിന്റെ പ്രവര്‍ത്തനം ജില്ലയില്‍ വിപുലമാക്കും; മന്ത്രി ജി.ആര്‍ അനില്‍ ⦿ സപ്ലൈകോയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാനത്ത് പുതിയ 50 മാവേലി സ്റ്റോറുകള്‍ ആരംഭിക്കും; മന്ത്രി ⦿ ഇന്ത്യ പ്രതീക്ഷകളുടെയും സാധ്യതകളുടെയും നാട് : ഉപരാഷ്ട്രപതി ⦿ കരാർ നിയമനം ⦿ സ്പോർട്സ് കൗൺസിൽ ക്വാട്ട അഡ്മിഷൻ ⦿ ഐ.ടി.ഐ അഡ്മിഷൻ ⦿ വനമഹോത്സവം: താങ്ങും തണലും പരിപാടി സംഘടിപ്പിച്ചു ⦿ നിർമിത ബുദ്ധിയുടെ നേട്ടം തിരിച്ചറിഞ്ഞ് ഉപയോഗിക്കാൻ കഴിയണം: മുഖ്യമന്ത്രി ⦿ കെ സ്പേസ് – വി.എസ്.എസ്.സി ധാരണാപത്രം ഒപ്പിട്ടു ⦿ വായന സാമൂഹിക മാറ്റങ്ങൾക്ക് വഴിതെളിക്കും: മന്ത്രി റോഷി അഗസ്റ്റിൻ ⦿ കേരള മീഡിയ അക്കാദമിയിൽ സ്‌പോട്ട് അഡ്മിഷൻ ജൂലൈ 11ന് ⦿ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ അഭിഭാഷക ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു ⦿ ബി.ടെക് (എൻ.ആർ.ഐ) പ്രവേശനം ⦿ വിവരാവകാശനിയമം 2005 – ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് രജിസ്ട്രേഷൻ ⦿ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ⦿ പെയിന്റിംഗ് വിഭാഗത്തിൽ ലക്ചറർ നിയമനം ⦿ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി ⦿ എം പിമാരുടെ കോൺഫറൻസ് 15ന് ⦿ സേവനങ്ങൾ തടസ്സപ്പെടും ⦿ പസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൽട്ട്  ജൂലൈ 8 ന് ⦿ ഉപരാഷ്ട്രപതി ഇന്ന് (ജൂലൈ 6) കേരളത്തിലെത്തും ⦿ സംസ്കൃത കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ് ⦿ പി.ജി. ഡെന്റൽ (എം.ഡി.എസ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ⦿ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം ⦿ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിൽ സീറ്റൊഴിവ് ⦿ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് സിറ്റിംഗ് ⦿ സ്പോർട്സ് ക്വാട്ട സീറ്റൊഴിവ് ⦿ വാക്ക് ഇൻ ഇന്റർവ്യൂ ⦿ റീജിയണൽ കാൻസർ സെന്ററിൽ കാർഡിയോളജിസ്റ്റ് ⦿ ഐ.ടി.ഐ പ്രവേശനം : തീയതി നീട്ടി ⦿ പരിശീലന പരിപാടി സംഘടിപ്പിച്ചു ⦿ നാഷണല്‍ സര്‍വ്വീസ് സ്‌കീം നടത്തുന്ന ഭവന നിര്‍മ്മാണം മാതൃകാപരം : ധനമന്ത്രി
News

എൻഡോസൾഫാൻ മെഡിക്കൽ ബോർഡ് ക്യാമ്പിൽ 1,031 പേരെ കൂടി പങ്കെടുപ്പിക്കും

02 July 2024 10:15 PM

*ദുരിതബാധിതർക്കുള്ള ചികിത്സാ തുക കാസർകോട്


*വികസനപാക്കേജിൽപ്പെടുത്തി നൽകും – മുഖ്യമന്ത്രി




കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിത ലിസ്റ്റിൽപ്പെടുത്താനുള്ള 1,031 അപേക്ഷകരിൽ അർഹരായവരെ മെഡിക്കൽ ബോർഡ് പരിശോധനയ്ക്ക് വിധേയമായി ഉൾപ്പെടുത്തും. ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്.


2017 ലെ പ്രാഥമിക പട്ടികയിൽപ്പെട്ടവരാണ് 1,031 പേർ. ഇവരെ ഒഴിവാക്കിയതിന്റെ കാരണങ്ങൾ പരിശോധിച്ച് അർഹരായവരെ ഉൾപ്പെടുത്തും. മെഡിക്കൽ ബോർഡ് ക്യാമ്പുകൾ വികേന്ദ്രീകൃതമായി നടത്താനും ആവശ്യമായ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന അന്തിമ പട്ടിക എൻഡോസൾഫാൻ സെൽ യോഗം ചേർന്ന് സെപ്റ്റംബർ അവസാനം പ്രസിദ്ധീകരിക്കും.


20,808 പേരുടെ ഫീൽഡുതല പരിശോധന നടന്നുവരികയാണ്. മൂന്നു ഘട്ടങ്ങളിലായാണ് പരിശോധന. 6,202 പേരുടെ ആദ്യ ഘട്ട ഫീൽഡ് പരിശോധന പൂർത്തിയായി. രണ്ടാം ഘട്ടത്തിലെ പ്രാഥമിക മെഡിക്കൽ പരിശോധനയും മൂന്നാം ഘട്ട മെഡിക്കൽ ബോർഡ് പരിശോധനയും ആഗസ്റ്റ് 31നകം പൂർത്തീകരിക്കും.


2011 ഒക്ടോബർ 25നു ശേഷം ജനിച്ച ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിചരണവും പരിപാലനവും നൽകാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ദുരിതബാധിതർക്ക് സൗജന്യ ചികിത്സ തുടരാൻ ആവശ്യമായ തുക നൽകുന്നത് കേന്ദ്രസർക്കാർ നിർത്തിയിരുന്നു. അത് കാസർകോട് വികസന പാക്കേജിൽപ്പെടുത്തി നൽകും. ഈ വർഷം സംസ്ഥാന സർക്കാർ അനുവദിച്ച രണ്ടരക്കോടി രൂപ ഉപയോഗിച്ച് കാലതാമസമില്ലാതെ കുടിശ്ശിക തീർക്കും. ഈ തുക നൽകാൻ തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക നിയന്ത്രണമില്ലാതെ മുൻഗണനാടിസ്ഥാനത്തിൽ തുക നൽകാനും തീരുമാനമായി.


മൂളിയാർ പുനരധിവാസ ഗ്രാമം പ്രവർത്തനമാരംഭിച്ചെങ്കിലും പൂർണ്ണ സജ്ജമായിട്ടില്ല. ദിവസം 30 പേർക്ക് പരിചരണം നൽകാനാവുന്ന ഇവിടെ തെറാപ്പിസ്റ്റുകളെ  നിയമിക്കും. ജീവനക്കാരെ നിയമിക്കാനും പരിശീലനം നൽകാനും നിപ്മെറിനെ ചുമതലപ്പെടുത്തും.


10 ബഡ്സ് സ്‌കൂൾ ഏറ്റെടുത്ത് മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്ററായി (എം.സി.ആർ.സി) ഉയർത്തിയിട്ടുണ്ട്. അതതു പഞ്ചായത്തിൽ പകൽ പരിപാലന കേന്ദ്രം ആരംഭിക്കുകയും ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനം നടത്തുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.


യോഗത്തിൽ മന്ത്രിമാരായ ആർ. ബിന്ദു, വീണാ ജോർജ്ജ്, കെ.എൻ. ബാലഗോപാൽ, പി.എ. മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ. വേണു വി, ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, സാമൂഹ്യനീതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത്കുമാർ, ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി, കാസർകോട് ജില്ലാ കളക്ടർ ഇൻപശേഖർ തുടങ്ങിയവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration