Sunday, July 07, 2024
 
 
⦿ സഹകരണസംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്‌വേർ അടുത്തമാസം മുതൽ: മന്ത്രി ⦿ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്കായുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും: ആരോഗ്യമന്ത്രി ⦿ K സ്റ്റോറിന്റെ പ്രവര്‍ത്തനം ജില്ലയില്‍ വിപുലമാക്കും; മന്ത്രി ജി.ആര്‍ അനില്‍ ⦿ സപ്ലൈകോയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാനത്ത് പുതിയ 50 മാവേലി സ്റ്റോറുകള്‍ ആരംഭിക്കും; മന്ത്രി ⦿ ഇന്ത്യ പ്രതീക്ഷകളുടെയും സാധ്യതകളുടെയും നാട് : ഉപരാഷ്ട്രപതി ⦿ കരാർ നിയമനം ⦿ സ്പോർട്സ് കൗൺസിൽ ക്വാട്ട അഡ്മിഷൻ ⦿ ഐ.ടി.ഐ അഡ്മിഷൻ ⦿ വനമഹോത്സവം: താങ്ങും തണലും പരിപാടി സംഘടിപ്പിച്ചു ⦿ നിർമിത ബുദ്ധിയുടെ നേട്ടം തിരിച്ചറിഞ്ഞ് ഉപയോഗിക്കാൻ കഴിയണം: മുഖ്യമന്ത്രി ⦿ കെ സ്പേസ് – വി.എസ്.എസ്.സി ധാരണാപത്രം ഒപ്പിട്ടു ⦿ വായന സാമൂഹിക മാറ്റങ്ങൾക്ക് വഴിതെളിക്കും: മന്ത്രി റോഷി അഗസ്റ്റിൻ ⦿ കേരള മീഡിയ അക്കാദമിയിൽ സ്‌പോട്ട് അഡ്മിഷൻ ജൂലൈ 11ന് ⦿ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ അഭിഭാഷക ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു ⦿ ബി.ടെക് (എൻ.ആർ.ഐ) പ്രവേശനം ⦿ വിവരാവകാശനിയമം 2005 – ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് രജിസ്ട്രേഷൻ ⦿ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ⦿ പെയിന്റിംഗ് വിഭാഗത്തിൽ ലക്ചറർ നിയമനം ⦿ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി ⦿ എം പിമാരുടെ കോൺഫറൻസ് 15ന് ⦿ സേവനങ്ങൾ തടസ്സപ്പെടും ⦿ പസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൽട്ട്  ജൂലൈ 8 ന് ⦿ ഉപരാഷ്ട്രപതി ഇന്ന് (ജൂലൈ 6) കേരളത്തിലെത്തും ⦿ സംസ്കൃത കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ് ⦿ പി.ജി. ഡെന്റൽ (എം.ഡി.എസ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ⦿ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം ⦿ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിൽ സീറ്റൊഴിവ് ⦿ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് സിറ്റിംഗ് ⦿ സ്പോർട്സ് ക്വാട്ട സീറ്റൊഴിവ് ⦿ വാക്ക് ഇൻ ഇന്റർവ്യൂ ⦿ റീജിയണൽ കാൻസർ സെന്ററിൽ കാർഡിയോളജിസ്റ്റ് ⦿ ഐ.ടി.ഐ പ്രവേശനം : തീയതി നീട്ടി ⦿ പരിശീലന പരിപാടി സംഘടിപ്പിച്ചു ⦿ നാഷണല്‍ സര്‍വ്വീസ് സ്‌കീം നടത്തുന്ന ഭവന നിര്‍മ്മാണം മാതൃകാപരം : ധനമന്ത്രി
News

സര്‍ക്കാര്‍ ഓഫീസിലെ റീല്‍സ് ചിത്രീകരണത്തില്‍ ശിക്ഷാ നടപടിയില്ല

03 July 2024 09:27 PM

നഗരസഭയിലെ ജീവനക്കാര്‍ ഓഫീസില്‍വച്ച് റീല്‍സ് ചിത്രീകരിച്ച ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കില്ല. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. അവധി ദിനത്തില്‍ ജോലിക്കെത്തിയ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വിശദീകരണം

തിരുവല്ല നഗരസഭയിൽ ജീവനക്കാർ ഉൾപ്പെട്ട സോഷ്യൽ മീഡിയാ റീൽ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടുകയുണ്ടായി. ഇവരിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഞായറാഴ്ച ദിവസത്തിലാണ് റീൽ തയ്യാറാക്കിയത് എന്ന് മനസിലായി. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ ഇടപെടാൻ വേണ്ടി, ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് റീൽ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

ജീവനക്കാരുടെ എല്ലാ സർഗാത്മക-സാംസ്കാരിക പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പൂർണപിന്തുണയുണ്ട്. പക്ഷെ ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സർവീസ് ചട്ടങ്ങൾ ലംഘിക്കാതെയും മാത്രമായിരിക്കണം ഇതെല്ലാം. പ്രവൃത്തി സമയത്ത് ജോലിക്ക് തടസം വരുന്ന രീതിയിൽ ആഘോഷപരിപാടികളൊന്നും ഓഫീസുകളിൽ സംഘടിപ്പിക്കരുതെന്ന് സർക്കാർ നേരത്തെ തന്നെ നിഷ്കർഷിച്ചിട്ടുള്ളതാണ്.

തിരുവല്ല നഗരസഭയിൽ അവധി ദിനമായ ഞായറാഴ്ച അധികജോലിക്കിടയിൽ റീൽ ചിത്രീകരിച്ചതിന്റെ പേരിൽ ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അവശ്യഘട്ടങ്ങളിൽ സേവനസജ്ജരായി ഞായറാഴ്ചകളിൽ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നു.

ജീവനക്കാര്‍ പാട്ടിനൊപ്പം ചുണ്ടനക്കി പാടുന്നതായി അഭിനയിച്ച് ഫയല്‍ കൈമാറുന്ന ദൃശ്യങ്ങളാണ് റീലില്‍ ചിത്രീകരിച്ചത്. വീഡിയോ വൈറലായതോടെയാണ് നഗരസഭാ സെക്രട്ടറി ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഒന്‍പത് ജീവനക്കാര്‍ക്കാണ് നോട്ടീസ് നല്‍കിയിരുന്നത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration