ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ
വിനോദ സഞ്ചാര വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ കുട്ടികൾക്കായി വേനലവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024 മെയ് മാസം നടത്തുവാൻ ഉദ്ദേശിക്കുന്ന ബേക്കറി ആൻഡ് കൺഫെക്ഷണറി, ഫുഡ് പ്രൊഡക്ഷൻ എന്നീ കോഴ്സുകളിലാണ് പ്രവേശനം. കോഴ്സ് സമയം – തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മണി മുതൽ 1 മണി വരെ (5 ദിവസം). പ്രായപരിധി 12 മുതൽ 18 വരെ. കോഴ്സ് ഫീസ് 5,000 രൂപ. ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. കൂടുതൽ വിവരങ്ങൾക്ക്: 0471 2728340, 8075319643.