Thursday, April 30, 2026
 
 
⦿ നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് ⦿ അനില്‍ അംബാനിയുടെ 3034 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി ⦿ കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു ⦿ മില്‍മ പാലിന് 4 രൂപ കൂടും; വിലവര്‍ധന ഉടന്‍ നിലവില്‍ വരില്ല ⦿ ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി മന്ത്രി കെ കൃഷ്ണന്‍കുട്ടി ⦿ പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിക്കില്ല; ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ ⦿ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു ⦿ സംസ്ഥാനത്ത് ലോഡ് ഷെഡിങ് വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ⦿ നെടുങ്കണ്ടം ഇരട്ട കൊലപാതകം: പിടിയിലായ സജി കുറ്റം സമ്മതിച്ചു ⦿ കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം ⦿ മുണ്ടത്തിക്കോട് ദുരന്തം: നാലുപേരുടെ ശരീരഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു ⦿ സംസ്ഥാനത്ത് വേനൽ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് ⦿ ഇടുക്കിയിൽ അമ്മയും മകനും കൊല്ലപ്പെട്ടെന്ന് സംശയം; പറമ്പിൽ രണ്ട് മൃതദേഹഭാഗങ്ങൾ ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം ⦿ സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം ⦿ 65 ലക്ഷം തട്ടി, നഗ്‌നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി'; ഷിയാസ് കരീമിനെതിരെ പരാതി ⦿ മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ⦿ ആന്റണി രാജുവിന് തിരിച്ചടി, ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി ⦿ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; ഗുരുതരമായി പൊള്ളലേറ്റ ലൈസൻസി സതീശൻ മരിച്ചു ⦿ എഎപിയുടെ പത്തില്‍ ഏഴ് രാജ്യസഭാംഗങ്ങളും ബിജെപിയിലേക്ക് ⦿ മുണ്ടത്തിക്കോട് അപകടം; കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി ⦿ ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു ⦿ ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ; കേസെടുത്ത് പമ്പ പൊലീസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ; കൊല്ലം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ⦿ 8 വയസുകാരൻ മരിച്ച കിടപ്പുമുറിയിൽ ഇന്നും പാമ്പ് ⦿ വാട്സാപ്പിൽ ഇനി മൊബൈൽ റീച്ചാർജും ⦿ കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു; മരണപ്പെട്ടത് പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എംവി ⦿ കേരളത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് ⦿ തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം ⦿ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം; ലൈസന്‍സി സതീഷിന്റെ നില അതീവ ഗുരുതരം ⦿ വെടിക്കെട്ട് മുറപോലെ നടക്കണം;പാറമേക്കാവ് ദേവസ്വം ⦿ തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ⦿ തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരണം 13 ⦿ ഇടുക്കി കരിമണ്ണൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു ⦿ ‘ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ MLAയായ ആളല്ല കെ.രാജൻ’: എഐവൈഎഫ്

ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ്

18 April 2024 09:30 AM

   പോളിങ് ബൂത്തിലെ തിക്കും തിരക്കും അസൗകര്യങ്ങളും ഓർത്ത് ഭിന്നശേഷിക്കാർ ഇക്കുറി വോട്ട് ചെയ്യാൻ മടിക്കരുത്. റാംപും വീൽചെയറും മുതൽ ആപ്പ് വരെ ഒരുക്കിയാണ് ഭിന്നശേഷിക്കാരുടെ വോട്ടെടുപ്പിലെ മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നത്. ഭിന്നശേഷി വോട്ടർമാരുടെ രജിസ്ട്രേഷൻ മുതൽ വോട്ടെടുപ്പ് ദിനത്തിൽ വീൽചെയർ ലഭ്യമാക്കുന്നതിന് അപേക്ഷ നൽകുന്നത് വരെയുള്ള വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സക്ഷം ആപ്പ് സജ്ജമാക്കിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിൽ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണ് കമ്മീഷന്റെ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ ഭിന്നശേഷിക്കാർക്ക് അവരെക്കുറിച്ചുള്ള വിശദവിവരങ്ങൾ സവിശേഷമായി ഡിസൈൻ ചെയ്ത  ഈ ആപ്പ് വഴി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനും അതുവഴി സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും കഴിയും.


പുതിയ വോട്ടർ രജിസ്ട്രേഷനുള്ള അപേക്ഷ, ഭിന്നശേഷിയുള്ള വ്യക്തിയായി അടയാളപ്പെടുത്താനുള്ള അഭ്യർത്ഥന, ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വോട്ടുമാറ്റത്തിനുള്ള അപേക്ഷ, തിരുത്തലുകൾക്കുള്ള അപേക്ഷ, സ്റ്റാറ്റസ് ട്രാക്കിംഗ്, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ അറിയൽ, വീൽ ചെയറിനുള്ള അഭ്യർത്ഥന, വോട്ടർ പട്ടികയിൽ പേര് തിരയൽ, പോളിംഗ് സ്റ്റേഷൻ ഏതെന്ന് അറിയൽ, ബൂത്ത് ലൊക്കേറ്റ് ചെയ്യൽ, പരാതികൾ രജിസ്റ്റർ ചെയ്യുക തുടങ്ങിയവക്കായി ആപ്ലിക്കേഷൻ ഉപയോഗിക്കാം. സാക്ഷം ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്.


കാഴ്ചപരിമിതിയുള്ളവർക്ക് ശബ്ദസഹായവും കേൾവി പരിമിതിയുള്ളവർക്കായി ടെക്സ്റ്റ് ടു സ്പീച്ച് സൗകര്യവും ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് ആപ്പ് ഉപയോഗം എളുപ്പമാക്കുന്നതിന് വലിയ ഫോണ്ടും കോൺട്രാസ്റ്റുള്ള നിറങ്ങളും ഒക്കെയാണ് ആപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. പോളിങ് ബൂത്ത് കണ്ടെത്തൽ, അതിന്റെ ലൊക്കേഷൻ, അവിടേക്കെത്താനുള്ള മാർഗങ്ങൾ, വോട്ടെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ ആപ്പ് വഴി ലഭിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തത്തിന് തടസ്സമാകുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പരാതി നൽകാനുള്ള സൗകര്യവും ആപ്പിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പോളിങ് ബൂത്തുകളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി റാംപുകൾ സ്ഥാപിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration