ലോക്സഭ തിരഞ്ഞെടുപ്പ്: ഏപ്രിൽ 02ന് 42 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു
സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി ഇന്ന് (ഏപ്രിൽ 02) 42 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ചൊവ്വാഴ്ച ലഭിച്ച നാമനിർദ്ദേശപത്രികകളുടെ മണ്ഡലം തിരിച്ചുള്ള വിവരം:
തിരുവനന്തപുരം 6, ആറ്റിങ്ങൽ 1, കൊല്ലം 4, മാവേലിക്കര 3, ആലപ്പുഴ 1, കോട്ടയം 4, ഇടുക്കി 1, എറണാകുളം 1, ചാലക്കുടി 3, തൃശൂർ 4, പാലക്കാട് 3, കോഴിക്കോട് 2, വയനാട് 4, വടകര 1, കണ്ണൂർ 1, കാസർകോട് 3.
മാർച്ച് 28 ന് നാമനിർദ്ദേശ പത്രികാ സമർപ്പണം തുടങ്ങിയതു മുതൽ ഇതുവരെ സംസ്ഥാനത്ത് ആകെ 56 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ ആകെ ലഭിച്ചത് 79 നാമനിർദ്ദേശ പത്രികകളാണ്. ഏപ്രിൽ നാലാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന ഏപ്രിൽ 5 ന് നടക്കും.