Monday, April 21, 2025
 
 
⦿ കെട്ടിടത്തിന് മുകളിൽ ട്രസ് വർക്ക് ചെയ്തെന്ന പേരിൽ നികുതി അടയക്കേണ്ടെന്ന് ഹൈക്കോടതി ⦿ ഛത്തീസ്​ഗഢിൽ സ്ഫോടനം, മാവോയിസ്റ്റുകൾ സ്ഥാപിച്ച IED പൊട്ടിത്തെറിച്ചു; ജവാന് വീരമൃത്യു ⦿ മാമോദീസ പേര് ചൊല്ലി വിളിക്കും, മോതിരവും സീലും മാറ്റും; പോപ്പിൻ്റെ മരണം സ്ഥിരീകരിക്കുന്ന ചടങ്ങ് രാത്രി നടക്കും ⦿ കുറ്റ്യാടിയിൽ 47 ദിവസം പ്രായമായ കു‍ഞ്ഞ് മരിച്ചു; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതെന്ന് സംശയം ⦿ തിരുവനന്തപുരത്ത്‌ 9 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ ⦿ ട്രെയിനിനുനേരെ അജ്ഞാതൻ കല്ലെറിഞ്ഞു; നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം ⦿ ഐബി ഉദ്യോഗസ്ഥയുടെ മരണം: സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ പിരിച്ചുവിട്ടു ⦿ സ്വര്‍ണവില ഗ്രാമിന് ആദ്യമായി 9000 കടന്നു; പവന് 72000 രൂപയ്ക്ക് മേലെയും; വീണ്ടും റെക്കോര്‍ഡ് ⦿ ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ്മ ⦿ ‘LDF ഏറ്റെടുത്തത് തകർന്നു കിടന്ന നാടിനെ; നടക്കില്ലെന്ന് കരുതിയ പദ്ധതികൾ യാഥാർഥ്യമായി’; സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി ⦿ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകണം; നോട്ടീസ് നൽകി പൊലീസ് ⦿ വാംഖഡെയില്‍ ഹൈദരാബാദിനെ 4 വിക്കറ്റിന് വീഴ്ത്തി മുംബൈ ⦿ ഛത്തീസ്​ഗഡിൽ 22 മാവോയിസ്റ്റുകൾ അറസ്റ്റിൽ: സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു ⦿ ചായ കുടിച്ചിരുന്നവരുടെ ഇടയിലേക്ക് പിക്കപ്പ് ഇടിച്ചുകയറി വിദ്യാർഥി മരിച്ചു; നാലുപേർക്ക് പരിക്ക് ⦿ വീടിന്റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തി: അക്കൗണ്ട്‌സ് ജനറല്‍ ഓഫീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ ⦿ തൃപ്പൂണിത്തറയിൽ ഭക്ഷ്യവിഷബാധ; 12 ഇതര സംസ്ഥാന തൊഴിലാളികൾ ചികിത്സയിൽ ⦿ പുലർച്ചെ മൂന്നിനു കഞ്ചാവു ചോദിച്ചു; കാരവനിൽ ലഹരി ഉപയോഗം പതിവ്: ശ്രീനാഥ് ഭാസിക്കെതിരെ നിർമാതാവ് ⦿ ഉത്സവത്തിനിടെ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയർത്തിയ സംഭവം; കർശന നടപടിയെടുക്കാൻ മന്ത്രി വി എൻ വാസവൻ്റെ നിർദേശം ⦿ വഖഫ് സ്വത്തുകളില്‍ തല്‍സ്ഥിതി തുടരണം; ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി ⦿ ‘ഞാൻ എന്നും മുസ്ലിങ്ങൾക്കും അടിച്ചമർത്തപ്പെടുന്നവർക്കും ഒപ്പം, പുതിയ നിയമം മുസ്ലിങ്ങൾക്ക് എതിര്’: വിജയ് ⦿ രമേശ് ചെന്നിത്തല മുംബൈയില്‍ അറസ്റ്റില്‍ ⦿ നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി ⦿ അധ്യാപകൻ പീഡിപ്പിച്ചെന്ന് പരാതി; പരാതി വ്യാജമെന്ന് യുവതി ഏഴ് വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തൽ ⦿ സിനിമ സെറ്റിലെ ലഹരി ഉപയോ​ഗം; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി അലോഷ്യസ് ⦿ തെങ്കാശിയിൽ യുവാവിനെ ഭാര്യയുടെ മുന്നിൽ വെച്ച് വച്ച് വെട്ടിക്കൊന്നു; ഇരുകാലുകളും വെട്ടിമാറ്റി ⦿ ചൈനീസ് ഉപകരണങ്ങളുടെ വിവരങ്ങള്‍ കൈമാറണം; എയർടെൽ, ജിയോ, വി, ബിഎസ്എൻഎൽ കമ്പനികളോട് കേന്ദ്രം ⦿ കൊല്ലം നെടുവത്തൂരിൽ 26കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ⦿ അഭിഭാഷകൻ മനുവിന്റെ ആത്മഹത്യയിൽ അറസ്റ്റ് ⦿ ആദ്യ വന്ദേഭാരത്‌ സ്ലീപ്പർ: തിരുവനന്തപുരം– മംഗലാപുരം റൂട്ടിൽ ⦿ ഇൻസ്റ്റഗ്രാം പോസ്റ്റിലെ പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ ⦿ കരുനാഗപ്പളളി സന്തോഷ് കൊലപാതകം; മുഖ്യപ്രതി അലുവ അതുല്‍ തമിഴ്‌നാട്ടിൽ അറസ്റ്റില്‍ ⦿ ബി ആർ ഗവായ് ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസ് ⦿ പടക്കം പൊട്ടിച്ചതിനെ ചൊല്ലി വെട്ടുംകുത്തും; രണ്ട് പേർ അറസ്റ്റിൽ ⦿ ഗുഡ് ബാഡ് അഗ്ലി 150 കോടി ക്ലബ്ബിൽ ⦿ മുനമ്പത്ത് BJP പ്രചാരണംപാളി,ബിജെപി ചെയ്യുന്നത്‌ കുളം കലക്കി മീൻപിടിക്കുന്ന നടപടി; മുഖ്യമന്ത്രി പിണറായി വിജയൻ

‘ക്രാക് ദ എൻട്രൻസ്’ : കൈറ്റ് വിക്ടേഴ്‌സിൽ എൻട്രൻസ് പരീക്ഷാ പരിശീലനം

02 April 2024 11:30 PM

മെഡിക്കൽ – എൻജിനിയറിങ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി വീഡിയോ ക്ലാസുകളും ഇന്ററാക്ടീവ് പോർട്ടലും ഉൾപ്പെടുന്ന ‘ക്രാക് ദ എൻട്രൻസ്’ പരിപാടി കൈറ്റ് വിക്ടേഴ്സ് നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി കൈറ്റ് വിക്ടേഴ്‌സിൽ ഇന്ന് (ഏപ്രിൽ 3) രാത്രി 7 മണി മുതൽ ക്ലാസുകൾ സംപ്രേഷണം ചെയ്യും. ഇതോടൊപ്പം കുട്ടികൾക്ക് പരിശീലനത്തിനു entrance.kite.kerala.gov.in എന്ന പ്ലാറ്റ്ഫോമും ഉണ്ടായിരിക്കും. ചോദ്യാവലികൾ, അസൈൻമെന്റുകൾ, മോക് ടെസ്റ്റ് എന്നിവ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയായിരിക്കും. ഒരു ചോദ്യത്തിന്റെ ഉത്തരത്തിന് നൽകുന്ന ഓപ്ഷനുകളിലൂടെ മറ്റ് നാല് ആശയങ്ങൾ കൂടി പഠിക്കുന്ന തരത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പഴയ ചോദ്യപേപ്പറുകളുടെ ഉത്തരങ്ങൾക്കൊപ്പം പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിയാവും അവതരിപ്പിക്കുക.


രാത്രി 7 മണി മുതൽ 11 മണി വരെ യഥാക്രമം കണക്ക്, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിങ്ങനെയാണ് ക്ലാസുകൾ. ഇതേ ക്രമത്തിൽ അടുത്ത ദിവസം രാവിലെ 7 മണി മുതൽ 11 മണി വരെയും ഉച്ചയ്ക്ക് 1 മണി മുതൽ 5 മണി വരെയും രണ്ടു തവണ പുനഃസംപ്രേഷണം ഉണ്ടാവും. ഓരോ വിഷയത്തിനും ഒരു മണിക്കൂർ വീതമുള്ള 30 മണിക്കൂർ ക്ലാസുകളാണ് (മൊത്തം 120 മണിക്കൂർ) ടെലികാസ്റ്റ് ചെയ്യുക. ഓരോ ക്ലാസും ടെലികാസ്റ്റ് ചെയ്യുന്നതനുസരിച്ചായിരിക്കും മോക്ക് ടെസ്റ്റും അസൈൻമെന്റും നൽകുക. സ്‌കോർ നോക്കി കുട്ടികൾക്ക് മെച്ചപ്പെടാനുള്ള അവസരം ഉണ്ട്.


കൈറ്റ് വിക്ടേഴ്‌സ് ചാനലിലും യൂട്യൂബിലും പരിപാടികൾ എല്ലാവർക്കും കാണാം. സർക്കാർ-എയിഡഡ് സ്‌കൂളുകളിലെ ഈ വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ സ്‌കൂൾ അഡ്മിഷൻ നമ്പറും ജനന തീയതിയും നൽകി പോർട്ടൽ ഉപയോഗിക്കാമെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration