Sunday, September 08, 2024
 
 

ലോക്സഭാ തിരഞ്ഞെടുപ്പ്: നിരീക്ഷണം ശക്തം

02 April 2024 11:10 PM

17302 പ്രചാരണ സാമഗ്രികള്‍ നീക്കി


ലോക്സഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ഇതുവരെ പൊതു ഇടങ്ങളില്‍ നിന്നായി 17302 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു.


പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ പ്രധാനമായും നീക്കം ചെയ്യുന്നത് ആന്റി ഡീഫെയ്സ്‌മെന്റ് സ്‌ക്വാഡുകളാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍ പതിച്ച സാമഗ്രികളാണ് കൂടുതലും നീക്കിയത്. പൊതുസ്ഥലങ്ങളിലെ 5 ചുവരെഴുത്തുകള്‍, 14308 പോസ്റ്ററുകള്‍, 1548 ബാനര്‍, 1441 കൊടികളും തോരണങ്ങളും മറ്റും ഇതില്‍ ഉള്‍പ്പെടുന്നു.


കൂടാതെ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ ഉടമകളുടെ അനുമതിയില്ലാതെ പതിക്കുന്ന പ്രചാരണ സാമഗ്രികളും പരാതിയുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്യും. ഇത്തരത്തിൽ പതിച്ച ഒരു പോസ്റ്ററും ആന്റി ഡീഫെയ്സ്‌മെന്റ് സ്ക്വാഡ് നീക്കം ചെയ്തു.


കഴിഞ്ഞ ദിവസം മാത്രം പൊതുയിടങ്ങളില്‍ നിന്നും ഒരു ചുവരെഴുത്ത്, 1219 പോസ്റ്റര്‍, 75 ബാനറുകള്‍, 133 മറ്റു പ്രചാരണ വസ്തുക്കള്‍ ഉള്‍പ്പെടെ 1428 സാമഗ്രികള്‍ നീക്കം ചെയ്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration