രാജ്യസഭയിൽ റെക്കോർഡ്; 35 സിറ്റിങ്ങിൽ 32 ബില്ലുകൾ പാസാക്കി
ന്യൂഡൽഹി : ബജറ്റ് സമ്മേളനകാലയളവില്‍ 35 ദിവസത്തെ സിറ്റിങ്ങുകളിലായി രാജ്യസഭ പാസ്സാക്കിയത് 32 ബില്ലുകള്‍. 17 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സമ്മേളനകാലയളവില്‍ ഇത്രയേറെ ബില്ലുകള്‍ രാജ്യസഭ പാസ്സാക്കുന്നതെന്ന് ചെയര്മാന് എം.വെങ്കയ്യ നായിഡു പറഞ്ഞു.
മുത്തലാഖ് ബില്‍, എന്‍.ഐ.എ ഭേദഗതി ബില്‍, വിവരാവകാശ നിയമ ഭേദഗതി ബില്‍, മെഡിക്കല്‍ കമ്മീഷന് ബില്‍ മുതല്‍ ജമ്മു കശ്മീര്‍ പുനസംഘടനാ ബില്‍ വരെ രാഷ്ട്രീയപ്രാധാന്യമുള്ളതും വിവാദമുണ്ടാക്കിയതുമായ സുപ്രധാന ബില്ലുകള്‍ ഈ ബജറ്റ് സമ്മേളനത്തില്‍ പാസ്സായി.