Monday, May 11, 2026
 
 
⦿ വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, നീക്കം തുടങ്ങി KSRTC ⦿ ബംഗാളിൽ ആദ്യ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും ⦿ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകും! നാളെ സത്യപ്രതിജ്ഞ ചെയ്യും ⦿ 'വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം'; പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ⦿ ഇടുക്കിയിൽ സതീശന്‍ അനുകൂല പ്രകടനങ്ങള്‍ നടത്തി; 4 പേരെ സസ്പെൻഡ് ചെയ്‌ത് DCC ⦿ വിദ്യാര്‍ത്ഥിയുടെ മരണം; T Cയില്‍ റെഡ് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ⦿ മുഖ്യമന്ത്രി ചര്‍ച്ച; കൂടുതൽ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത് ⦿ ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍ ⦿ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍ ⦿ ഹമാസ് നേതാവ് ഖലീൽ ഹയ്യയുടെ മകൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു ⦿ മുൻ ഇന്ത്യൻ അണ്ടർ 19 താരം അമൻപ്രീത് സിങ് ഗിൽ അന്തരിച്ചു ⦿ ആറളത്ത് വീട്ടിലെ കുളിമുറിക്കുള്ളിൽ കൂറ്റൻ രാജ വെമ്പാല ⦿ പാനൂരിൽ സ്‌ഫോടക വസ്തു പൊട്ടി 11കാരന് പരിക്കേറ്റ സംഭവം: ദുരൂഹത നീക്കി പൊലീസ് ⦿ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ് ⦿ സുവേന്ദു അധികാരിയുടെ സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു ⦿ പത്തനംതിട്ട രഞ്ജിത വധക്കേസ്: പ്രതിക്ക് 25 വർഷം കഠിനതടവ് ⦿ പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്ത് വരരുത്’: CPI ⦿ പി വി അൻവർ പാണക്കാട്; സാദിക്കലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി ⦿ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; കുറ്റപ്പെടുത്തി DMK ⦿ ആറു ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രത ⦿ പഞ്ചാബിൽ ഭീതിപരത്തി ഇരട്ട സ്ഫോടനം; ജലന്ധറിലും അമൃത്‌സറിലും സ്‌ഫോടന പരമ്പര ⦿ തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിൽ അണലി ⦿ വാണിജ്യ സിലിണ്ടർ വില വർധന; സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക് ⦿ ടിവികെയുമായുള്ള സഖ്യ തീരുമാനം തമിഴ്‌നാട് കോൺഗ്രസിന് വിട്ടു ⦿ ‘പാർട്ടി അതിന്റെ വേരുകളിലേക്ക് തിരിച്ച് പോകേണ്ട സമയം അതിക്രമിച്ചു’: പരോക്ഷ വിമർശനവുമായി വി എ അരുൺ കുമാർ ⦿ വി ഡി സതീശന് എറണാകുളത്ത് വൻ വരവേൽപ്പ് ⦿ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല; പാണക്കാട് സാദിഖലി തങ്ങള്‍ ⦿ നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു ⦿ മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’; വി ഡി സതീശന്‍ ⦿ കേരളത്തിൽ യുഡിഎഫ് തരംഗം; മൂന്നിടത്ത് ബിജെപി ⦿ ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു ⦿ പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ റീ പോളിങ് ⦿ രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപയും ഗാർഹിക സിലിണ്ടറിന് 50 രൂപ വരെയും കൂടിയേക്കും ⦿ നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് ഒരുങ്ങുന്നു; സിപിഐഎം നിര്‍മ്മിച്ചു നല്‍കുന്ന വീടിന് തറക്കല്ലിട്ടു ⦿ സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരായ പോക്‌സോ കേസ്

വന്യജീവി ആക്രമണം:ജില്ലാതല അവലോകന കമ്മിറ്റി യോഗം ചേർന്നു

04 March 2024 06:20 PM

മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലയിൽ രൂപീകരിച്ച ജില്ലാ തല അവലോകന കമ്മിറ്റിയുടെ ആദ്യ യോഗം ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലാതല കമാൻഡ് കൺട്രോൾ സെന്ററിന്റെ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്ന പദ്ധതികളിലെ കാലതാമസം, തിരുത്തൽ നടപടികൾ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു.


വന്യജീവി സാന്നിധ്യം കൂടുതലുള്ള തദ്ദേശ സ്ഥാപന പരിധികളിലെ പഞ്ചായത്ത് തല ജാഗ്രതാ സമിതികൾ ക്രിയാത്മകമായി പ്രവർത്തിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതി മുഖേന ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ വനത്തിനകത്ത് കുളങ്ങൾ നിർമിക്കാനും ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാനുള്ള സാധ്യതകൾ പരിശോധിക്കും.


സെന്ന ഉന്മൂലനം ചെയ്യാനുള്ള നടപടികൾ ത്വരിതപ്പെടുത്തണം, കാടും നാടും വേർതിരിക്കുന്നതിന് ഫെൻസിങ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. വനത്തോട് ചേർന്നുള്ള റോഡ് അരികുകളിലെയും സ്വകാര്യ തോട്ടങ്ങളിലെയും കാട് വെട്ടൽ ഫലപ്രദമായി നടപ്പാക്കണം.


ബീനാച്ചി എസ്റ്റേറ്റിന് ചുറ്റും വേലി കെട്ടി ജനസുരക്ഷ ഉറപ്പാക്കണം. വന്യമൃഗ ആക്രമണത്തിനുള്ള നഷ്ടപരിഹാര തുക സംബന്ധിച്ച് കേന്ദ്രത്തിൽ ഔദ്യോഗിക ഇടപെടലുകൾ നടത്താൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാൻ വനം വകുപ്പിനോട് യോഗം നിർദ്ദേശിച്ചു. ജില്ലാതല അവലോകന കമ്മിറ്റി മൂന്ന് മാസത്തിലൊരിക്കൽ ചേരാനും അടിയന്തരഘട്ടങ്ങളിൽ യോഗം ചേരാനും തീരുമാനമായി.


വന്യജീവി ആക്രമണം തടയുന്നതിന് നോഡൽ ഓഫീസരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ജില്ലാ തല അവലോകന കമ്മിറ്റിക്ക് മുൻപാകെ അവതരിപ്പിച്ച് ചർച്ച ചെയ്യാൻ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗ തീരുമാന പ്രകാരമാണ് ജില്ലയിൽ ജില്ലാ തല അവലോകന കമ്മിറ്റി രൂപീകരിച്ചത്.


കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം.എൽ.എ മാരായ ഒ.ആർ കേളു, ടി.സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, ജില്ലാ പോലീസ് മേധാവി ടി.നാരായണൻ, എ.ഡി.എം കെ. ദേവകി, സബ് കളക്ടർ മിസൽ സാഗർ ഭരത്, ഫോറസ്റ്റ് സ്പെഷ്യൽ ഓഫീസർ വിജയാനന്ദൻ, നോഡൽ ഓഫീസർ ദീപ കെ എസ്, ഡി.എഫ്.ഒ മാരായ ഷജ്ന കരീം, മാർട്ടിൻ ലോവൽ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration