Wednesday, May 13, 2026
 
 
⦿ എം എ യൂസഫലി യുഎഇയിലെ സമ്പന്നനായ മലയാളി; ഫോബ്സ് മിഡില്‍ഈസ്റ്റ് പട്ടികയില്‍ 5 മലയാളികള്‍ ⦿ മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക് ⦿ ബെംഗളുരുവിൽ പ്രധാനമന്ത്രി സഞ്ചരിച്ച പാതയിൽ ജലാറ്റിൻ സ്റ്റിക്കുകൾ ⦿ സ്‌കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന ബസുകൾ കത്തിനശിച്ചു, ഒഴിവായത് വൻ ദുരന്തം ⦿ മെയ് മൂന്നിന് നടത്തിയ നീറ്റ് UG പരീക്ഷ റദ്ദാക്കി ⦿ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി ⦿ എഐഎഡിഎംകെ പിളർപ്പിലേക്ക്; സിവി ഷൺമുഖവും സംഘവും ടിവികെയിലേക്ക് ⦿ 717 വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ് ⦿ ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിലെ വിള്ളൽ ⦿ പരാതി നല്‍കാനെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസ്; ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാന്‍ അറസ്റ്റില്‍ ⦿ ബംഗാൾ മുഖ്യമന്ത്രിയുടെ പിഎയുടെ കൊലപാതകികൾ പിടിയിൽ ⦿ രാഹുൽ ഗാന്ധി വിളിപ്പിച്ചു, മുരളീധരനും സുധാകരനും ഡൽഹിക്ക് ⦿ സോണിയയും കരുണാകരനും തമ്മിൽ അകലാനുള്ള കാരണം പത്മജയുടെ സീറ്റിന്‍റെ പേരിലെ കള്ളക്കളി; കെ വി തോമസ് ⦿ വരൻ വാഹനാപകടത്തിൽ മരിച്ചു, മനംനൊന്ത് യുവതി ജീവനൊടുക്കി ⦿ ടൊവിനോയും നസ്രിയയും മുഹ്സിൻ പരാരിയും ഒന്നിക്കുന്ന ചിത്രം ' ഗ്രാസ്യാസ് എൽ ക്ലാസിക്കോ' ടൈറ്റിൽ ലുക്ക് പുറത്ത് ⦿ ഒരു യു എസ് പൗരന് കൂടി ഹാന്റ വൈറസ് സ്ഥിരീകരിച്ചു ⦿ വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, നീക്കം തുടങ്ങി KSRTC ⦿ ബംഗാളിൽ ആദ്യ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും ⦿ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകും! നാളെ സത്യപ്രതിജ്ഞ ചെയ്യും ⦿ 'വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം'; പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ⦿ ഇടുക്കിയിൽ സതീശന്‍ അനുകൂല പ്രകടനങ്ങള്‍ നടത്തി; 4 പേരെ സസ്പെൻഡ് ചെയ്‌ത് DCC ⦿ വിദ്യാര്‍ത്ഥിയുടെ മരണം; T Cയില്‍ റെഡ് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ⦿ മുഖ്യമന്ത്രി ചര്‍ച്ച; കൂടുതൽ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത് ⦿ ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍ ⦿ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍ ⦿ ഹമാസ് നേതാവ് ഖലീൽ ഹയ്യയുടെ മകൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു ⦿ മുൻ ഇന്ത്യൻ അണ്ടർ 19 താരം അമൻപ്രീത് സിങ് ഗിൽ അന്തരിച്ചു ⦿ ആറളത്ത് വീട്ടിലെ കുളിമുറിക്കുള്ളിൽ കൂറ്റൻ രാജ വെമ്പാല ⦿ പാനൂരിൽ സ്‌ഫോടക വസ്തു പൊട്ടി 11കാരന് പരിക്കേറ്റ സംഭവം: ദുരൂഹത നീക്കി പൊലീസ് ⦿ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ് ⦿ സുവേന്ദു അധികാരിയുടെ സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു ⦿ പത്തനംതിട്ട രഞ്ജിത വധക്കേസ്: പ്രതിക്ക് 25 വർഷം കഠിനതടവ് ⦿ പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്ത് വരരുത്’: CPI ⦿ പി വി അൻവർ പാണക്കാട്; സാദിക്കലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി ⦿ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; കുറ്റപ്പെടുത്തി DMK

എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് സ്കൂളിലെത്തി ആശംസകൾ നേർന്ന് മന്ത്രി

04 March 2024 05:05 PM

ആശങ്കയില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കണം: മന്ത്രി വി ശിവൻകുട്ടി


എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് നേരിട്ട് സ്കൂളിൽ എത്തി ആശംസകൾ നേർന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയാണ് മന്ത്രി വിദ്യാർത്ഥികളെ കണ്ടത്. ആശങ്കയില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കണമെന്ന് മന്ത്രി വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു.


സ്കൂൾ കാലഘട്ടത്തിൽ ആദ്യമായി അഭിമുഖീകരിക്കുന്ന പ്രധാന പൊതു പരീക്ഷയാണ് എസ്എസ്എൽസി പരീക്ഷ. അതുകൊണ്ട് തന്നെ കുട്ടികളെ സംബന്ധിച്ച് അതീവ പ്രധാനമാണ് എസ് എസ് എൽ സി പരീക്ഷഎന്നതിൽ സംശയമില്ല. പരീക്ഷയെ അഭിമുഖീകരിക്കുമ്പോൾ ചില കുട്ടികൾക്ക് എങ്കിലും മാനസിക സംഘർഷവും ഉത്കണ്ഠയും ഉണ്ടാകുന്നത് കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങളുണ്ടാകാതെ പ്രത്യേക കരുതൽ രക്ഷിതാക്കൾക്കുണ്ടാകണം. രക്ഷിതാക്കളും മാനസിക സംഘർഷത്തിന് അടിപ്പെടരുത്. അനാവശ്യ ഉത്കണ്ഠയുടെ യാതൊരു ആവശ്യവുമില്ല. കുട്ടികളെ സംബന്ധിച്ച് അവസാന വിലയിരുത്തൽ ആകരുത് എസ്എസ്എൽസി പരീക്ഷ.


അക്കാദമിക വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വിലയിരുത്തൽ രീതിയിലേക്കുള്ള പൂർണ്ണമാറ്റം ഉണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസരംഗത്തെ നവീകരണവുമായി ബന്ധപ്പെട്ട് ആധുനിക ചർച്ചകളിലേക്ക് നമ്മുടെ സമൂഹം കടക്കണം. പ്രശ്ന നിർദ്ദാരണത്തിനുള്ള കഴിവാണ് വികസിപ്പിക്കേണ്ടത്. അതിനുള്ള അറിവും കഴിവും നൈപുണിയുമാണ് കുട്ടികളിൽ വളർത്തിയെടുക്കേണ്ടത്. അക്കാദമിക മുന്നേറ്റത്തോടൊപ്പം അക്കാദമികേതര പ്രവർത്തനങ്ങൾക്കും ശരിയായ സാമൂഹ്യവീക്ഷണ നിർമ്മാണത്തിനും ഭാവിയിലെ മത്സര പരീക്ഷകളെ എങ്ങനെ നേരിടണമെന്നതിനെ കുറിച്ചുള്ള പ്രവർത്തനങ്ങളും പ്രധാനമാണ്.


ആധുനിക കാലം ആവശ്യപ്പെടുന്ന തൊഴിൽ നൈപുണിയ്ക്കുള്ള മനോഭാവം വളർത്തിയെടുക്കൽ വിദ്യാഭ്യാസ ക്രമത്തിന്റെ ഭാഗമാകണം. ആ നിലയിലുള്ള പരിഷ്കരണം സർക്കാരും കരിക്കുലം കമ്മിറ്റിയും പൊതുജന നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration