Saturday, March 14, 2026
 
 
⦿ സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ചുകയറ്റിയ യുവാക്കൾ കസ്റ്റഡിയിൽ ⦿ വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ ⦿ 40,000 കിലോലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നല്‍കാന്‍ കേന്ദ്ര സർക്കാർ ⦿ വാമനപുരത്തെ ഒരു വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നത് അമ്മ ⦿ വീട്ടുകാരെ ഭയന്ന് കേരളത്തിൽ, മൊണാലിസയ്ക്ക് മാംഗല്യം ⦿ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി ⦿ സൗദയില്‍ മിസൈല്‍ അവശിഷ്ടം വീണ് മരിച്ചത് ഇന്ത്യക്കാരനല്ല; വ്യക്തമാക്കി ഇന്ത്യന്‍ എംബസി ⦿ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് കളറടിക്കാം ⦿ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട് ഇറാന്റെ പടക്കപ്പൽ ⦿ സിൽവർ ലൈൻ സാധ്യത സജീവമാക്കി കേന്ദ്രം; ഡിപിആർ പുതുക്കാൻ നിർദേശം ⦿ ഖമയനിയുടെ ഭൂ​ഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ ⦿ ‘ശസ്ത്രക്രിയയ്ക്കിടെ തുണി വയറിനുള്ളില്‍ തുന്നിക്കെട്ടി’; കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെ പരാതി ⦿ സഞ്ജു നയിച്ചു; ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ⦿ പശ്ചിമേഷ്യൻ സംഘർഷം; കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും കുടുങ്ങി ⦿ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രാജിവെച്ചു ⦿ പി കെ ശശിയെ സിപിഐഎം പുറത്താക്കി ⦿ യുഎസ് ടോർപ്പിഡോ ആക്രമണം; യുദ്ധക്കപ്പൽ തകർന്ന് 80 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടു ⦿ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി ⦿ ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാർ ജയിൽ മോചിതനായി ⦿ 'പെരുംകളളന്‍' തീവെട്ടിബാബു പിടിയിൽ ⦿ നാലുപേർക്ക് പുതുജീവനേകി 19 വയസ്സുകാരി ജാസ്ലിയ വിടവാങ്ങി ⦿ മധ്യപൂർവ്വേഷ്യൻ സംഘർഷം; മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം ⦿ ജിപ്‌സം ബോര്‍ഡ് ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം ⦿ അനിൽ അംബാനിക്ക് തിരിച്ചടി, 3700 കോടിയുടെ മുംബൈ വസതി ഇഡി കണ്ടുകെട്ടി ⦿ മന്ത്രി വീണാ ജോര്‍ജിനെതിരായ അക്രമം; കോൺഗ്രസിന്റേത് ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ⦿ ഇരിട്ടിയിൽ പുലിയുടെ ആക്രമണം; ഫോറസ്റ്റ് ഗാർഡിന് പരുക്കേറ്റു ⦿ KSU പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു ⦿ ആറ്റുകാൽ പൊങ്കാല; ജില്ലയിലെ ബെവ്കോ ഔട്ട്‌ലെറ്റുകള്‍ മുഴുവന്‍ അടക്കണം'; എംപ്ലോയീസ് സംഘ് ⦿ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ ⦿ ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ച് ഹണി ട്രാപ്പ് സംഘം ⦿ കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം ⦿ അച്ഛന്റെ വെട്ടിമാറ്റിയ തലയുമായി യുവാവ് വണ്ടിയോടിച്ചത് 21 കിലോമീറ്റർ ⦿ പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി ⦿ നവ കേരള സർവേക്ക് സുപ്രീം കോടതിയുടെ പച്ചകൊടി ⦿ വ്യവസ്ഥ ലംഘിച്ച് രാഹുൽ മാങ്കൂട്ടത്തിൽ‌, ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ

ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്: ആറ് പരാതികള്‍ തീര്‍പ്പാക്കി

04 March 2024 05:00 PM

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങില്‍ പരിഗണിച്ച് 12 പരാതികളില്‍ ആറെണ്ണം തീര്‍പ്പാക്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് അധ്യക്ഷനായി. ബാക്കി പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.


17 വര്‍ഷമായി വാടക വീട്ടില്‍ താമസിക്കുന്ന വെള്ളാനിക്കര സ്വദേശിയെ ലൈഫ് ഭവന പദ്ധതിയുടെ മുന്‍ഗണന ക്രമത്തില്‍ ഉള്‍പ്പെടുത്തി വാസയോഗ്യമായ ഭൂമിയും വീടും നല്‍കുന്നതിന് മാടക്കത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. 2017 -ല്‍ പലരുടെയും സഹായത്തോടെ സ്ഥലം വാങ്ങിയെങ്കിലും ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയായതിനാല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ആക്ട് പ്രകാരം കെട്ടിട നിര്‍മാണത്തിന് അനുമതി ലഭിച്ചില്ല. തുടര്‍ന്ന് അനുമതി ലഭ്യമാക്കുന്നതിന് നല്‍കിയ ഹര്‍ജിയാണ് കമ്മിഷന്‍ പരിഗണിച്ചത്.


നാഗലശ്ശേരി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന അശോക നിര്‍മിതിയായ ബുദ്ധസ്തൂപത്തിന്റെ ഭാഗമായ കട്ടില്‍മാടം നിര്‍മിതിയും ചേര്‍ന്നുള്ള ജലാശയവും ജീര്‍ണാവസ്ഥയിലാണെന്ന ഹര്‍ജിയില്‍ സംരക്ഷണത്തിന് ആവശ്യമായ തുക പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ടെന്ന പുരാവസ്തു വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി തീര്‍പ്പാക്കി. കട്ടില്‍മാടത്തോട് ചേര്‍ന്നുള്ള കൊക്കരണി ജലാശയം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി നടപടികള്‍ സ്വീകരിക്കാനും പുരാവസ്തു വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.


വെങ്കിടങ് ഗ്രാമപഞ്ചായത്ത് കെട്ടിടം നമ്പര്‍ അനുവദിക്കുന്നില്ലെന്ന പാടൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയില്‍ അനുബന്ധ രേഖകള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കാന്‍ പരാതിക്കാരന് നിര്‍ദേശം നല്‍കി. ഭവന നിര്‍മാണ വായ്പ നല്‍കുന്നില്ലെന്ന ചാലക്കുടി സ്വദേശി നല്‍കിയ പരാതി പരിശോധിച്ച് വായ്പ നല്‍കുന്നതിന് നടപടിയെടുക്കാനും ബാങ്ക് അധികൃതരോട് പറഞ്ഞു. കൂടാതെ കെഎസ്എഫ്ഇ വായ്പ കുടിശ്ശിക വരുത്തിയ ഈരാറ്റുപേട്ട സ്വദേശിക്ക് പരമാവധി ഇളവുകള്‍ അനുവദിച്ച് നല്‍കണമെന്നും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration