Friday, March 27, 2026
 
 
⦿ വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും ⦿ പാലക്കാട് കോണ്‍​ഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈം​ഗികപീഡന പരാതി ⦿ ‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; ട്രംപ് ⦿ രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര ⦿ മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കില്ല; കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും ⦿ കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം ⦿ യു. പ്രതിഭയ്ക്ക് എതിരായ അധിക്ഷേപ പരാമര്‍ശം; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു ⦿ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; എ ഇർഷാദിനെതിരെ നടപടി ⦿ സ്വർണവില വീണ്ടും മുന്നോട്ട് ⦿ ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നു, ഞാൻ പോയില്ല; LDFവീണ്ടും വരണം: കൃഷ്ണപഭ ⦿ കൊടുങ്ങല്ലൂരിൽ ദമ്പതികളുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഭ്രൂണം കണ്ടെത്തി ⦿ നിയമസഭ തിരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ 1,637 നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു ⦿ മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരി​ഗണിക്കുന്നത് ⦿ ഏപ്രിൽ 9ന് പൊതു അവധി ⦿ രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്; പ്രധാനമന്ത്രി ⦿ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് ⦿ പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; പ്രധാനമന്ത്രി നരേന്ദ്രമോദി ⦿ അമേരിക്ക-ഇസ്രയേല്‍ ആക്രമണം: ഇറാനില്‍ കൊല്ലപ്പെട്ടത് 210 കുട്ടികള്‍ ⦿ സ്വർണവിലയിൽ വൻ ഇടിവ്; 7500 ലധികം രൂപ കുറഞ്ഞു ⦿ തൃശൂരിൽ അക്യുപങ്ചർ ചികിത്സാമരണം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന ⦿ പ്രണയ നൈരാശ്യത്തില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ് ⦿ കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി ⦿ ട്വന്റി 20 സ്ഥാനാർത്ഥികൾക്ക് വോട്ടില്ല ⦿ ആർജെഡിയിൽ നിന്ന് രാജിവെച്ച് വി സുരേന്ദ്രൻ പിള്ള ⦿ ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചു ⦿ ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി വീണ്ടും കുരുക്കിലേക്ക് ⦿ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിർത്തലാക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം ⦿ ആന്റണി രാജുവിന് തിരിച്ചടി; മത്സരിക്കാനാവില്ല ⦿ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ് ⦿ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം; രോഗികളെ മാറ്റി ⦿ അഖിൽ മാരാർ തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർഥി ⦿ പാലാ പിടിക്കാൻ ജോസ് കെ മാണി; ഇടുക്കിയിൽ വീണ്ടും റോഷി ⦿ സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ചുകയറ്റിയ യുവാക്കൾ കസ്റ്റഡിയിൽ ⦿ വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ

തീരദേശ പൊലീസ് രക്ഷാപ്രവര്‍ത്തന ബോട്ടില്‍ താത്കാലിക നിയമനം

01 March 2024 03:20 PM

പൊന്നാനി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ രക്ഷാ പ്രവര്‍ത്തന ബോട്ടിലേക്ക്  ദിവസവേതനാടിസ്ഥാനത്തില്‍ സ്രാങ്ക്, ബോട്ട് ഡ്രൈവര്‍, ലാസ്കര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. 89 ദിവസത്തേക്കാണ് നിയമനം. അപേക്ഷകരുടെ പ്രായം 2024 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്. സ്ത്രീകള്‍, അംഗപരിമിതര്‍, പകര്‍ച്ചവ്യാധി ഉള്ളവര്‍ എന്നിവര്‍ അപേക്ഷിക്കുവാന്‍ അര്‍ഹരല്ല. മാര്‍ച്ച് 12 രാവിലെ 11മണിക്ക് പൊന്നാനി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. അപേക്ഷകര്‍ക്കായി കടലില്‍ 500 മീറ്റര്‍ നീന്തല്‍ ടെസ്റ്റും നടത്തും. അപേക്ഷകര്‍ ശാരീരിക – മാനസിക ആരോഗ്യക്ഷമത തെളിയിക്കുന്നതിന് ഒന്നാം ഗ്രേഡ് സിവില്‍ സര്‍ജനില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.


സ്രാങ്കിന്റെ ഒരു ഒഴിവാണുള്ളത്. ഏഴാം ക്ലാസുവരെ പഠിച്ചിരിക്കണം. തിരുവിതാംകൂര്‍, കൊച്ചി, മദ്രാസ് ജനറല്‍ റൂള്‍സ് പ്രകാരം നേടിയിട്ടുള്ള ബോട്ട് സ്രാങ്ക് കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റോ തത്തുല്യമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളോ നേടിയിരിക്കണം. ബോട്ട് സ്രാങ്ക് ആയി കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ശാരീരിക യോഗ്യത-  പൊക്കം: 5 അടി 4 ഇഞ്ച്. നെഞ്ചളവ്: 31-32.5 ഇഞ്ച്. കാഴ്ച ശക്തി: ഓരോ കണ്ണിനും പൂര്‍ണ്ണ കാഴ്ചശക്തി ഉണ്ടായിരിക്കണം. വര്‍ണാന്ധത,സ്ക്വിന്റ്, കണ്ണിലെ മറ്റു പ്രശ്നങ്ങള്‍, കണ്‍പോളകളിലെ പ്രശ്നങ്ങള്‍ എന്നിവ പാടില്ല.


ബോട്ട് ഡ്രൈവറുടെ രണ്ടു ഒഴിവുകളാണുള്ളത്. യോഗ്യത: ഏഴാം ക്ലാസുവരെ പഠിച്ചിരിക്കണം. തിരുവിതാംകൂര്‍, കൊച്ചി, മദ്രാസ് ജനറല്‍ റൂള്‍സ് അംഗീകരിച്ച ബോട്ട് ഡ്രൈവേഴ്സ് കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റോ തത്തുല്യമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റോ നേടിയിരിക്കണം. പുറംകടലില്‍ ബോട്ട് ഡ്രൈവറായി കുറഞ്ഞത് അഞ്ചു വര്‍ഷം പ്രവൃത്തി പരിചയം വേണം. ശാരീരിക യോഗ്യത-  പൊക്കം: 5 അടി 4 ഇഞ്ച്. നെഞ്ചളവ്: 31-32.5 ഇഞ്ച്. കാഴ്ച ശക്തി: ഓരോ കണ്ണിനും പൂര്‍ണ്ണ കാഴ്ചശക്തി ഉണ്ടായിരിക്കണം. വര്‍ണാന്ധത,സ്ക്വിന്റ്, കണ്ണിലെ മറ്റു പ്രശ്നങ്ങള്‍, കണ്‍പോളകളിലെ പ്രശ്നങ്ങള്‍ എന്നിവ പാടില്ല.


ലാസ്കറുടെ രണ്ടു ഒഴിവുകളാണുള്ളത്. യോഗ്യത: ഏഴാം ക്ലാസുവരെ പഠിച്ചിരിക്കണം. കേരള മൈനര്‍ പോര്‍ട്ട്സ് /ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പോര്‍ട്ട്സ് നല്‍കിയിട്ടുള്ള ലാസ്കര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരായിരിക്കണം. ഇതിന് പുറമെ കടലില്‍ ജോലി ചെയ്തുള്ള മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ശാരീരിക യോഗ്യത-  പൊക്കം: 5 അടി 4 ഇഞ്ച്. നെഞ്ചളവ്: നെഞ്ചളവ് 31 ഇഞ്ചും 1.5 ഇഞ്ച് വികാസവും ഉണ്ടായിരിക്കണം.


കാഴ്ച ശക്തി: ഓരോ കണ്ണിനും പൂര്‍ണ്ണ കാഴ്ചശക്തി ഉണ്ടായിരിക്കണം. വര്‍ണാന്ധത,സ്ക്വിന്റ്, കണ്ണിലെ മറ്റു പ്രശ്നങ്ങള്‍, കണ്‍പോളകളിലെ പ്രശ്നങ്ങള്‍ എന്നിവ പാടില്ല. നിശ്ചിത യോഗ്യതയുള്ള, തീരദേശ പൊലീസ് സ്റ്റേഷനുകളില്‍ ജോലി നോക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് (ആധാര്‍, ഇലക്‍ഷന്‍ ഐ.ഡി. കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് ഇവയില്‍ ഏതെങ്കിലും ഒന്ന്)  രണ്ടു ഫോട്ടോ, വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, കണ്ണിന്റെ കാഴ്ച പരിശോധിച്ച സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മാര്‍ച്ച് 12 ന് രാവിലെ ഏഴു മണിക്ക് പൊന്നാനി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാവണം.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration