കെ.എസ്.ഇ.ബി കുന്ദമംഗലം ഓഫീസ് മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു
കെഎസ്ഇബിയുടെ കുന്ദമംഗലം സെക്ഷൻ ഓഫീസും സബ് ഡിവിഷൻ ഓഫീസും മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു. കുന്ദമംഗലം മിനി സിവിൽ സ്റ്റേഷൻറെ രണ്ടാം നിലയിൽ അനുവദിച്ച സ്ഥലത്ത് പുതിയ ഓഫീസിൻറെ ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. കെഎസ്ഇബി എക്സി. എഞ്ചിനീയർ എൻഎസ് ബിന്ദു അദ്ധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽക്കുന്നുമ്മൽ, ബ്ലോക്ക് മെമ്പർ ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷൈജ വളപ്പിൽ, ബൈജു ചോയിമഠത്തിൽ, പി കൗലത്ത്, നജീബ് പാലക്കൽ, ഷമീറ അരീപ്പുറം, അസി. എഞ്ചിനീയർ ടി അജിത്, ഒ വേലായുധൻ എന്നിവർ സംസാരിച്ചു. കെഎസ്ഇബി അസി. എക്സി. എഞ്ചിനീയർ പ്രസാദ് കുട്ടൻ സ്വാഗതവും അസി. എഞ്ചിനീയർ കെ.ടി അജ്മൽ നന്ദിയും പറഞ്ഞു.