Wednesday, May 15, 2024
 
 
⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
News

കട്ടപ്പന ഗവ.കോളേജിൽ റൂസ പദ്ധതികൾ മന്ത്രി ആർ. ബിന്ദു ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു

23 February 2024 12:50 PM

ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്രപരിവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ആര്‍ ബിന്ദു


ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്രപരിവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതിവകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു പറഞ്ഞു. റൂസ ധനസഹായത്തോടെ കട്ടപ്പന ഗവ. കോളേജിലടക്കം സംസ്ഥാനത്തെ 28 കോളേജുകളില്‍ നടത്തിയ അടിസ്ഥാനസൗകര്യവികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനസൗകര്യം, അക്കാദമിക ഗുണമേന്മ എന്നിവയില്‍ വലിയ പരിവര്‍ത്തനം വരുത്തുക എന്നതാണ് സര്‍ക്കാരിന്റെ ദൃഢനിശ്ചയം.


\"\"


നവകേരള സൃഷ്ടിയുടെ ഭാഗമായി കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. വൈജ്ഞാനിക സമൂഹസൃഷ്ടിയില്‍ മുന്നില്‍ നടക്കേണ്ടവരാണ് ഉന്നതവിദ്യാഭ്യാസമേഖല എന്നതുകൊണ്ടുതന്നെ ഈ മേഖലക്ക് ബജറ്റില്‍ വലിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 6000 കോടി രൂപയാണ് കേരളം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വിന്യസിച്ചിട്ടുള്ളത്. 1500 കോടിയോളം രൂപ ചെലവഴിച്ചുകൊണ്ടുള്ള അടിസ്ഥാനസൗകര്യവികസന പ്രവര്‍ത്തനങ്ങളാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ കിഫ്ബി, റൂസ, സംസ്ഥാനപ്ലാന്‍ ഫണ്ട് വിഹിതം എന്നിവ ഉപയോഗിച്ച് നടത്തിയതെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ 116 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 568 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് റൂസയുടെ ഭാഗമായി ഏറ്റെടുത്തത്. ഇതില്‍ 35കോടി ഉപയോഗിച്ച് 28 കോളേജുകളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് ഓണ്‍ലൈനായി മന്ത്രി ഉദ്ഘാടനം ചെയ്തത്. 15 അക്കാദമിക് ബ്ലോക്കുകള്‍, 61 ക്ലാസ് റൂമുകള്‍, മൂന്ന് ഓഡിറ്റോറിയങ്ങള്‍, രണ്ട് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകള്‍, ഒരു ഭക്ഷണശാല, ഒരു പരീക്ഷാകേന്ദ്രം, കമ്പ്യൂട്ടര്‍ ലാബുകള്‍, ഡിജിറ്റല്‍ ലൈബ്രറികള്‍, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്സുകള്‍ എന്നിങ്ങനെ വ്യത്യസ്തമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കാമ്പസുകളില്‍ പൂര്‍ത്തീകരിച്ചത്. റൂസ പദ്ധതിപ്രകാരം ഒരു കോടി രൂപ മുടക്കി കട്ടപ്പന ഗവ. കോളേജില്‍ അക്കാദമിക് ബ്ലോക്ക്, വിമന്‍ അമിനിറ്റി സെന്റര്‍, വനിതകള്‍ക്കുള്ള തൊഴില്‍ നൈപുണ്യ കേന്ദ്രം എന്നിവയാണ് നിര്‍മിച്ചത്.


\"\"


കട്ടപ്പന ഗവ. കോളേജ് ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച പ്രാദേശിക ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ വളരെ ശ്രദ്ധേയമാകുന്ന ഘട്ടമാണിതെന്ന് മന്ത്രി പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസമേഖലയില്‍ രാജ്യത്ത് തന്നെ ഒന്നാമതെത്തിയവരാണ് നാം.


\"\"


സ്‌കൂളില്‍ പോകാന്‍ കഴിയാത്ത ഒരു കുട്ടി പോലും ഇന്ന് സംസ്ഥാനത്തില്ല. ഉന്നതവിദ്യാഭ്യാസരംഗത്തെ നമ്മുടെ സര്‍വകലാശാലകളും കോളേജുകളും മികവിന്റെ കേന്ദ്രങ്ങളായി മാറണമെന്നും മന്ത്രി പറഞ്ഞു. കട്ടപ്പന ഗവ കോളേജില്‍ ഒരുക്കിയ 70 കിലോവാട്ട് സോളാര്‍ പ്ലാന്റ് ഒരു പക്ഷേ സംസ്ഥാനത്തെ ഗവ. കോളേജുകളില്‍ ആദ്യത്തേതാവുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


\"\"

ചടങ്ങില്‍ 62 ലക്ഷം രൂപ ചിലവില്‍ അനര്‍ട്ട് കോളേജില്‍ നിര്‍മ്മിച്ച സോളാര്‍ പവര്‍ പ്ലാന്റിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. സൗരോര്‍ജ പ്ലാന്റില്‍ ഉത്പ്പാദിപ്പിക്കുന്ന വൈദുതി കോളേജിന്റെ ഉപയോഗത്തിന് ശേഷം കെ.എസ്.ഇ.ബി. ഗ്രിഡിലേക്കു നല്‍കും. 300 യൂണിറ്റ് വൈദുതി ഒരു ദിവസം ഉല്പാദിപ്പിക്കാനാവും. ഇതുകൂടാതെ വൈദുതി തടസ്സം കോളേജിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ കോളേജ് കെട്ടിടത്തില്‍ 10 കിലോവാട്ട് ഓഫ് ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റും ലൈബ്രറി കെട്ടിടത്തില്‍ മൂന്ന് കിലോവാട്ട് ഓഫ്ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റും ഉടന്‍ സ്ഥാപിക്കും.


എല്‍ ആകൃതിയില്‍ 4700 ചതുരശ്ര അടി വലിപ്പത്തില്‍ നിര്‍മിച്ച റൂസ അക്കാദമിക് ബ്ലോക്കില്‍ രണ്ട് ക്ലാസ് മുറികളും രണ്ട് ലൈബ്രറിയും ഓഫീസും ശൗചാലയങ്ങളുമുണ്ട്. 40 ലക്ഷം രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങളും കോളേജില്‍ നിര്‍മിതിയുടെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ നിര്‍മ്മിതി എക്സിക്യൂട്ടീവ് സെക്രട്ടറി ബിജു. എസ് നിര്‍മ്മാണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കണ്ണന്‍. വി, പി.ടി.എ.വൈസ് പ്രസിഡന്റ്. കെ .സി ബിജു, യൂണിയന്‍ ചെയര്‍മാന്‍ അമല്‍ ഷിബു, റൂസാ കോര്‍ഡിനേറ്റര്‍ ഡോ. സിമി സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.


 


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration