Wednesday, May 15, 2024
 
 
⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
News

ജനപങ്കാളിത്തത്തോടെ ജലസുരക്ഷാ പ്രവർത്തനങ്ങൾക്ക് തുടക്കം

13 February 2024 11:45 PM


  • ജലബജറ്റിൽ നിന്നും ജലസുരക്ഷയിലേക്ക്

  • തെക്കൻ മേഖല ശിൽപശാല തിരുവനന്തപുരത്ത് സംഘടിപ്പിച്ചു


ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജലബജറ്റ് തയ്യാറാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിൽ രണ്ടാംഘട്ടമായി ജലസുരക്ഷാ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതു സംബന്ധിച്ച് ഇന്ന് തിരുവനന്തപുരത്ത് നടന്ന ‘ജലബജറ്റിൽ നിന്നും ജലസുരക്ഷയിലേക്ക്’ ശിൽപശാലയിൽ പ്രായോഗിക തലത്തിൽ നടപ്പാക്കേണ്ട തുടർ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ഓരോ സ്ഥലത്തേയും ജലസംരക്ഷണ പ്രവർത്തനങ്ങളിൽ പ്രദേശവാസികളുടെ അഭിപ്രായം നിർണായകമാണെന്നും അതിനാൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കി ജലസുരക്ഷാ പ്രവർത്തനങ്ങൾ നിർവഹിക്കുമെന്നും ശിൽപശാലയ്ക്ക് നേതൃത്വം നൽകി സംസാരിച്ച നവകേരളം കർമപദ്ധതി കോർഡിനേറ്ററും ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സണുമായ ഡോ. ടി.എൻ. സീമ പറഞ്ഞു.


\"\"


ശാസ്ത്രീയ ജലസുരക്ഷാ പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ട സാങ്കേതിക സഹായവും വിദഗ്ധ നിർദ്ദേശങ്ങളും ഹരിതകേരളം മിഷന്റെ ഏകോപനത്തിലൂടെ ജല അതോറിറ്റി, ജലവിഭവ വകുപ്പ്, മറ്റു മിഷനുകൾ, ഏജൻസികൾ എന്നിവിടങ്ങളിൽ നിന്നും ലഭ്യമാക്കും. മുൻഗണന നിശ്ചയിച്ചും സാമൂഹികവും പാരിസ്ഥിതികവുമായ ഘടകങ്ങളെ സാങ്കേതികമായി അപഗ്രഥിച്ചുമായിരിക്കണം ഓരോ പ്രദേശത്തും ജല സംരക്ഷണത്തിനും ജലസുരക്ഷയ്ക്കുമായ പദ്ധതി പ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന് ശിൽപശാലയിൽ പങ്കെടുത്തു സംസാരിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഡയറക്ടർ എ. നിസാമുദ്ദീൻ അഭിപ്രായപ്പെട്ടു.


സി.ഡബ്‌ള്യു.ആർ.ഡി.എമ്മിൽ നിന്നും ശാസ്ത്രജ്ഞരായ സി.എം. സുശാന്ത് (റിട്ട.), ഡോ. ബി. വിവേക്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രോഗ്രാം ഓഫീസർ പി. ബാലചന്ദ്രൻ, ഹരിതകേരളം മിഷൻ അസി. കോർഡിനേറ്റർമാരായ എബ്രഹാം കോശി, ടി. പി. സുധാകരൻ, ഇറിഗേഷൻ പ്ലാനിംഗ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സുശീല ആർ. എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ശിൽപശാലയിൽ സംസാരിച്ചു.


പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ആഡിറ്റോറിയത്തിൽ നടന്ന ശിൽപശാലയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ജലബജറ്റ് തയ്യാറാക്കിയ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, ഹരിതകേരളം മിഷൻ, ജലസേചന വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി എന്നിവയിലെ സംസ്ഥാന – ജില്ലാ ചുമതലക്കാർ തുടങ്ങിയവർ പങ്കെടുത്തു.


നീരുറവ് നീർത്തട വികസന പദ്ധതി പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ജലബജറ്റിൽ നിന്നും ജല സുരക്ഷയിലേക്ക് കാമ്പയിൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. തൊഴിലുറപ്പ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര നീർത്തട വികസന പദ്ധതിയാണ് നീരുറവ്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് നീരുറവ് പദ്ധതി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വ്യാപിപ്പിക്കുന്നത്. ഫെബ്രുവരി 16 ന് കോഴിക്കോട് ഡി.പി.സി. ഹാളിൽ സംഘടിപ്പിക്കുന്ന രണ്ടാം മേഖലാ ശില്പശാലയിൽ തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവർ പങ്കെടുക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration