Wednesday, May 15, 2024
 
 
⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
News

വോട്ടുവണ്ടി ഫ്ലാ​ഗ് ഓഫ് ചെയ്തു

23 January 2024 11:26 AM

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വോട്ടിംഗ് മെഷീന്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന വോട്ടുവണ്ടി എല്ലാ വിഭാഗം ജനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. വാഴത്തോപ്പ് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വോട്ടുവണ്ടിയുടെ ജില്ലാതല ഫ്ലാ​ഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരില്‍ വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനങ്ങളും സമ്മതിദായകരില്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് വോട്ട് വണ്ടിയുടെ ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു.


\"\"


ജില്ലാ കളക്ടറോടൊപ്പം സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബലൂണുകള്‍ പറത്തി. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇ വി എം അല്ലെങ്കില്‍ വി വി പാറ്റ് മെഷീനുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യുന്നത് എങ്ങനെയെന്ന് മനസിലാക്കുന്നതിനാണ് വോട്ടുവണ്ടി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെ പോളിങ് ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്. വോട്ടുവണ്ടി ഇന്ന്  ഇടുക്കി താലൂക്കിലെ പഴയരിക്കണ്ടം, കഞ്ഞിക്കുഴി, നങ്കി സിറ്റി, വെണ്മണി എന്നിവടങ്ങളില്‍ പര്യടനം നടത്തും.


\"\"

ഇതോടൊപ്പം സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2024 ന്റെ ഭാഗമായുള്ള അന്തിമ വോട്ടര്‍ പട്ടികയുടെ പ്രസിദ്ധീകരണം ജില്ലാ കളക്ടര്‍ ഇടുക്കി ജില്ലയിലെ 18, 86 നമ്പര്‍ ബൂത്തുകളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കി നിര്‍വഹിച്ചു.


\"\"


പരിപാടിയില്‍ സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ലത വി.ആര്‍, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ മനോജ് ആര്‍, ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജോളി ജോസഫ്, സ്വീപ്പ് ജില്ലാ നോഡല്‍ ഓഫീസര്‍ ഷാജുമോന്‍ എം.ജെ, ഇടുക്കി തഹസില്‍ദാര്‍ ഡിക്സി ഫ്രാന്‍സിസ്, എല്‍.ആര്‍ തഹസില്‍ദാര്‍ മിനി കെ. ജോണ്‍, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിലെ ജീവനക്കാര്‍, താലൂക്ക് ഓഫീസിലെ ജീവനക്കാര്‍, സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പൊതു ജനങ്ങള്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration