Wednesday, May 15, 2024
 
 
⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം
News

അനർഹർ കൈവശംവച്ചിരിക്കുന്ന മുൻഗണനാ റേഷൻ കാർഡുകൾ തിരിച്ചെടുക്കാൻ കർശന നടപടി: മന്ത്രി ജി.ആർ. അനിൽ

18 January 2024 08:25 PM

അനർഹമായി കൈവശംവച്ചിരിക്കുന്ന മുൻഗണനാ റേഷൻ കാർഡുകൾ തിരിച്ചെടുത്ത് അർഹരായവർക്കു നൽകുന്നതിനുള്ള കർശന നടപടി സ്വീകരിക്കുമെന്നു ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസിൽ ലഭിച്ച അപേക്ഷകളും പരിഗണിച്ചു പുതുതായി 45127 പേർക്കു മുൻഗണനാ റേഷൻ കാർഡ് നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.


 \"\"


ഈ സർക്കാർ ചുമതലയേറ്റ ശേഷം ഇതുവരെ 3,67,786 കുടുംബങ്ങൾക്കു മുൻഗണനാ കാർഡ് നൽകിയതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ വിതരണം ചെയ്യുന്ന 45127 കാർഡുകൾ കൂടി ചേരുമ്പോൾ 4,12,913 കുടുംബങ്ങൾക്കു മുൻഗണനാ കാർഡ് ലഭ്യമാകും. റേഷൻ സാധനങ്ങൾ വാങ്ങാൻ മാത്രമല്ല, ചികിത്സാ സൗജന്യം ഉറപ്പാക്കാനും മുൻഗണനാ കാർഡിലൂടെ കഴിയും. അർഹതയുള്ള പല കുടുംബങ്ങൾക്കും പല കാരണങ്ങൾകൊണ്ടും മുൻഗണനാ റേഷൻ കാർഡ് അപേക്ഷ നൽകി വാങ്ങാൻ കഴിയാത്ത സാഹചര്യമുണ്ട്. അനർഹമായി മുൻഗണനാ കാർഡ് കൈവശംവച്ചിരിക്കുന്നവർ എല്ലാവരും കാർഡ് ഉപേക്ഷിച്ചിട്ടില്ലെന്നും ഉറപ്പുണ്ട്. ഇനിയും അനർഹരുടെ കൈകളിലിരിക്കുന്ന റേഷൻ കാർഡ് കർശന നടപടികളിലൂടെ തിരിച്ചെടുത്ത് അർഹരായവർക്കു നൽകും. ഇതിനായുള്ള ‘ഓപ്പറേഷൻ യെല്ലോ’ പദ്ധതി കർശനമായി നടപ്പാക്കും. അനർഹമായി ആരെങ്കിലും മുൻഗണനാ റേഷൻ കാർഡ് കൈവശംവച്ചിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ സിവിൽ സപ്ലൈസ് വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.


കേന്ദ്ര മാനദണ്ഡപ്രകാരം സംസ്ഥാനത്തെ 43 ശതമാനം പേർക്കു മാത്രമേ മുൻഗണനാ കാർഡിന് അർഹതയുള്ളൂ. അതു പൂർണമായി നൽകിക്കഴിഞ്ഞ ഘട്ടമായതുകൊണ്ട് ഒരാളിൽനിന്ന് ഒഴിവാക്കിയാലേ മറ്റൊരാൾക്കു നൽകാൻ കഴിയൂ. കൃത്യമായ മാനദണ്ഡങ്ങളിലൂടെയാണു സംസ്ഥാന സർക്കാർ ഇതു നൽകുന്നത്. മുൻഗണനാ കാർഡിന് അപേക്ഷിക്കാൻ ഒക്ടോബർ 10 മുതൽ 30 വരെ അവസരം നൽകിയിരുന്നു. 77470 അപേക്ഷകൾ ലഭിച്ചു.


\"\"


നവകേരള സദസിൽ സിവിൽ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ടു ലഭിച്ച 19485 അപേക്ഷകളിൽ 12302 എണ്ണം റേഷൻ കാർഡ് തരംമാറ്റാനുള്ളതായിരുന്നു. ഇവയെല്ലാം പരിശോധിച്ചാണ് മാർക്കിന്റെ അടിസ്ഥാനത്തിൽ അർഹരായവരിൽ 45127 പേർക്ക് ഒഴിവുകളുടെ അടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ കാർഡ് തരംമാറ്റി നൽകുന്നത്. ഇതിൽ 590 പേർ നവകേരള സദസിൽ അപേക്ഷ നൽകിയവരാണ്. ബാക്കിയുള്ള അപേക്ഷകളിൽ ജനുവരി 31 ഓടെ പരിശോധന പൂർത്തിയാക്കി ഫെബ്രുവരി അഞ്ചിനു മുൻപു കാർഡുകൾ വിതരണം ചെയ്യും. നവകേരള സദസിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പുമായി ബന്ധപ്പെട്ടു ലഭിച്ച അപേക്ഷകൾ പരിശോധിച്ചു സമയബന്ധിതമായി പരിഹാരം കാണുന്നതിനു നടപടി സ്വീകരിച്ചുവരികയാണ്. മറിച്ചുള്ള ആരോപണങ്ങൾ നിരർഥകമാണെന്നു സർക്കാർ പ്രവൃത്തികളിലൂടെ തെളിയിക്കുകയാണെന്നും മന്ത്രി പറഞ്ഞു.


\"\"


 അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാജു, കൗൺസിലർ പാളയം രാജൻ, ഡെപ്യൂട്ടി റേഷനിങ് കൺട്രോളർ ജ്യോതികൃഷ്ണ, തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫിസർ ഇൻ ചാർജ് ബീന ഭദ്രൻ തുടങ്ങിയവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration