Wednesday, May 15, 2024
 
 
⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം
News

അയ്യങ്കാളി ഹാൾ റോഡ് മാനവീയം മോഡലിൽ വികസിപ്പിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

17 January 2024 11:15 PM

അയ്യങ്കാളി ഹാൾ – ഫ്ളൈ  ഓവർ റോഡിൽ മാനവീയം റോഡ്  മാതൃകയിൽ നവീന പദ്ധതി കൂടി നടപ്പാക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പുതുതായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പ്രവൃത്തികള്‍  നാല് സോണുകളായി തിരിച്ച്   നൈറ്റ് ലൈഫിന് ഉതകുന്ന രീതിയില്‍ വികസിപ്പിക്കും എന്നും മന്ത്രി പറഞ്ഞു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി KRFB നടത്തുന്ന റോഡ് നിർമ്മാണ പ്രവൃത്തികൾ നേരിട്ട് വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു മന്ത്രി.


യൂണിവേഴ്സിറ്റി  കോളേജ് ഭാഗം ഒന്നും രണ്ടും സോൺ  ആയും അയ്യങ്കാളി ഹാളിന്റെ ഭാഗം സോണ്‍ 3, 4 ആയും വികസിപ്പിക്കാൻ ആണ് പദ്ധതി. സോണ്‍ 1-ല്‍ കോബിള്‍ സ്റ്റോണ്‍/ആന്റി സ്കിഡ് റ്റൈല്‍സ് സ്ഥാപിക്കല്‍, പ്ലാന്റര്‍ ബോക്സ്, ഇ.വി ചാര്‍ജ്ജിംഗ് സെൻ്റർ, സ്മാര്‍ട്ട് പാര്‍ക്കലറ്റ്, സ്മാര്‍ട്ട് വെന്‍ഡിംഗ് സ്റ്റേഷനുകള്‍ എന്നീ പ്രവർത്തികൾ  ഉണ്ടാകും.


\"\"


സോണ്‍-2 ല്‍ കോബിള്‍ സ്റ്റോണ്‍/ആന്റി സ്കിഡ് റ്റൈല്‍സ് സ്ഥാപിക്കല്‍, മരങ്ങള്‍ക്ക് ചുറ്റും ഇരിക്കാനുള്ള സൗകര്യം,പ്ലാന്റര്‍ ബോക്സ്, ഇരിപ്പിടങ്ങള്‍,വീല്‍ചെയര്‍ സൗകര്യം , സ്മാര്‍ട്ട് ബസ് ഷെല്‍ട്ടര്‍,

ബൈസിക്കിള്‍ പോയിന്റ്,സ്മാര്‍ട്ട് ടോയിലറ്റുകള്‍,എല്‍ ഇ ഡി ഇന്ററാക്ടീവ് ഫ്ലോര്‍,ബൊള്ളാര്‍ഡ് ലൈറ്റ്സ് എന്നിവ സ്ഥാപിക്കാൻ ആണ് പദ്ധതി.


സോണ്‍-3ല്‍ കോബിള്‍ സ്റ്റോണ്‍/ആന്റി സ്കിഡ് റ്റൈല്‍സ് സ്ഥാപിക്കൽ,മരങ്ങള്‍ക്ക് ചുറ്റും ഇരിക്കാനുള്ള സൗകര്യം,പ്ലാന്റര്‍ ബോക്സ്,ഇരിപ്പിടങ്ങള്‍,വീല്‍ചെയര്‍ സൗകര്യം, മോഷന്‍ സെന്‍സിംഗ് ടൈല്‍സ്,

പര്‍ഗോള,കോയി ഫിഷ് ഡ്രെയിന്‍,ഗ്യാലറി സീറ്റിംഗ്,പോസ്റ്റ് ടോപ്പ് ലാമ്പ്,ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.


\"\"


സോണ്‍ നാലിൽ ആന്റി സ്കിഡ് ടൈല്‍സ്,പ്ലാന്റര്‍ ബോക്സ്,ഇരിപ്പിടങ്ങള്‍,പോസ്റ്റ് ടോപ്പ് ലാമ്പ്,ട്രാഫിക് ഐലന്റ് ,ലാന്റ് സ്കേപ്പിംഗ്  എന്നിവയും സജ്ജമാക്കും. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നടക്കുന്ന നവീകരണ പ്രവൃത്തി വിലയിരുത്തി.നിലവിൽ ഈ റോഡിൽ ഓട നിര്‍മ്മാണം, അണ്ടര്‍ഗ്രൗണ്ട് പവര്‍ ഡെക്ടുകള്‍ സ്ഥാപിക്കല്‍,ഇന്‍സ്പെക്ഷന്‍ ചേമ്പറുകളുടെ നിര്‍മ്മാണം, കൂടിവെള്ള പൈപ്പുകള്‍ ഡെക്ടുകളില്‍ (അണ്ടര്‍ഗ്രൗണ്ട്) സ്ഥാപിക്കുക, ആര്‍ സി ഡെക്ടുകളുടെ നിര്‍മ്മാണം, 10.5 മീറ്റര്‍ വീതിയില്‍  DBM,BC ഉപയോഗിച്ച് റോഡ്  സര്‍ഫസിംഗ് എന്നീ പ്രവൃത്തികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.മാര്‍ച്ച് 1 ന് മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കാനാണ്  നിലവില്‍ തീരുമാനിച്ചിട്ടുള്ളത്  എന്നും മന്ത്രി പറഞ്ഞു. അതിന് ശേഷമാകും മാനവീയം മോഡൽ വികസന പദ്ധതികൾ നടപ്പാക്കുക.



സ്മാർട്ട് സിറ്റി പദ്ധതി:13 റോഡുകൾ ഗതാഗത യോഗ്യമാക്കി



സ്മാർട്ട് സിറ്റി പദ്ധതിയിൽ krfb വികസിപ്പിക്കുന്ന തലസ്ഥാനത്തെ 13 റോഡുകൾ ഗതാഗത യോഗ്യമാക്കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉപരിതല നവീകരണം നടത്തുന്ന 28 റോഡുകളില്‍ 13 റോഡുകളിലെ BC പ്രവൃത്തി പൂര്‍ത്തിയാക്കി.


ഗണപതി കോവില്‍ റോഡ്, എസ്എംഎസ്എ ഇൻസ്റ്റിറ്റ്യൂട്ട് – ഗവ. പ്രസ്സ് റോഡ്, പബ്ലിക് ലൈബ്രറി- നന്ദാവനം റോഡ്, മാഞ്ഞാലിക്കുളം , പുന്നേന്‍ റോഡ് , കരുണാകരന്‍ സപ്തതി റോഡ്, ആനി മസ്ക്രീന്‍-ബേക്കറി  ജംഗ് റോഡ്,പുളിമൂട് – റസിഡന്‍സി റോഡ്,ഹൗസിംഗ് ബോര്‍ഡ്  ജംഗ് – മോഡല്‍ സ്ക്കൂള്‍ ജംഗ്, മോഡല്‍ സ്ക്കൂള്‍ ജംഗ് – മേട്ടുക്കട ജംഗ് , ആയുര്‍വ്വേദ കോളേജ് – ഓൾഡ് ജി.പി.ഒ , സെന്‍ട്രല്‍ തീയ്യേറ്റര്‍ റോഡ്, കൃപ തീയറ്റർ  – അജന്ത തീയറ്റർ റോഡ്  തുടങ്ങിയവയില്‍ BC പ്രവൃത്തി പൂര്‍ത്തിയായി.


\"\"


 12  സ്മാര്‍ട്ട് റോഡുകളില്‍ 2 റോഡുകള്‍, മാനവീയവും കലാഭവൻ മണി റോഡും നേരത്തെ പൂര്‍ണ്ണമായും ഗതാഗതയോഗ്യമാക്കി.  മറ്റ് 10 റോഡുകള്‍  മാര്‍ച്ച് മാസം 31 ന് മുമ്പ് ഗതാഗതയോഗ്യമാക്കാനാണ് തീരുമാനിച്ചത് എന്ന് മന്ത്രി പറഞ്ഞു. ആൻ്റണി രാജു എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, കെ ആർ എഫ് ബി സിഇഒ അശോക് കുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.




Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration