Wednesday, May 15, 2024
 
 
⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം
News

പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും: മുഖ്യമന്ത്രി

27 December 2023 10:45 PM

പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് സംസ്ഥാന ഗവൺമെന്റ്കേരള പബ്ലിക്ക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡിന് രൂപം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബോർഡിന്റെയും പുതിയ ഓഫീസ് മന്ദിരത്തിന്റെയും ഉദ്ഘാടനം വെള്ളിയമ്പലത്തെ ബോർഡ് ആസ്ഥാനത്ത്നിർവഹിച്ച്  സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് സുതാര്യമായ നടപടികളിലൂടെ കാര്യക്ഷമതയും നൈപുണ്യവുമുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപികരിച്ച സ്വയംഭരണ സ്ഥാപനമാണ് കെ.പി.ഇ.എസ്.ആർ.ബി.വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ റിക്രൂട്ട്‌മെന്റാണ് ആദ്യഘട്ടത്തിൽ ബോർഡിന്റെ പരിധിയിൽ വരുന്നത്.എന്നാൽ മറ്റ് വകുപ്പുകൾക്ക് കീഴിലുള്ളപൊതുമേഖല സ്ഥാപനങ്ങൾക്കും റിക്രൂട്ട്‌മെന്റ് സാധ്യതകൾ ഉപയോഗപ്പെടുത്താവുന്നതാണ്.പ്രൊഫഷണലിസത്തിലൂടെ മികച്ച വരുമാനവും ലാഭവും നേടിയെടുക്കാൻ പൊതുമേഖല സ്ഥാപനങ്ങളെ സഹായിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.വികസനത്തിൽ വ്യവസായ മേഖലയ്ക്ക് പ്രധാന പങ്കാണുള്ളത്.സ്വകാര്യമേഖല മാത്രമാണ് വ്യവസായ മേഖലയെന്ന് കരുതരുതെന്നും പൊതുമേഖലയ്ക്കും വ്യവസായ മേഖലയിൽ സുപ്രധാന പങ്കാണ് വഹിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.


രാജ്യത്ത് നിയമന രീതിയിലും എണ്ണത്തിലും  പി.എസ്.സി മാതൃകാപരമായ ഇടപെടലാണ് നടത്തുന്നത്.ജനസംഖ്യയിലും വിസ്തൃതിയിലും  മുന്നിലുള്ള സംസ്ഥാനങ്ങളും യു.പി.എസ്.സി യടക്കമുള്ള സ്ഥാപനങ്ങളും കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ തുച്ഛമായ നിയമനങ്ങളാണ് നടത്തുന്നത്.പി.എസ്.സി യുടെ അതേ കാര്യക്ഷമതയോടെ എം.ഡിയടക്കമുള്ളവരെ  നിയമിക്കുന്നത് കെ.പി.ഇ.എസ്.ആർ ബോർഡിലൂടെയായിരിക്കും. എൽ.ഡി.എഫ് പത്രികയിലെ വാഗ്ദാനമാണ് സംസ്ഥാന സർക്കാർ നിറവേറ്റുന്നത്.


\"\"


 നാലാം വ്യവസായ വിപ്ലവത്തിൽ ഉൽപ്പാദനോന്മുഖമായ  സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. നൈപുണ്യം ഉറപ്പു വരുത്തിയും പൂർണമായും സംവരണതത്വം പാലിച്ചുമായിരിക്കും നിയമനങ്ങൾ നടത്തുക.175 പദ്ധതികൾ പൂർത്തിയാക്കുന്നതിലൂടെ 9475 കോടി രൂപയുടെ അധിക നിക്ഷേപം സംസ്ഥാനം പ്രതീക്ഷിക്കുന്നു. നഷ്ടത്തിലായപൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്കെത്തിക്കാനും മൊത്തം ലാഭം148 കോടിയായി ഉയർത്താനും സംസ്ഥാന സർക്കാരിന് കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.തുടർന്ന്  അദ്ദേഹംശിലാഫലകം അനാച്ഛാദനം ചെയ്തു.


വിഷയ വിദഗ്ദ്ധരെ ഉൾപ്പെടുത്തി കൊണ്ട് നൈപുണ്യ പരിശീലന മടക്കം നൽകുന്ന തരത്തിലാണ് കേരള പബ്ലിക്ക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡിന് രൂപം നൽകിയതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. ഓഡിറ്റ് റിപ്പോർട്ടുകൾ സമയബന്ധിതമായി സമർപ്പിച്ചും മാസ്റ്റർ പ്ലാൻ അനുസരിച്ച് പ്രവർത്തിച്ചുമാണ് പൊതുമേഖല സ്ഥാപനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


\"\"


കെ.പി.ഇ.എസ്.ആർ.ബി ചെയർമാൻ ഡോ.വി ജോയ് സ്വാഗതമാശംസിച്ച ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ മുഖ്യപ്രഭാഷണം നടത്തി. വ്യവസായ വകുപ്പ്പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, കെ.പി.ഇ.എസ്.ആർ.ബി സ്‌പെഷ്യൽ ഓഫീസർ അഞ്ജന എം, വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, ബി.പി.ടി ചെയർമാൻ അജിത് കുമാർ കെ, കെ.പി.ഇ.എസ്.ആർ.ബി മെമ്പർ രാജീവൻ വി, സെക്രട്ടറി രഞ്ജിത്കുമാർ എം.ജി എന്നിവർ സംബന്ധിച്ചു.



Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration