Wednesday, May 15, 2024
 
 
⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
News

വയോജന കേന്ദ്രം അന്തേവാസികള്‍ക്കായി വിനോദ യാത്ര സംഘടിപ്പിച്ച് പോലീസ്

26 December 2023 12:20 PM

ഭിന്നശേഷി വയോജന കേന്ദ്രത്തിലെ അന്തേവാസികള്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ച് ജനമൈത്രി പോലീസ്. ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കൊടുവായൂര്‍ ഭിന്നശേഷി വയോജന കേന്ദ്രത്തിലെ അന്തേവാസികള്‍ക്കായാണ് പുതുനഗരം ജനമൈത്രി പോലീസ് മലമ്പുഴയിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ചത്.


\"\"


വയോജന കേന്ദ്രത്തിലെ 24 അന്തേവാസികളും മേല്‍നോട്ടത്തിനും പരിപാലത്തിനുമായി നഴ്‌സുമാരും ആയമാരും ഉള്‍പ്പെടെ ഒന്‍പത് ജീവനക്കാരുമാണ് യാത്രയില്‍ പങ്കെടുത്തത്. പോലീസ് ബസിലായിരുന്നു യാത്ര. പ്രഭാതഭക്ഷണത്തിനുശേഷം രാവിലെ ഏഴരയോടെയാണ് യാത്ര തുടങ്ങിയത്. ഉച്ചക്കുള്ള ഭക്ഷണമെല്ലാം ജനമൈത്രി പോലീസിന്റെ വകയായിരുന്നു.മലമ്പുഴ ഡാം, ഉദ്യാനം, പരിസരപ്രദേശങ്ങള്‍ തുടങ്ങിയവയെല്ലാം സംഘം സന്ദര്‍ശിച്ചു. അന്തേവാസികളുടെ ഏറെനാളത്തെ ആഗ്രഹമായിരുന്നു ഇത്തരമൊരു യാത്ര എന്ന് അധികൃതര്‍ പറയുന്നു. പോലീസിന്റെ ഭാഗത്തുനിന്നും അനുകൂല മറുപടി ലഭിച്ചതോടെയാണ് അവരുടെ ആഗ്രഹം സഫലമായത്.


ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്യാനത്തിലെത്തി വിനോദയാത്രാ സംഘത്തോടൊപ്പം ക്രിസ്മസ് കേക്ക് മുറിച്ച് ആഘോഷത്തില്‍ പങ്കുചേര്‍ന്നു. എല്ലാവര്‍ക്കും ക്രിസ്മസ്-പുതുവത്സരാശംസകളും നേര്‍ന്നു. കല്ലടിക്കോട്ടുള്ള ആകാശപറവകളിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികളും പങ്കെടുത്തു. വിനോദയാത്രയുടെ ഭാഗമായി മലമ്പുഴ ഉദ്യാനത്തില്‍ വയോജനങ്ങളുടെ കലാപരിപാടികളും നടന്നു. അറുപതിനു മുകളില്‍ പ്രായമുള്ള, ബന്ധുക്കള്‍ ഉപേക്ഷിച്ചവരും വിവിധ കാരണങ്ങളാല്‍ വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്തവരുമാണ് വയോജന കേന്ദ്രത്തിലെ അന്തേവാസികള്‍.


അന്തേവാസികള്‍ക്കൊപ്പം വയോജന കേന്ദ്രം സൂപ്രണ്ട് കെ.വി ബിന്ദു, ഡോ. നസ്റിന്‍, നേഴ്സ് വി. ഷീന, സി. ശശികല, ഇ. മധുരമീനാക്ഷി, ആയമാരായ കെ.കെ നസീമ, ബി. രമ, ജനമൈത്രി പോലീസ് സ്റ്റേഷന്‍ സബ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി. അറുമുഖന്‍, എ.എസ്.ഐ ഷീബ ലോബിന്‍, കല്ലടിക്കോട്, ജില്ലാ ഹെഡ്ക്വട്ടേഴ്സ്, പുതുനഗരം, വനിതാ സെല്‍, വിമന്‍ സെല്‍, പട്ടാമ്പി എന്നിവിടങ്ങളിലെ സി.പി.ഒമാരായ പി. സാബു, യു. ഷൈജിത്ത്, എസ്. സന്തോഷ്, കെ. പ്രമീള,  എം. മായ, പി.എസ് ഗായത്രി, കല്ലടിക്കോട്, ടൗണ്‍ നോര്‍ത്ത്, സൗത്ത്, പുതുനഗരം എന്നിവിടങ്ങളിലെ എസ്.സി.പി.ഒമാരായ സി. ഗീത, കെ. സുധീഷ്, എസ്. വിനോദ് കുമാര്‍, എം. മുരളിദാസ്, നര്‍ക്കോട്ടിക് സെല്ലില്‍ നിന്നും നവാസ് ഷെറീഫ് എന്നിവര്‍ വിനോദയാത്രയില്‍ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration