Friday, May 10, 2024
 
 
⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു
News

ഭിന്നശേഷി ഏകീകൃത തിരിച്ചറിയൽ കാർഡ്: ജില്ലയിൽ നിന്നും ഇതു വരെ രജിസ്റ്റർ ചെയ്തത് 65,249 പേർ

16 December 2023 04:15 PM

അർഹരായവരെ കണ്ടെത്തി രജിസ്‌ട്രേഷൻ നടത്താൻ സാമൂഹ്യ സുരക്ഷാ മിഷൻ



ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി) ലഭിക്കുന്നതിനായി മലപ്പുറം ജില്ലയിൽ നിന്നും ഇതു വരെ സ്വാവലംബൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 65,249 പേർ. ഭിന്നശേഷി സൗഹൃദ മലപ്പുറം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഭിന്നശേഷികാർക്കും മെഡിക്കൽ സർട്ടിഫിക്കറ്റും ഏകീകൃത  തിരിച്ചറിയൽ കാർഡും ലഭ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് ജില്ലാ സാമൂഹ്യ സുരക്ഷാ മിഷൻ.


ഭിന്നശേഷിയുള്ളവർക്ക് എളുപ്പത്തിൽ ആനുകൂല്യങ്ങൾ ലഭ്യമാകാൻ  ഉപകരിക്കുന്ന ഏകീകൃത തിരിച്ചറിയൽ കാർഡാണ് യു.ഡി.ഐ.ഡി കാർഡ്. സ്വാവലംബൻ പോർട്ടൽ വഴിയാണ് (www.swavlambancard.gov.in) അപേക്ഷ സമർപ്പിക്കേണ്ടത്. എല്ലാ ജില്ലാ, താലൂക്ക്, ജനറൽ ആശുപത്രികളും മെഡിക്കൽ ബോർഡുകൾ കൂടുന്ന മറ്റു ആശുപത്രികളും മെഡിക്കൽ കോളേജുകളും സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും ഈ പോർട്ടലിൽ കണ്ണികളാണ്. സർക്കാർ ഉത്തരവ് പ്രകാരം നിലവിൽ സ്വവലംബൻ പോർട്ടൽ വഴി മാത്രമേ ഭിന്നശേഷി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് നൽകുവാൻ പാടുള്ളൂ.2015 ലെ ഭിന്നശേഷി സർവ്വേ പ്രകാരം മലപ്പുറം ജില്ലയിൽ 96,447 പേരാണ് ഭിന്നശേഷിക്കാരായി ഉള്ളത്. ഇതിൽ 65 ശതമാനം പേരാണ് (65,249 പേർ) നിലവിൽ ഏകീകൃത കാർഡ് ലഭിക്കുന്നതിനായി സ്വാവലംബൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 7507 പേർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരോ, സർട്ടിഫിക്കറ്റിന്റെ കാലാവധി തീരുകയോ ചെയ്തവരാണ്. രേഖകളുടെ ആധികാരികത ഉറപ്പാക്കാൻ കഴിയാത്തതിനാൽ പോർട്ടലിൽ രജിസ്റ്റർ ചെയ്ത 7582 പേരുടെ അപേക്ഷ നിരസിക്കപ്പെട്ടിട്ടുണ്ട്. മതിയായ രേഖകളില്ലാത്തതിനാൽ 5258 പേരുടെ അപേക്ഷയും വെരിഫിക്കേഷൻ നടത്താൻ സാധിക്കാതെ വെച്ചിരിക്കുകയാണ്. നിലവിൽ സാധുവായ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉള്ളവരും എന്നാൽ യു.ഡി.ഐ.ഡി കാർഡ് ലഭിക്കാത്തവരുമായ എല്ലാവർക്കും കാർഡ് ലഭ്യമാക്കാനുള്ള പ്രക്രിയ ആരോഗ്യ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.


മൊബൈൽ ഫോൺ ഉപയോഗിച്ച് സ്വന്തമായോ അക്ഷയ കേന്ദ്രം വഴിയോ സ്വാവലംബൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.  ഒപ്പ്/വിരലടയാളം, മൊബൈൽ നമ്പർ, ഫോട്ടോ, വിലാസം തെളിയിക്കുന്നതിനുള്ള രേഖ, ആധാർ എന്നിവ ഉണ്ടായിരിക്കണം. നിലവിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുള്ളവർ അപേക്ഷയോടൊപ്പം അതുകൂടി അപ്‌ലോഡ് ചെയ്യണം. ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉള്ളവർ തിരിച്ചറിയൽ കാർഡിന് വേണ്ടിയും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിനും തിരിച്ചറിയൽ കാർഡിനും വേണ്ടിയാണ് അപേക്ഷ സമർപ്പിക്കുന്നത്. സർട്ടിഫിക്കറ്റ് പുതുക്കേണ്ടവർക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ മെഡിക്കൽ ബോർഡ് പരിശോധിച്ച ശേഷം ഭിന്നശേഷിയുടെ തരം അനുസരിച്ച് യു.ഡി.ഐ.ഡി കാർഡും ഡിസബിലിറ്റി സർട്ടിഫിക്കറ്റും നൽകും.


ജില്ലയിൽ നിന്നും അർഹരായ കൂടുതൽ പേരെ സ്വാവലംബൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനായി സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ യു.ഡി.ഐ.ഡി മെഡിക്കൽ ബോർഡ് സർട്ടിഫിക്കേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു വരികയാണ്. ഒരു ആഴ്ചയിൽ രണ്ട് എന്ന തോതിൽ ക്യാമ്പുകൾ സംഘടിപ്പിച്ച്  അർഹരായ എല്ലാവരെയും മൂന്നു മാസത്തിനകം സ്വാവലംബൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കാനുള്ള ശ്രമത്തിലാണ് സാമൂഹ്യ സുരക്ഷാ മിഷൻ.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration