Friday, May 10, 2024
 
 
⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു
News

ഭിന്നശേഷിക്കാര്‍ക്കായി യു.ഡി.ഐ.ഡി കാര്‍ഡ് വിതരണവും രജിസ്ട്രേഷനും

15 December 2023 05:15 PM

യു.ഡി.ഐ.ഡി. കാര്‍ഡ് പല ആനുകൂല്യങ്ങള്‍ക്കും നിര്‍ബന്ധം



സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കും യു.ഡി.ഐ.ഡി (യുണീക് ഡിസബിലിറ്റി ഐ.ഡി കാര്‍ഡ്) കാര്‍ഡ് ലഭ്യമാക്കുന്നതിനായി സാമൂഹ്യ സുരക്ഷാമിഷന്‍, സാമൂഹ്യനീതി വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലയില്‍ കാര്‍ഡ് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ നടന്നുവരുന്നു. 2015 ല്‍ നടന്ന സെന്‍സസ് പ്രകാരം ജില്ലയില്‍ 62,814 ഭിന്നശേഷിക്കാരുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇതില്‍ 37,119 പേരാണ് ഇതുവരെ യു.ഡി.ഐ.ഡി കാര്‍ഡിനായി www.swavlambancard.gov.in ലൂടെ അപേക്ഷ നല്‍കിയിട്ടുള്ളത്.


യു.ഡി.ഐ.ഡി കാര്‍ഡ് പല ആനുകൂല്യങ്ങള്‍ക്കും നിര്‍ബന്ധമാക്കി വരുന്നതിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ അപേക്ഷ നല്‍കിയവര്‍ക്ക് കാര്‍ഡ് നല്‍കുന്നതിനും ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവരെ കണ്ടെത്തി അതത് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിനും ജില്ലയില്‍ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ നടക്കുന്നുണ്ട്. ജില്ലയില്‍ ഭിന്നശേഷി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നേരത്തെ ലഭിച്ച വ്യക്തികള്‍ ഇനിയും യു.ഡി.ഐ.ഡി കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യാനുണ്ട്. ആനുകൂല്യങ്ങള്‍ നഷ്ടമാകാതിരിക്കുന്നതിന് സ്ഥിരം ഭിന്നശേഷിത്വമുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ച വ്യക്തികള്‍ക്കും വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് യു.ഡി.ഐ.ഡി കാര്‍ഡ് ലഭ്യമാക്കാന്‍ ക്യാമ്പയിനില്‍ പങ്കാളികളാകാം.


അട്ടപ്പാടി ബ്ലോക്ക് തല ക്യാമ്പും അദാലത്തും 16ന്



അട്ടപ്പാടി ബ്ലോക്ക്തല ഭിന്നശേഷി നിര്‍ണയ മെഡിക്കല്‍ ക്യാമ്പും ഭിന്നശേഷിക്കാര്‍ക്കുള്ള യു.ഡി.ഐ.ഡി കാര്‍ഡ് അനുബന്ധ അദാലത്തും ഷോളയൂര്‍ പഞ്ചായത്ത് മണ്ഡപം കോട്ടത്തറയില്‍ ഡിസംബര്‍ 16 ന് രാവിലെ ഒന്‍പത് മുതല്‍ നടക്കും. ഫോട്ടോ, ഒപ്പ്/വിരലടയാളം, ആധാര്‍ കാര്‍ഡ്/ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്(ലഭ്യമായവര്‍) എന്നിവ സഹിതമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വിവരങ്ങള്‍ 9387118889, 7034029295, 9847950817, 9072574656, 9645006293, 9895302954 നമ്പറുകളില്‍ ലഭിക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration