Sunday, May 12, 2024
 
 
⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന്
News

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം – “മികവുത്സവം ” സാക്ഷരതാ പരീക്ഷ പൂർത്തിയായി

11 December 2023 04:30 PM




സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കിയ കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതി ” ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം – ” ഉല്ലാസ് ” (Understanding of Lifelong Learning for All Society – ULLAS) സാക്ഷരതാ പരീക്ഷ മികവുത്സവം  ജില്ലയിൽ പൂർത്തിയായി. പാങ്ങ് ജി. എൽ.പി സ്കൂളിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ പഠിതാവ് 105 കാരി കുഞ്ഞിപ്പെണ്ണിന് ചോദ്യപേപ്പർ നൽകി മഞ്ഞളാംകുഴി അലി എം.എൽ.എ മികവുത്സവം ഉദ്ഘാടനം ചെയ്തു.


പഠിതാക്കളായ കുഞ്ഞിപ്പെണ്ണിനെയും കെ.ടി  കദിയക്കുട്ടി യെയും ചടങ്ങിൽ എം. എൽ. എ പൊന്നാട അണിയിച്ച് ആദരിച്ചു. കുറുവ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീറ മോൾ പാലപ്ര അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ സി. അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു.


മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം മുഖ്യ പ്രഭാഷണം നടത്തി.

മങ്കട ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ ടീച്ചർ, ബ്ലോക്ക് മെമ്പർ ഒ. മുഹമ്മദ് കുട്ടി , ജി.എൽ.പി. സ്കൂൾ അദ്ധ്യാപകൻ കെ.ടി  അബ്ദുൽ മജീദ് സാക്ഷരതാ മിഷൻ അസി. കോ ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ , കെ. മൊയ്തീൻ കുട്ടി, എൻ. പി. മുഹമ്മദലി ,വി. ഷൺമുഖൻ, കെ.വി അലി , കെ.ടി സാജിദ എന്നിവർ പ്രസംഗിച്ചു.

നോഡൽ പ്രേരക് കെ. പി ഉമ്മു ഹബീബ നന്ദി പറഞ്ഞു.


ജില്ലയിൽ 8137 നവ സാക്ഷരരാണ് 283 കേന്ദ്രങ്ങളിലായി  ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മികവുത്സവത്തിൽ പങ്കെടുത്തത്. ഇവരിൽ  6640 പേർ സ്ത്രീകളും

1533 പേർ പുരുഷൻമാരുമാണ്. 1936 പേർ പട്ടിക ജാതിക്കാരും  353 പേർ പട്ടിക വർഗക്കാരും ഉൾപ്പെടും. 72 ഗ്രാമ പഞ്ചായത്തുകളിലും

10 നഗര സഭകളിലുമാണ് പദ്ധതി നടപ്പിലാക്കിയത്. 841 സന്നദ്ധ അദ്ധ്യാപകരുടെ സേവനം വഴിയാണ് ക്ലാസുകൾ നടത്തിയത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration