Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

സമൂഹത്തിന്റെ പരിച്ഛേദത്താൽ സമ്പന്നമായി തൃശൂരിലെ ആദ്യപ്രഭാത യോഗം

04 December 2023 02:10 PM

കുന്നംകുളത്തെ കർഷക തൊഴിലാളി എൺപത് വയസ്സുകാരി അമ്മിണിയേടത്തി മുതൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ വരെ സമൂഹത്തിന്റെ നാനാ തുറകളിൽനിന്നുള്ളവർ അഭിപ്രായ നിർദേശങ്ങളും സാന്നിധ്യവും കൊണ്ട് തൃശൂർ ജില്ലയിലെ നവകേരള സദസ്സിന്റെ ആദ്യ പ്രഭാതയോഗം സമ്പന്നമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും മുഴുവൻ മന്ത്രിമാരും പങ്കെടുത്ത് മുളങ്കുന്നത്തുകാവ് കിലയിലാണ് ചേലക്കര, കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട 260ഓളം വ്യക്തികളെ പങ്കെടുപ്പിച്ച് പ്രഭാത യോഗം ചേർന്നത്.


\"\"


ചലച്ചിത്ര നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ, തൊഴിയൂർ മലബാർ സ്വതന്ത്ര സുറിയാനി സഭ അധ്യക്ഷൻ സിറിൽ മാർ ബസേലിയോസ്, പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ, നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ, ചലച്ചിത്ര ഗാനരചയിതാക്കളായ ബി കെ ഹരിനാരായണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി കെ വിജയൻ, ബഥനി എജുക്കേഷനൽ ഇൻസ്റ്റിറ്റിയൂഷൻസ് മാനേജർ ഫാദർ ബെഞ്ചമിൻ, കായികതാരം ഏഷ്യൻ മെഡൽ ജേതാവ് എൻ ബി ഷീന, വ്യവസായ പ്രമുഖൻ ജോയ് ആലുക്ക, സമസ്ത ജില്ലാ പ്രസിഡൻറ് താഴായ മുഹമ്മദ് കുട്ടി മുസ്‌ലിയാർ, എഴുത്തുകാരി മാനസി, കലാമണ്ഡലം കൃഷ്ണകുമാർ, ഫാദർ ബാബു (യാക്കോബായ സഭ), എസ്‌വൈഎസ് സംസ്ഥാന നേതാവ് എം എം ഇബ്രാഹിം, ചലച്ചിത്രസംവിധായകൻ ഒമർ ലുലു തുടങ്ങിയവർ അതിഥികളായി. എംഎൽഎമാരായ മന്ത്രി കെ രാധാകൃഷ്ണൻ, എ സി മൊയ്തീൻ, എൻ കെ അക്ബർ, സേവ്യർ ചിറ്റിലപ്പള്ളി, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, സബ് കലക്ടർ മുഹമ്മദ് ഷെഫീഖ്, മുൻ എം പി പി കെ ബിജു, കേരള ബാങ്ക് വൈസ് പ്രസിഡൻറ് എം കെ കണ്ണൻ, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് തുടങ്ങിവർ സംബന്ധിച്ചു.


സിനിമ നാടക രംഗത്ത് പ്രവർത്തിക്കുന്ന ഗാനരചയിതാക്കളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം വേണമെന്ന് ചലച്ചിത്ര ഗാനരചയിതാവ് ബി കെ ഹരിനാരായണൻ അഭ്യർത്ഥിച്ചു. സാഹിത്യ അക്കാദമി, ചലച്ചിത്ര അക്കാദമി മുഖേന സഹായങ്ങൾ ലഭ്യമാക്കണം. കൂടാതെ കുന്നംകുളം മണ്ഡലത്തിൽ കലാമണ്ഡലത്തിന്റെ സബ് സെന്റർ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. കലാമണ്ഡലത്തിന്റെ ഭാവി വികസന ചർച്ചകളിൽ ഇക്കാര്യം ആലോചിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.


നിശബ്ദതയുടെ ലോകത്ത് നിന്നും തന്നെ മോചിപ്പിച്ച സർക്കാരിനോട് ഗുരുവായൂർ സ്വദേശി നന്ദന നന്ദി പറഞ്ഞു. തനിക്ക് ശ്രവണ സഹായി ലഭ്യമാക്കിയതിനും കുടുംബത്തിന് ബി പി എൽ കാർഡ് അനുവദിച്ചതിനും മുഖ്യമന്ത്രിയോട് നേരിട്ടാണ് നന്ദന നന്ദി അറിയിച്ചത്.


വിദേശ രാജ്യങ്ങളിലേക്ക് വിദ്യാർഥികൾ കൂട്ടത്തോടെ പോകുന്നതിൽ അത്രയധികം വേവലാതിപ്പെടേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് കാലത്തിന്റെ പ്രത്യേകതയാണ്. കേരളത്തിൽ നിന്ന് വൻ തോതിൽ യുവാക്കൾ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത് ചേലക്കര ജ്യോതി എൻജിനീയറിംഗ് കോളജിലെ അക്കാദമിക വിഭാഗം മേധാവി ഫാദർ ജോസ് കണ്ണമ്പുഴയാണ് വിഷയം ഉന്നയിച്ചത്. പഠിക്കുന്ന കാലത്ത് തന്നെ തുടർപഠനം എവിടെ വേണമെന്ന് വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന കാലമാണ്. അതേസമയം മറുവശത്ത് ഉന്നത വിദ്യാഭ്യാസ മേഖല സർക്കാർ ശാക്തീകരിച്ചു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുറത്തു നിന്നുള്ള വിദ്യാർഥികളെ ഇങ്ങോട്ടും ആകർഷിക്കുകയാണ് ലക്ഷ്യം. അതിനായി ഇന്റർനാഷണൽ ഹോസ്റ്റൽ അടക്കമുള്ളവ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


പുന്നയൂർക്കുളത്ത് 1500 കർഷകർ ഏർപ്പെട്ടിരിക്കുന്ന രാമച്ച കൃഷിയുടെ സംരക്ഷണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമായിരുന്നു പുന്നയൂർക്കുളം രാമച്ച കർഷക സംഘം പ്രസിഡന്റ് മോഹനൻ കറുത്തേടത്തിന്റെ ആവശ്യം. രാമച്ചത്തെ ഭൗമ സൂചിക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൃഷി വകുപ്പ് ആവശ്യമായ നടപടികൾ ഇക്കാര്യത്തിൽ എടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration