Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

കേരള വനം വകുപ്പ് കായിക മേളയ്ക്ക് 15ന് തുടക്കമാകും

08 November 2023 08:50 PM

ഇരുപത്തി എട്ടാമത് കേരളം വനം വകുപ്പ് കായിക മേള നവംബർ 15,16,17 തീയതികളിൽ കോട്ടയത്ത് നടക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കായികമേളയുടെ ഔപചാരിക ഉദ്ഘാടനം 16നു രാവിലെ എട്ടിന് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി നിർവ്വഹിക്കും. മാണി സി. കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.പിമാരായ തോമസ് ചാഴിക്കാടൻ, ജോസ് കെ. മാണി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.


പാലാ മുൻസിപ്പൽ സ്റ്റേഡിയം, പാലാ സെന്റ് തോമസ് കോളേജ്, പാലാ അൽഫോൺസ് കോളേജ്, കോട്ടയം സി.എം.എസ് കോളേജ്, റൈഫിൾ ക്ലബ് മുട്ടം, മാന്നാനം കെ. ഇ കോളേജ് എന്നിവിടങ്ങളിലാണ് കായികമേള നടക്കുക.\"\"


കേരള വനം-വന്യജീവി വകുപ്പിന് കീഴിലുള്ള അഞ്ച് സർക്കിളുകൾ, കെ.എഫ്.ഡി.സി.,  കെ.എഫ്.ആർ.ഐ, ബി.എഫ്.ഒ ട്രെയിനീസ് ടീം കെ.ഇ.പി.എ (കെപ്പ) ഉൾപ്പെടെ എട്ട് ടീമുകളാണ് കായികമേളയിൽ മാറ്റുരയ്ക്കുന്നത്.


ആയിരത്തോളം പുരുഷ-വനിതാ കായികതാരങ്ങളുൾപ്പെടെ  1500ലേറെ ഉദ്യോഗസ്ഥർ പങ്കെടുക്കും. അത്‌ലറ്റിക് വിഭാഗത്തിൽ 85ഉം  ഗെയിംസ് വിഭാഗത്തിലെ  147ഉം ഉൾപ്പെടെ 232  ഇനങ്ങളിലാണ് മത്സരങ്ങൾ. ഓരോ ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വിജയികളാകുന്നവർക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വ്യക്തിഗത എവറോളിംഗ് ട്രോഫികളും നൽകും.


വനംകായികമേളയുടെ സമാപന സമ്മേളനം നവംബർ17ന്  വൈകിട്ട് നാലിന് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും. ഈ മേളയിലെ വിവിധയിനങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്നവർ 2024 ജനുവരിയിൽ നടക്കുന്ന ദേശീയ വനം കായികമേളയിൽ കേരളാ വനം-വന്യജീവി വകുപ്പിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാമെന്നും മന്ത്രി പറഞ്ഞു.


കായികമേളയുടെ ലോഗോയുടെയും ഭാഗ്യമുദ്രയുടെയും തീംസോങ്ങിന്റെയും പ്രകാശനവും മന്ത്രി നിർവഹിച്ചു. ‘മംഗള’ എന്ന് പേരായ പെൺ കടുവക്കുട്ടിയാണ് മേളയുടെ ഭാഗ്യമുദ്ര. 2020ൽ പെരിയാർ കടുവ സങ്കേതത്തിലെ മംഗളാദേവി ക്ഷേത്ര പരിസരത്ത് അമ്മക്കടുവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി വനംവകുപ്പ് പരിപാലിച്ചെടുത്ത കടുവക്കുട്ടിയാണ് മംഗള.


‘കാടകം കുളിർന്ന് ഉയർന്ന് കാണണം’ എന്ന് തുടങ്ങുന്നതാണ് വനം കായികമേളയുടെ തീം സോങ്. റിട്ട. ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസറും ഏറ്റുമാനൂർ കാവ്യവേദിയുടെ സ്ഥാപകനുമായ പി. പി നാരായണനാണ് രചന നിർവഹിച്ചത്. വിവേക് ഭൂഷണും മാളവിക പ്രസാദുമാണ് ഗാനം ആലപിച്ചത്.  ഉദയറാം ആണ് സംഗീതം നൽകിയത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration