Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

ഇടമലക്കുടിക്ക് ഇനി 4ജി തിളക്കം

16 October 2023 04:10 PM

കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടുക്കിയിലെ ഇടമലക്കുടിയില്‍ 4ജി കണക്ടിവിറ്റി ലഭ്യമാകുന്നു. പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച 4.31 കോടി രൂപ ഉപയോഗിച്ച് ബി എസ് എൻ എൽ ആണ് സേവനം നൽകുന്നത്. ഒരുക്കങ്ങൾ പൂർത്തിയാക്കിയ സിറ്റിസൺ കണക്ട് ഫോർ 4ജി പദ്ധതി ഉടൻ കമ്മീഷൻ ചെയ്യും. മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ കേബിൾ സ്ഥാപിച്ചാണ് 4ജി സൗകര്യം ഇടമലക്കുടിയിൽ എത്തിക്കുന്നത്.


മൂന്നാറിൽ നിന്ന് രാജമല വരെ 7 കിലോമീറ്റർ, രാജമല മുതൽ പെട്ടിമുടി വരെ 18 കിലോമീറ്റർ, പെട്ടിമുടി മുതൽ ഇടമലക്കുടി വരെ 15 കിലോമീറ്റർ ഇങ്ങനെ മൂന്ന് ഘട്ടങ്ങളായി 10 മാസങ്ങൾകൊണ്ടാണ് പ്രവൃത്തി പൂർത്തീകരിച്ചത്. 24 കുടികളിലായി 106 ചതുരശ്ര കിലോമീറ്റര്‍ വനത്തിനുള്ളില്‍ മുതുവാന്‍ വിഭാഗക്കാരായ 806 കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. ആകെ ജനസംഖ്യ 2255.


\"\"


ഇടമലക്കുടിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിന്റെ വും ആരംഭിച്ചു കഴിഞ്ഞു. പെട്ടിമുടി മുതല്‍ സൊസൈറ്റിക്കുടി വരെ 12.5 കിലോമീറ്റര്‍ ദൂരം വനത്തിലൂടെയാണ് റോഡ് നിര്‍മ്മിക്കുന്നത്. പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച 18.45 കോടി ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് മൂന്ന് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുക. പെട്ടിമുടി മുതല്‍ ഇടലിപ്പാറ വരെ 7.5 കിലോമീറ്റര്‍, തുടര്‍ന്ന് സൊസൈറ്റിക്കുടി വരെ 4.75 കിലോമീറ്റര്‍ എന്നിങ്ങനെ രണ്ട് ഘട്ടമായാണ് നിര്‍മാണം. കൂടാതെ അപകട സാധ്യതയുള്ള ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തിയും, ആവശ്യമായ സ്ഥലങ്ങളില്‍ കലുങ്കും, ഐറിഷ് ഓടയുമടക്കം ആധുനിക നിലവാരത്തിലാണ് റോഡ് നിര്‍മ്മിക്കുന്നത്. 2024 ഒക്ടോബറിൽ റോഡ് നിർമ്മാണം പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.


ഇടമലക്കുടി പി എച്ച് സി കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയിട്ടുണ്ട്. 3 സ്ഥിരം ഡോക്ടർമാർ , സ്റ്റാഫ് നേഴ്സ് , അറ്റൻഡർ , ഫർമസിസ്റ് തുടങ്ങി 10 തസ്തികകൾ സൃഷ്ടിച്ചു . ലാബ് തുടങ്ങാൻ ആവശ്യമായ സഞ്ജീകരണങ്ങൾ നടത്തിയിട്ടുണ്ട്. 18 ലക്ഷം രൂപക്ക് അനെർട് വഴി സോളാർ പാനലുകൾ ആശുപത്രീയിൽ സ്ഥാപിക്കുന്നതിനും നടപടി ആയിട്ടുണ്ട്.


\"\"


ഈ വിദ്യാഭ്യാസ വര്ഷം ഇടമലക്കുടി ട്രൈബൽ എൽ പി സ്‌കൂൾ യു പി ആയി ഉയർത്തി .ഇപ്പോൾ 52 കുട്ടികളാണ് സ്‌കൂളിൽ ഉള്ളത്. അധ്യാപകരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. കൊച്ചിൻ റിഫൈനറീസിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചുള്ള പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണവും അന്തിമ ഘട്ടത്തിലാണ്.


4 കുടികളിൽ കെ എസ് ഇ ബി വൈദ്യുതി ലഭ്യമാക്കുന്നുണ്ട്. 3 കുടികളിൽ വെദ്യുതി ലൈൻ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. മറ്റിടങ്ങളിൽ സോളാർ പാനൽ മാത്രമാണ് പ്രായോഗികമെന്നതിനാൽ അതിന് വേണ്ട നടപടികളും ആരംഭിച്ചിട്ടുണ്ട്. ആദ്യമായി ഇടമലക്കുടിയിലേക്ക് വൈദ്യുതി എത്തിച്ചത് 2017 ൽ ആണ് . പെട്ടിമുടിയിൽ നിന്ന് ഇഡലിപ്പാറക്കുടി വരെ 13.5 കിലോമീറ്റർ 4.77 കോടി രൂപ ചെലവിട്ട് U G കേബിൾ വലിച്ചാണ് വൈദ്യുതി എത്തിച്ചത്.


ഇടമലക്കുടിയിലെ റേഷൻ വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി ഗോഡൗൺ സ്ഥാപിക്കുന്നതിന് 35ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിലവിൽ മൂന്നാർ ഗോഡൗണിൽ നിന്നാണ് ഇടമലക്കുടിയിലേക്ക് റേഷൻ സാധനങ്ങൾ എത്തിക്കുന്നത്. ഗോഡൗൺ വരുന്നതോടെ റേഷൻ വിതരണം കൂടുതൽ കാര്യക്ഷമമാകും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration