Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

വന്യജീവി വാരാഘോഷം ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ

24 September 2023 11:25 PM

വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം


ഒക്ടോബര്‍ രണ്ട് മുതല്‍ എട്ടു വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പൊതുജനങ്ങള്‍ക്കായി വന്യജീവി ഫോട്ടോഗ്രാഫി, വനയാത്രാ വിവരണം (ഇംഗ്ളീഷ്/മലയാളം) മത്സരങ്ങള്‍ ഓണ്‍ലൈനായും പോസ്റ്റര്‍ ഡിസൈന്‍, ഷോര്‍ട്ട് ഫിലിം മത്സരങ്ങള്‍ തപാല്‍ മുഖേനയുമാണ് സംഘടിപ്പിക്കുന്നത്.


ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി പ്രകൃതിയെയും വന്യജീവികളെയും അടിസ്ഥാനമാക്കി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍കളര്‍ പെയിന്റിംഗ് മത്സരങ്ങളും സംഘടിപ്പിക്കും. എന്‍ട്രികള്‍ സെപ്റ്റംബര്‍ 30-ന് വൈകുന്നേരം അഞ്ചു മണി വരെ സമര്‍പ്പിക്കാം. സമയപരിധിക്ക് ശേഷം ലഭിക്കുന്നവ സ്വീകരിക്കില്ല.


എല്ലാ സര്‍ക്കാര്‍, എയിഡഡ്, അംഗീകൃത, സ്വാശ്രയ സ്‌കൂളുകളിലേയും കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. പ്രഫഷണല്‍ കോളേജുകള്‍ക്കും പങ്കെടുക്കാം. പ്ലസ്വണ്‍ തലം മുതലുള്ളവര്‍ക്ക് കോളേജ് വിഭാഗത്തില്‍ മത്സരിക്കാം. ക്വിസ് മത്സരത്തില്‍ രണ്ട് പേരടങ്ങുന്ന ടീമുകള്‍ ആണ് പങ്കെടുക്കേണ്ടത്. മറ്റു മത്സരങ്ങള്‍ക്ക് രണ്ട് പേര്‍ക്ക് വരെ ഓരോ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഒരോ മത്സരയിനത്തിലും പങ്കെടുക്കാം. മലയാളത്തിലാണ് പ്രസംഗ, ഉപന്യാസമത്സരങ്ങള്‍ .


ജില്ലാ-സംസ്ഥാന തലങ്ങളില്‍ ഓരോ മത്സരയിനത്തിലേയും ആദ്യ മൂന്നു സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. സംസ്ഥാനതല വിജയികളാകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് റോളിംഗ് ട്രോഫിയും. സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും അനുഗമിക്കുന്ന ഒരു രക്ഷകര്‍ത്താവിനും ഭക്ഷണവും താമസസൗകര്യവും സ്ലീപ്പര്‍ ക്ലാസ് യാത്രാചെലവും നല്‍കും. വന്യജീവി ഫോട്ടോഗ്രാഫി മത്സരാര്‍ഥികള്‍ ഫോട്ടോകള്‍ വനം വകുപ്പ് വെബ്സൈറ്റിലെ wildlife photography contest 2023 എന്ന ലിങ്ക് വഴി സമര്‍പ്പിക്കണം. വന്യജീവികളും പ്രകൃതിയുമായി ബന്ധപ്പെട്ട കേരളത്തില്‍ ചിത്രീകരിച്ച ഫോട്ടോകള്‍ മാത്രം സ്വീകരിക്കും.

പോസ്റ്റര്‍ ഡിസൈനിംഗ് മത്സരാര്‍ഥികള്‍ സമര്‍പ്പിക്കുന്ന പോസ്റ്ററുകള്‍ നേരിട്ടോ, തപാല്‍ മുഖേനയോ അസി.ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍, തിരുവനന്തപുരം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, രാജീവ് ഗാന്ധി നഗര്‍, വട്ടിയൂര്‍ക്കാവ് പിഓ,തിരുവനന്തപുരം-13 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ജൈവ വൈവിദ്ധ്യ സംരക്ഷണ സന്ദേശം നല്‍കുന്ന പോസ്റ്ററുകളാണ് വിഷയം.


ഷോര്‍ട്ട് ഫിലിം മത്സരാര്‍ഥികള്‍ വീഡിയോകള്‍ പെന്‍ഡ്രൈവിലോ, ഹാര്‍ഡ് ഡിസ്‌ക്കിലോ,ഡിവിഡിയിലോ അപേക്ഷയോടൊപ്പം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍,വന്യജീവി ഹ്രസ്വചിത്ര മത്സരം 2023, പീച്ചി വൈല്‍ഡ് ലൈഫ് ഡിവിഷന്‍, വിലങ്ങന്നൂര്‍ പിഓ, പീച്ചി, തൃശൂര്‍-53 എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭ്യമാക്കണം. മത്സരാര്‍ഥിയുടെ ഗൂഗിള്‍ ഡ്രൈവില്‍ അപ് ലോഡ് ചെയ്യുകയും ലിങ്ക് wlwshortfilm2023@gmail.com എന്ന മെയിലില്‍ can view only അനുവാദത്തോടെ ഷെയര്‍ ചെയ്യുകയും വേണം. കേരളത്തില്‍ ചിത്രീകരിച്ച പ്രകൃതിയും വന്യജീവികളും ആസ്പദമാക്കിയുള്ള ഹ്രസ്വചിത്രമായിരിക്കണം.


വന യാത്രാ വിവരണ മത്സരാര്‍ഥികള്‍ കേരളത്തിലെ ഏതെങ്കിലും വനത്തിലേയ്ക്കോ വന്യജീവി മേഖലയിലേയ്ക്കോ ഉള്ള യാത്ര അടിസ്ഥാനമാക്കിയാകണം രചന സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോറവും രചനയും wlwtravelouge2023@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം. എല്ലാ മത്സരങ്ങള്‍ക്കുമുള്ള യോഗ്യത, സാങ്കേതിക നിര്‍ദേശങ്ങള്‍, വ്യവസ്ഥകള്‍, രജിസ്ട്രേഷന്‍ ഫോറം, മത്സരത്തില്‍ പങ്കെടുക്കുന്ന വിധം ഉള്‍പ്പെടെ വനം വകുപ്പിന്റെ വെബ് സൈറ്റില്‍ – www.forest.kerala.gov.in ലഭിക്കും. പ്രായപരിധിയോ പ്രവേശന ഫീസോ ഇല്ല. താല്‍പര്യമുള്ളവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. വന്യജീവി ഫോട്ടോഗ്രാഫി മത്സരം: ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ (എഫ്എംഐഎസ്) തിരുവനന്തപുരം- ഫോണ്‍: (ഓഫീസ്) 0471-2529234.


പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം: അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍(സോഷ്യല്‍ ഫോറസ്ട്രി),തിരുവനന്തപുരം -ഫോണ്‍: (ഓഫീസ്)0471-2560462, മൊബൈല്‍ :9447979135.

ഷോര്‍ട്ട് ഫിലിം മത്സരം: വൈല്‍ഡ്ലൈഫ് വാര്‍ഡന്‍, പീച്ചി, മൊബൈല്‍ :9447979103 , ഓഫീസ്: 0487-2699017.

യാത്രാ വിവരണ മത്സരം: (ഇംഗ്ളീഷ്, മലയാളം): ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഫ്ളയിംഗ് സ്‌ക്വാഡ്),കണ്ണൂര്‍-ഫോണ്‍: (ഓഫീസ്)0497-2766345, മൊബൈല്‍ :9447979122.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration